നിന്റെ കുഞ്ഞ് ജനിക്കില്ല, വയറ്റിൽ വെച്ച് തന്നെ മരിക്കുമെന്ന് അൻഷിത; തുറന്ന് പറഞ്ഞ് ദിവ്യ ശ്രീധർ

നിന്റെ കുഞ്ഞ് ജനിക്കില്ല, വയറ്റിൽ വെച്ച് തന്നെ മരിക്കുമെന്ന് അൻഷിത; തുറന്ന് പറഞ്ഞ് ദിവ്യ ശ്രീധർ
2023-06-12T21:37:00 | By Kavya N

തമിഴ് ടെലിവിഷൻ താരങ്ങളായ അർണവും ദിവ്യ ശ്രീധറും തമ്മിലുള്ള പ്രശ്നം വീണ്ടുംസോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയിരിക്കുകയാണ് . അർണവിനെതിരെ തെളിവ് സഹിതം ദിവ്യ രംഗത്തെത്തിയതോടെ നടനെതിരെ വ്യാപക വിമർശനം ഉയർന്നിരിക്കുകയാണ് . അർണവ് വഴിവിട്ട ജീവിതം നയിക്കുന്നവനാണെന്ന് പറയുന്ന ദിവ്യ നടന്റെ ഫോൺകോൾ റെക്കോഡുകൾ, മെസേജുകളുടെ സ്ക്രീൻ ഷോട്ടുകൾ എന്നിവയും പുറത്ത് വിട്ടു. എന്നാൽ ആരോപണങ്ങളെല്ലാം അർണവ് നിഷേധിക്കുകയാണ് .

തന്നോടൊപ്പം ജീവിക്കാൻ പറ്റില്ലെന്ന് വ്യക്തമായതോടെ തന്റെ ജീവിതം ഇല്ലാതാക്കാനുള്ള ശ്രമമാണ് ദിവ്യ എന്നും അർണവ് .ഇരുവർക്കുമിടയിലെ പ്രശ്നങ്ങൾക്കിടെ ഉയർന്ന് വന്ന പേരാണ് നടി അൻഷിത അക്ബർ ഷായുടേത്. കൂടെവിടെ എന്ന പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് അൻഷിത. അർണവും അൻഷിതയും തമ്മിലുള്ള ബന്ധമാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് ദിവ്യ പറയുന്നു. ​ചെല്ലമ്മ എന്ന സീരിയലിൽ അൻഷിതയും അർണവും ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. എന്നാൽ അൻഷിതയ്ക്കെതിരെ രം​ഗത്ത് വന്നിരിക്കുകയാണ് ദിവ്യ ശ്രീധർ.

ചെല്ലമ്മ സീരിയലിൽ അഭിനയിക്കവെ അൻഷിതയുമായി അർണവ് പ്രണയത്തിലായെന്നും . ഇതറിഞ്ഞതോടെ രഹസ്യമായി നടത്തിയ തങ്ങളുടെ വിവാഹഫോട്ടോ ഞാൻ പുറത്ത് വിട്ടു. ഇതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ദിവ്യ പറയുന്നു. 'ഞാൻ വിവാഹ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇട്ടതിന് അർണവ് ദേഷ്യപ്പെട്ടു. ഷൂട്ടിം​ഗ് സ്ഥലത്ത് എല്ലാവരുടെയും മുന്നിൽ വെച്ചാണ് എന്നോട് ദേഷ്യപ്പെട്ടതെന്നും . അൻഷിതയും എന്നോട് മോശമായി സംസാരിച്ചു. നിന്റെ കുഞ്ഞ് ജനിക്കില്ല. വയറ്റിൽ വെച്ച് തന്നെ മരിക്കുമെന്ന് പറഞ്ഞു. അർണവിന്റെ മുന്നിൽ വെച്ചാണ് അവൾ ഇങ്ങനെ സംസാരിച്ചത്.

നിന്റെ കുഞ്ഞിനെക്കുറിച്ചാണ് ഈ പറയുന്നതെന്ന് അർണവിനോട് പറഞ്ഞപ്പോൾ എനിക്കാ കുഞ്ഞിനെ വേണ്ടെന്നാണ് അർണവ് നൽകിയ മറുപടി. പ്രശനം വഷളായപ്പോൾ എന്നെ വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചു. എന്നാൽ ഭാര്യയായ എനിക്കീ വീട്ടിൽ നിൽക്കാൻ അവകാശമുണ്ടെന്ന് ഞാൻ പറഞ്ഞു. രണ്ട് പേരും രണ്ട് മുറികളിലായി താമസിച്ചു .

എന്നാൽ ആ 45 ദിവസവും തന്നെ മാനസികമായി ഉപദ്രവിച്ചുവെന്നും . ആ പെണ്ണിനെ ( അൻഷിത) ഞാൻ ഷൂട്ടിം​ഗിന് പോവുമ്പോൾ വീട്ടിലേക്ക് കൊണ്ടുവരും. കുഞ്ഞിന്റെ പേരിലല്ലേ എന്നെ ഭീഷണിപ്പെടുത്തതെന്ന് പറഞ്ഞ് അർണവ് ഒരിക്കൽ വയറിന് ചവിട്ടാനോങ്ങി എന്നും കുഞ്ഞിനെ കാണാൻ പോലും അനുവദിക്കുന്നില്ലെന്ന അർണവിന്റെ ആരോപണത്തിനും ദിവ്യ മറുപടി നൽകി.

കുഞ്ഞ് പിറന്നത് ആശുപത്രിയിലെ സ്റ്റാഫ് അർണവിനോട് വിളിച്ച് പറഞ്ഞു. കേട്ടയുടനെ ഫോൺ കട്ട് ചെയ്തു. കുഞ്ഞിനെ കാണാൻ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വന്നില്ല. എന്നാൽ പുറത്ത് പറയുന്നത് വീഡിയോ കോളിലൂടെയെങ്കിലും കുഞ്ഞിനെ കാണണമെന്നാണ്. എന്തിനാണീ ഡ്രാമയെന്നും ദിവ്യ ശ്രീധർ ചോദിക്കുന്നു. വിവാദങ്ങളും കുറ്റപ്പെടുത്തലുകളും കാരണം ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നെന്നും അന്നും ഇന്നും കുടുംബം തന്നെ ഒറ്റപ്പെടുത്തിയിട്ടില്ലെന്നും അൻഷിത അടുത്തിടെ നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

മൂന്ന് പേരുടെ ഇടയിൽ നടന്ന വിഷയമാണിത്. സംഭവിച്ചതെന്താണെന്ന് മൂവർക്കും അറിയാം. സിംപതിക്ക് വേണ്ടി പലരും പലതും പറയും. ഒരാളുടെ ഭാ​ഗം മാത്രം കേട്ട് മറ്റൊരാളെ കുറ്റപ്പെടുത്തരുത്. ഒപ്പം തന്റേതെന്ന പേരിൽ പുറത്ത് വന്ന വോയിസ് റെക്കോർഡുകൾ എഡിറ്റ് ചെയ്തതാണെന്നും അൻഷിത അന്ന് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വ്യാപക സൈബറാക്രമണാണ് അൻഷിതയ്ക്ക് നേരിടേണ്ടി വരുന്നത്. അർണവിനൊപ്പമുള്ള ഫോട്ടോകൾ അൻഷിത സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. മോശം കമന്റുകളാണ് പലപ്പോഴും ഈ ഫോട്ടോകൾക്ക് വരാറുള്ളത്.

Content Highlight: Anshita that your baby will not be born, it will die in the womb; Divya Sridhar said openly

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup