(moviemax.in)ബിഗ് ബോസ് അഞ്ചാം സീസണിൽ വൈബർ ഗുഡ് ദേവു മത്സരാർത്ഥിയായെത്തിയപ്പോൾ പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചു. ബിഗ് ബോസിന് മുമ്പേ തന്നെ സോഷ്യൽ മീഡിയയിൽ തന്നെ സാന്നിധ്യം ദേവു അറിയിച്ചിട്ടുണ്ട്. മുൻ സീസണുകൾ റിവ്യൂ ചെയ്തിട്ടുമുണ്ട്. അഞ്ചാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ചയാവുക ദേവുവിന്റെ സാന്നിധ്യമായിരിക്കുമെന്ന് പ്രേക്ഷകർ കരുതി. തുടക്ക എപ്പിസോഡുകളിൽ ഈ വിശ്വാസം ദേവു നിലനിർത്തുകയും ചെയ്തു.

എന്നാൽ പിന്നീട് പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ ദേവുവിന് കഴിഞ്ഞില്ല. ടാസ്കുകളിൽ മോശം പ്രകടനം കാഴ്ചവെച്ച് തുടങ്ങിയതോടെ ദേവുവിലുള്ള പ്രതീക്ഷ പ്രേക്ഷകർക്ക് നഷ്ടമായി. ഇതിനിടെ ഹേറ്റേഴ്സും ദേവുവിനെ തേടി വന്നു. സോഷ്യൽ മീഡിയയിൽ തന്നെക്കുറിച്ച് വന്ന പ്രതിച്ഛായ ബിഗ് ബോസ് വീട് വിട്ടിറങ്ങിയപ്പോഴാണ് ദേവു മനസ്സിലാക്കുന്നത്. മോശം കമന്റുകൾക്കെതിരെ ഒരു ഘട്ടത്തിൽ പ്രതികരിക്കുകയും ചെയ്തു.
ബിഗ് ബോസ് വീട്ടിൽ വിഷ്ണു ജോഷിയോട് കാണിച്ച സൗഹൃദം വിഷ്ണുവിന്റെ ടീം സോഷ്യൽ മീഡിയയിൽ തെറ്റായി ചിത്രീകരിച്ചെന്ന് ദേവു ആരോപിച്ചു. ഇത്തരം സൈബറാക്രമണങ്ങൾ തന്റെ മകളെ ബാധിച്ചെന്ന് പറഞ്ഞ ദേവു വിഷ്ണുവിനെതിരെ രൂക്ഷ ഭാഷയിൽ സംസാരിക്കുകയുമുണ്ടായി. കുടുംബത്തിൽ കയറി കളിച്ചാൽ സഹിക്കില്ലെന്നും വിഷ്ണുവുമായി ഒരു ബന്ധവും വെക്കില്ലെന്നും ദേവു തുറന്നടിച്ചു. ബിഗ് ബോസ് എവിക്ഷൻ ന്യായമായല്ല നടന്നതെന്ന് അഭിപ്രായപ്പെട്ട ദേവു ഒരു റീ എൻട്രി ആഗ്രഹിക്കുന്നുണ്ടെന്നും വ്യക്തമാക്കി.
എന്നാൽ റീ എൻട്രിക്കുള്ള അവസരം ദേവുവിന് ലഭിച്ചില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ മോശം കമന്റുകൾക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് ദേവു. എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറെന്നാണ് സൈബറാക്രമണങ്ങളെ ദേവു വിശേഷിപ്പിച്ചത്. മറ്റുള്ളവരുടെ കാര്യം അറിയാതെ ഒരു ഉളുപ്പുമില്ലാതെ ഗോസിപ്പ് പറഞ്ഞ് പരത്തുന്നുവർ സ്വന്തം കാര്യം നോക്കാത്തവരാണെന്ന് ദേവു തുറന്നടിച്ചു. നേരിട്ട് സംസാരിക്കാനുള്ള ധൈര്യം ഇല്ല. വീട്ടുകാരുടെ പണം കൊണ്ട് ഫോൺ റീച്ചാർജ് ചെയ്ത് ഫേക്ക് അക്കൗണ്ടിലൂടെ ചൊറിച്ചിൽ മാറ്റുന്നു.
മറ്റുള്ളവരുടെ പ്രൊഫൈലിൽ വന്ന് കമന്റിട്ട് അവരോട് തെറി ചോദിച്ച് വാങ്ങുന്നു. ഇങ്ങനെയുള്ള ഒരുകൂട്ടം ആളുകൾ ഈ സമൂഹത്തിലുണ്ട്. അവർക്കൊരു നമസ്കാരമെന്നും കുറിച്ചാണ് ദേവു പോസ്റ്റ് അവസാനിപ്പിക്കുന്നത്. കൈ കൂപ്പി നിൽക്കുന്ന ഒരു ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ നിരവധി പേർ കമന്റ് ചെയ്തു. പൊതുവെ സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങളോട് രൂക്ഷമായി പ്രതികരിക്കാൻ ദേവു മടിക്കാറില്ല. ബിഗ് ബോസ് എപ്പിസോഡുകൾ റിവ്യൂ ചെയ്തിരുന്ന ദേവു ഇനി ഷോ റിവ്യൂ ചെയ്യില്ലെന്ന് ഇതിനിടെ വ്യക്തമാക്കി.
പുറത്ത് നിന്ന് കാണുന്നത് പോലെയല്ല ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നത്. അതിന്റെ ബുദ്ധിമുട്ടുകൾ സ്വയം തിരിച്ചറിഞ്ഞു. അതിനാലാണ് തീരുമാനമെന്നും ദേവു അന്ന് തുറന്ന് പറഞ്ഞു.സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെന്ന നിലയിൽ കുറേക്കൂടി പ്രശസ്തി നേടാൻ ബിഗ് ബോസിലൂടെ ദേവുവിന് സാധിച്ചു. ഷോയിൽ ദേവുവിന്റെ അടുത്ത സുഹൃത്ത് കെഎസ് മനീഷയായിരുന്നു. രണ്ട് പേരും ഒരുമിച്ചാണ് പുറത്തായത്.
അഞ്ചാം സീസൺ രസകരമായി മുന്നോട്ട് പോകവെ പ്രേക്ഷകർക്കും ആകാക്ഷയുണ്ട്. അഖിൽ മാരാർ, റിനോഷ് ജോർജ്, വിഷ്ണു ജോഷി തുടങ്ങിയ മത്സരാർത്ഥികൾ മികച്ച പെർഫോമൻസ് കാഴ്ച വെക്കുന്നു. അനു ജോസഫാണ് ഒടുവിൽ പുറത്തായ മത്സരാർത്ഥി. വൈൽഡ് കാർഡ് എൻട്രിയായിരുന്നു അനു. വൈൽഡ് കാർഡിലൂടെ എത്തിയ മത്സരാർത്ഥികളിൽ ആർക്കും ഇത്തവണ അധിക നാൾ ബിഗ് ബോസിൽ തുടരാൻ സാധിച്ചില്ല.
'Gossip spreading without a trace'; Cyberattacks are called sambar boiling for something