മലയാളികളുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍ നായകനും നിര്‍മ്മാതാവുമാകുന്ന 25 കോടി രൂപ ചിലവിൽ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു . ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വൈശാഖ് ആണ്. 'ബ്രൂസ് ലീ' എന്നാണ് സിനിമയുടെ പേര്. അനൗണ്‍സ്‍മെന്‍റ് പോസ്റ്ററിനൊപ്പമാണ് സിനിമയുടെ പ്രഖ്യാപനം നടന്നത്.
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാളസിനിമയിലെ ഒട്ടുമിക്ക മുന്‍നിര താരങ്ങളെല്ലാം ചേര്‍ന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉണ്ണി മുകുന്ദന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ചത് 'ഉണ്ണി മുകുന്ദന്‍ ഫിലിംസി'ന്‍റെ ആദ്യ നിര്‍മ്മാണ സംരംഭമാണ് ബ്രൂസ് ലീ യുടെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്‍ണയാണ്. ഉണ്ണി മുകുന്ദനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മല്ലു സിംഗ് എന്ന ചിത്രം ബോക്സ് ഓഫീസില്‍ വൻ വിജയമാണ് നേടിയത്.
എട്ട് വര്‍ഷത്തിനു ശേഷം ഇരുവരും ഒന്നിക്കുന്നു എന്ന പ്രേതെകതയും ചിത്രത്തിനുണ്ട് .ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ ഷാജി കുമാര്‍ ആണ്. . ഷം അടുത്ത വര്‍ഷമായിരിക്കും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. യുവാക്കള്‍ക്കും കുടുംബങ്ങള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പറ്റുന്ന ചിത്രമായിരിക്കുമെന്നാണ് അണിയറക്കാരുടെ വാഗ്‍ദാനം. ആനന്ദ് രാജേന്ദ്രന്‍ ആണ് ചിത്രത്തിന്‍റെ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. മോഷന്‍ പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത് അനീഷ്. പ്രൊമോഷൻ കൺസൾട്ടന്‍റ് വിപിൻ. ഉടൻ ചിത്രീകരണം ആരംഭിക്കുന്ന, വിഷ്ണു മോഹൻ സംവിധാനം ചെയുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിനായുള്ള തിരക്കിലാണ് താരം ഇപ്പോൾ .
Unni Mukundan's new movie has been announced on social media