ആരാധകരെ കാണുമ്പോള്‍ താന്‍ ചെരുപ്പിടാറില്ലെന്ന് അമിതാഭ് ബച്ചന്‍. അതിന്റെ കാരണമാണ് താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ചെരുപ്പിടാതെ തന്റെ ആരാധകരെ അഭിസംബോധന ചെയ്യുന്ന ഒരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു കൊണ്ടാണ് ബച്ചന്റെ കുറിപ്പ്.

”പലരും എന്നോട് ചോദിക്കാറുണ്ട്. ആരാണ് ആരാധകരെ കാണാന്‍ പോകുമ്പോള്‍ ചെരുപ്പിടാത്തതെന്ന്. ഞാന്‍ അവരോട് പറയുന്നു. ഞാന്‍ അങ്ങനെയാണ് ചെയ്യുന്നത്. നിങ്ങള്‍ ചെരുപ്പിടാതെയല്ലേ ക്ഷേത്രത്തില്‍ പോകുന്നത്. ഞായറാഴ്ചത്തെ ആരാധകരാണ് എന്റെ ദൈവം” എന്നാണ് ബച്ചന്‍ പറയുന്നത്.
അതേസമയം, നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘പ്രോജക്ട് കെ’ എന്ന ചിത്രത്തിലാണ് ബച്ചന്‍ ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായികയാവുന്നത്. ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തിലാണ് ബച്ചന്‍ എത്തുന്നത്.
അടുത്തിടെ ഷൂട്ടിംഗിന് സമയത്ത് എത്താനായി ആരാധകന്റെ ബൈക്കില്‍ കയറിപ്പോയ ബച്ചന്റെ ചിത്രം വിവാദമായിരുന്നു. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ച യുവാവിന് മുംബൈ പൊലീസ് പിഴയിട്ടിരുന്നു. ബച്ചന് ലിഫ്റ്റ് കൊടുത്ത യുവാവിന് 1000 രൂപയാണ് പിഴ അടക്കേണ്ടി വന്നത്.
He would take off his shoes when he saw his fans; Amitabh Bachchan.