മലയാളത്തിന്റെ പ്രിയപ്പെട്ട കലാകാരനാണ് രമേഷ് പിഷാരടി.കോമഡി വേഷങ്ങള്‍ കൈകാര്യം ചെയ്യാന്‍ പിഷാരടിക്ക് പ്രത്യേക കഴിവ് തന്നെയാണ് .ധര്‍മജന്‍ പിഷാരടി ജോഡികള്‍ സ്റ്റേജ് ഷോകളില്‍ തിളങ്ങാരുണ്ട് . രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും ശ്രദ്ധേയനാണ്. രമേഷ് പിഷാരടിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ രമേഷ് പിഷാരടി തോക്ക് പിടിച്ചുനില്‍ക്കുന്ന ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്. ഗായിക രഞ്‍ജിനി ജോസ് ആണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.
ഇങ്ങനെ ഒരു സുദിനത്തിന് ഉപകരിക്കും എന്ന് സ്വപ്‍നേന നിരീച്ചില്ല്യ. പടത്തില്‍ തോക്ക് പിടിച്ചുനില്‍ക്കുന്ന ആള്‍ക്ക് ജന്മദിനാശംസകള്‍ എന്നും രഞ്‍ജിനി ജോസ് എഴുതിയിരിക്കുന്നു. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. മിമിക്രിയിലൂടെ സിനിമയിലെത്തിയ കലാകാരനാണ് രമേഷ് പിഷാരടി. ഒട്ടേറെ സ്റ്റേജ് ഷോകളിലും ടെലിവിഷൻ പ്രോഗ്രാമുകളിലും രമേഷ് പിഷാരടി ഭാഗമായിട്ടുണ്ട്. പഞ്ചവര്‍ണ്ണതത്ത, ഗന്ധര്‍വൻ എന്നീ സിനിമകള്‍ സംവിധാനം ചെയ്‍തു.
Ramesh Pisharody is an artist who came to cinema through mimicry. Ramesh Pisharody has been a part of many stage shows and television programs