അനുഷ്ക ഷെട്ടി നായികയാകുന്ന സസ്‍പെൻസ് ത്രില്ലറിന്റെ ട്രെയിലര്‍ പുറത്ത് തമിഴകത്തിന്‍റെ പ്രിയതാരം അനുഷ്‍ക ഷെട്ടി നായികയാകുന്ന ഏറ്റവും പുതിയ സസ്‍പെൻസ് ത്രില്ലറാണ് നിശബ്‍ദം.ചിത്രത്തിന്റെ ട്രെയിലര്‍ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തമിഴിലും മലയാളത്തിലും "നിശബ്‍ദത' എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്.
ഹേമന്ത് മധുര്‍കര്‍ ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്.ചിത്രത്തിന്റെ പോസ്റ്റർ പ്രേഷകരുടെ ഇടയിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.ചിത്രത്തിൽ ആര്‍ മാധവനും ഒരു പ്രധാന കഥാപാത്രമായി എതുന്നുണ്ട്.ബധിരയും മൂകയുമായ ചിത്രകാരി സാക്ഷിയായിട്ടാണ് അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.ഒരു ഹൊറര്‍ സിനിമയുടെ സ്വഭാവവും ചിത്രത്തിനുണ്ട്. കൊന വെങ്കട് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.
The trailer of the suspense thriller starring Anushka Shetty is out