---
title: "#hansika കാല്‍ തടവുന്ന സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല; വിവാദ പരാമര്‍ശവുമായി റോബോ ശങ്കര്‍"
english_title: "#hanskia #leg rubbing #controversy #robo shankar"
publisher: "moviemax.in"
canonical_url: "https://moviemax.in/news/126964/hanskia-leg-rubbing-controversy-robo-shankar"
published_at: "2023-07-03T11:42:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a26789711db_hansika_2.jpg"
keywords: []
---

# #hansika കാല്‍ തടവുന്ന സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല; വിവാദ പരാമര്‍ശവുമായി റോബോ ശങ്കര്‍

> **Lead Summary:** ആദി പിനിഷെട്ടിയും ഹന്‍സികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പാര്‍ട്ണര്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ നടന്‍ റോബോ ശങ്കര്‍ പറഞ്ഞ സംഭവം വിവാദത്തില്‍. ഹന്‍സികയെ അപമാനിക്കുന്ന തരത്തില്‍ റോബോ ശങ്കര്‍ സംസാരിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത് ‘സിനിമയില്‍ ഒരു രംഗമുണ്ട്. ഹന്‍സികയുടെ കാല്‍ ഞാന്‍ തടവണം. ആ സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല.

## Article Content

ആദി പിനിഷെട്ടിയും ഹന്‍സികയും കേന്ദ്രകഥാപാത്രങ്ങളാകുന്ന പാര്‍ട്ണര്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ നടന്‍ റോബോ ശങ്കര്‍ പറഞ്ഞ സംഭവം വിവാദത്തില്‍. ഹന്‍സികയെ അപമാനിക്കുന്ന തരത്തില്‍ റോബോ ശങ്കര്‍ സംസാരിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത് ‘സിനിമയില്‍ ഒരു രംഗമുണ്ട്. ഹന്‍സികയുടെ കാല്‍ ഞാന്‍ തടവണം. ആ സീന്‍ ചെയ്യാന്‍ ഹന്‍സിക അനുവദിച്ചില്ല.

ഞാനും ഡയറക്ടറും കെഞ്ചി. കാല്‍വിരല്‍ മാത്രമേ തടവൂ എന്ന് പറഞ്ഞു. പക്ഷെ പറ്റില്ലെന്ന് ഹന്‍സിക തീര്‍ത്ത് പറഞ്ഞു. ഹീറോ ആദി മാത്രമേ എന്നെ തൊടാവൂ. മറ്റാര്‍ക്കും പറ്റില്ലെന്ന് പറഞ്ഞു. റോബോ ശങ്കറിന്റെ ഈ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. തമാശയായെടുക്കണമെന്ന് പറഞ്ഞു കൊണ്ടാണ് റോബോ ശങ്കര്‍ വാക്കുകള്‍ അവസാനിപ്പിച്ചത്.

റോബോ ശങ്കറിന്റെ വാക്കുകള്‍ കേട്ട് വേദിയിലിരുന്ന ഹന്‍സിക അസ്വസ്ഥയായി. മാത്രമല്ല ഈ പ്രസ്താവന പരിപാടിയിലുണ്ടായ മാധ്യമ പ്രവര്‍ത്തകന്‍ ചോദ്യം ചെയ്തു. ഇതോടെ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ വേദിയില്‍ വെച്ച് ക്ഷമാപണവും നടത്തി. അടുത്തിടെയാണ് ഹന്‍സികയുടെ വിവാഹം കഴിഞ്ഞത്. വിവാഹ തിരക്കുകള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് താരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/126964/hanskia-leg-rubbing-controversy-robo-shankar)