കിച്ചു ടെല്ലസ് സമ്മതം മൂളിയിരിക്കുന്നു ഇനി സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിനങ്ങള്‍

കിച്ചു ടെല്ലസ് സമ്മതം മൂളിയിരിക്കുന്നു ഇനി സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിനങ്ങള്‍
Oct 4, 2021 09:49 PM | By Truevision Admin

യുവ നടി റോഷന ആന്‍ റോയിയും നടന്‍ കിച്ചു ടെല്ലസും വിവാഹിതരാകുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും വിവാഹക്കാര്യം അറിയിച്ചത്.“കിച്ചു ടെല്ലസ് സമ്മതം മൂളിയിരിക്കുന്നു. സൗഹൃദത്തിന്‍റെയും സ്നേഹത്തിന്‍റെയും ദിനങ്ങള്‍. ഞങ്ങള്‍ വിവാഹിതരാവുന്നു എന്ന കാര്യം അറിയിക്കാനുള്ള സമയമാണ് ഇത്. ഈ ജിവിതം ജീവിക്കാന്‍ ഏറെ ആവേശം തോന്നുന്നു. യഥാര്‍ഥ സ്നേഹം നിലനില്‍ക്കുന്നുണ്ടെന്ന് തെളിയിച്ചതിന് കിച്ചുവിന് നന്ദി. സ്വര്‍ഗ്ഗത്തിന് ഞങ്ങളെക്കുറിച്ച് ഒരു പദ്ധതിയുണ്ട്”, വിവാഹക്കാര്യം അറിയിച്ചുകൊണ്ട് റോഷ്‍ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


എല്ലാവരുടെയും പ്രാര്‍ഥനയും സ്നേഹവും കൂടെ ഉണ്ടാവണമെന്നാണ് വിവാഹക്കാര്യം പങ്കുവച്ചുകൊണ്ട് കിച്ചു ടെല്ലസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയും രണ്ടുപേരും പങ്കുവച്ചിട്ടുണ്ട്. ഒമര്‍ ലുലു ചിത്രമായ ‘ഒരു അഡാറ് ലവി’ലൂടെ സിനിമയിലേക്ക് എത്തിയ ആളാണ് റോഷ്‍ന ആന്‍ റോയ്. ‘സ്നേഹ മിസ്’ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ‘അങ്കമാലി ഡയറീസ്’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെയാണ് കിച്ചു ശ്രദ്ധേയനായത്.

Roshna Ann Roy is the man who came to cinema through Omar Lulu's movie 'Ador Love'

Next TV

Related Stories
ആ തൂലിക ഇനി അഗ്നിക്കൂട്ടിൽ; പ്രിയ സുഹൃത്തിന് പേപ്പറും പേനയും നൽകി സത്യൻ അന്തിക്കാട് വിടചൊല്ലി

Dec 21, 2025 12:44 PM

ആ തൂലിക ഇനി അഗ്നിക്കൂട്ടിൽ; പ്രിയ സുഹൃത്തിന് പേപ്പറും പേനയും നൽകി സത്യൻ അന്തിക്കാട് വിടചൊല്ലി

ശ്രീനിവാസൻ , ശ്രീനിക്ക് പേപ്പറും പേനയും സമർപ്പിച്ച് സത്യൻ...

Read More >>
ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

Dec 21, 2025 07:11 AM

ചിരിയും ചിന്തയും ബാക്കിയാക്കി ശ്രീനിവാസൻ വിടവാങ്ങി; സംസ്കാരം ഇന്ന് രാവിലെ 10-ന്

നടൻ ശ്രീനിവാസന്‍റെ മരണം , സംസ്കാരം ഇന്ന് രാവിലെ...

Read More >>
Top Stories










News Roundup