മിഥുനിന്റെ പട്ടാളക്കാരി കാമുകിയുടെ കഥ പച്ചക്കള്ളം; ആര്‍മിയില്‍ ഫൈറ്റിംഗ് വിങ്ങില്‍ സ്ത്രീകളില്ല; വെളിപ്പെടുത്തലുമായി യൂട്യൂബർ

മിഥുനിന്റെ പട്ടാളക്കാരി കാമുകിയുടെ കഥ പച്ചക്കള്ളം; ആര്‍മിയില്‍ ഫൈറ്റിംഗ് വിങ്ങില്‍ സ്ത്രീകളില്ല; വെളിപ്പെടുത്തലുമായി യൂട്യൂബർ
Jun 10, 2023 02:04 PM | By Kavya N

(movimax.in) ബിഗ് ബോസ് വീട്ടിലെ വുഷു ചാമ്പ്യനാണ് അനിയന്‍ മിഥുന്‍. കഴിഞ്ഞ ദിവസം ടാസ്‌കിന്റെ ഭാഗമായി തന്റെ പ്രണയ കഥ മിഥുന്‍ തുറന്ന് പറഞ്ഞിരുന്നു. സന എന്ന പഞ്ചാബ് സ്വദേശിയായ പട്ടാളക്കാരിയെ താന്‍ പ്രണയിച്ചിരുന്നു എന്നും . എന്നാല്‍ പ്രണയം പറയാന്‍ സാധിച്ചില്ലെന്നും . അതിന് മുമ്പ് തന്നെ അവള്‍ എന്‍കൗണ്ടറിനിടെ മരണപ്പെട്ടു എന്നാണ് മിഥുന്‍ പറഞ്ഞത്. മിഥുന്റെ കഥ മത്സരാര്‍ത്ഥികളേയും പ്രേക്ഷകരേയും വികാരഭരിതരാക്കി.

എന്നാല്‍ ഇപ്പോഴിതാ മിഥുന്‍ പറഞ്ഞ ഈ കഥയുടെ ആധികാരികത ചോദ്യം ചെയ്യപ്പെടുകയാണ്. സൈനികര്‍ തന്നെയാണ് മിഥുന്‍ പറഞ്ഞത് നുണയാണെന്ന് ആരോപിക്കുന്നത്. യൂട്യൂബറായ സായ് കൃഷ്ണയാണ് തന്റെ ചാനലിലൂടെ ഈ ആരോപണവുമായി എത്തിയിരിക്കുന്നത് . തനിക്ക് പട്ടാളക്കാരും ഓഫീസര്‍മാരുമൊക്കെ അയച്ച മെസേജുകളുടെ അടിസ്ഥാനത്തിലാണ് സായ് കൃഷ്ണ ഈ സംശയം ഉന്നയിക്കുന്നത്. ആര്‍മി ഓഫീസറായ സന ബാറ്റിലിന് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ സിവിലിയന്‍ ആയിട്ടുള്ള മിഥുന് എങ്ങനെയാണ് അവിടേക്ക് കയറി ചെല്ലാന്‍ സാധിക്കുക.

എംഎസ് ധോണിയ്ക്കും മോഹന്‍ലാലിനും പോലും യുദ്ധക്കളത്തിലേക്ക് പോകാനായി ഒരു സൈനികന്‍ തയ്യാറെടുക്കുമ്പോള്‍ അവിടെ പോയി നില്‍ക്കാന്‍ സാധിക്കില്ലെന്ന കാര്യങ്ങളാണ് പറഞ്ഞതെന്നാണ് സായ് പറയുന്നത്. ആ പറയുന്ന സ്‌പെഷ്യല്‍ പോസ്റ്റില്‍ ആര്‍മിയില്‍ സ്ത്രീകളില്‍ ഇല്ലെന്നാണ് തോന്നുന്നത്. ഇനി ഉണ്ടെങ്കില്‍ തന്നെ ഒരു സിവിലിയന് പോയി കാണാനാകുമോയെന്നും. അവളുടെ യൂണിഫോമിട്ട് ബോര്‍ഡറില്‍ നിന്നുവെന്ന് പറയുമ്പോള്‍ അത്ര ദുര്‍ബലമാണോ നമ്മളുടെ ആര്‍മി എന്നായിരുന്നു മെസേജ്. ഇത് തന്നെയാണ് തന്റേയും സംശയമെന്നും സായ് പറയുന്നു.

ബാറ്റിലിന് പോകുന്ന പോസ്റ്റില്‍ എങ്ങനെയാണ് സ്ത്രീകള്‍ വരിക എന്നും അതിനുള്ള മറുപടി ഒരു ആര്‍മി ഓഫീസര്‍ നല്‍കിയിരിക്കുകയാണ്. ആര്‍മിക്കാരും ബിഗ് ബോസ് കാണുന്നവരുണ്ട്‌ . കുക്ക്ഡ് അപ്പ് സ്റ്റോറി പറയുമ്പോള്‍ അവര്‍ ഞെട്ടിപ്പോകുമെന്നും സായ് പറയുന്നു. അതുപോലെ തനിക്ക് ഒരു പട്ടാളക്കാരന്‍ അയച്ച മെസേജും സായ് വായിക്കുന്നുണ്ട്. ഇതുവരെ പാരാ കമാന്‍ഡോയില്‍ സ്ത്രീകളില്ലെന്നും ആയുധങ്ങളുള്ളിടത്തേക്ക് പ്രത്യേക അനുമതി ഇല്ലാതെ പ്രവേശിക്കാൻ അനുമതിയില്ലെന്നും . ഇത് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നായിരുന്നു ആ മെസേജ്.

മിഥുന്‍ പറഞ്ഞ കഥ ഫേക്കാണെന്നും അതും ലെഫ്റ്റനന്റ് കേണലായ മോഹന്‍ലാല്‍ അവതാരകനായ ഷോയില്‍. ലാലേട്ടന്‍ വരുന്ന എപ്പിസോഡില്‍ അതിനെ പറ്റി ചോദിക്കണമെന്നും സായ് പറഞ്ഞു . നമ്മളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു വനിതാ ഓഫീസര്‍ നെറ്റിയില്‍ വെടി കൊണ്ട് മരിച്ചിട്ട് നമ്മളാരും അറിഞ്ഞില്ലേ എന്നാണ് സായ് ചോദിക്കുന്നത്. ഇന്ത്യന്‍ ആര്‍മിയില്‍ ഫൈറ്റിംഗ് വിങ്ങില്‍ ഇതുവരെ സ്ത്രീകളില്ല. പട്ടാളത്തില്‍ മെഡിക്കല്‍ കോറില്‍, മിലിറ്ററി നഴ്‌സ്, സ്‌പ്ലൈ കോറില്‍, എഞ്ചീനിയര്‍, സിഗ്നല്‍ വിഭാഗങ്ങളിലാണ് സ്ത്രീകളുള്ളത്.

അതുപോലെ ഫൈറ്റിംഗിന് പോകാന്‍ സ്ത്രീകളില്ലെന്ന് പറയുന്ന സൈനികന്റെ ഓഡിയോയും സായ് പങ്കുവെക്കുന്നുണ്ട്. മിഥുന്‍ പറഞ്ഞ സന ആരാണ്? കോണ്‍സ്റ്റബിള്‍ ആണെങ്കില്‍ പതാക പുതപ്പിക്കുമോ? നിര്‍ബന്ധമായും ലാലേട്ടന്‍ ഇതിനൊരു വ്യക്തത വരുത്തണം എന്നാണ് പറയുന്നത് . നമ്മളുടെ നാട്ടിലെ പട്ടാളക്കാരെ ചോദ്യം ചെയ്യുന്നത് പോലെയാണെന്നും സായ് പറയുന്നു. മിഥുന്‍ പറഞ്ഞ കഥ വ്യാജമാണെന്ന് മേജര്‍ രവി പറഞ്ഞതായും സായ് ചൂണ്ടിക്കാട്ടി . ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് തോന്നിയത് എന്തും പറഞ്ഞ് ഇമോഷന്‍ പിടിച്ചു പറ്റാനാണോ? എന്നും സായ് ചോദിക്കുന്നു.

The story of Mithun's soldier girlfriend is Pachakallam; There are no women in the fighting wing of the Army; YouTuber with disclosure

Next TV

Related Stories
'നരിവേട്ട'ക്കൊരുങ്ങി; ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റായി

May 10, 2025 09:54 PM

'നരിവേട്ട'ക്കൊരുങ്ങി; ടോവിനോ തോമസിന്റെ പുതിയ ചിത്രത്തിന് സെന്‍സര്‍ സര്‍ട്ടിഫിക്കേറ്റായി

ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തുന്ന "നരിവേട്ട" റിലീസിന് ഒരുങ്ങുന്നു...

Read More >>
നമ്മുടെ മുറ്റത്തേക്ക് മിസൈല്‍ വീഴാത്ത കാലത്തോളം യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ് - നവ്യ നായര്‍

May 10, 2025 04:47 PM

നമ്മുടെ മുറ്റത്തേക്ക് മിസൈല്‍ വീഴാത്ത കാലത്തോളം യുദ്ധം മറ്റെവിടെയോ നടക്കുന്ന പൂരമാണ് - നവ്യ നായര്‍

ഇന്ത്യ-പാക് സംഘർഷം , ഇന്ത്യൻ സൈന്യത്തിനുവേണ്ടി പ്രാർത്ഥിക്കാം - നവ്യ നായർ...

Read More >>
Top Stories










News Roundup