ആദിപുരുഷ് നടിയെ പബ്ലിക് ആയി കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തു, സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം

ആദിപുരുഷ് നടിയെ പബ്ലിക് ആയി കെട്ടിപ്പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തു, സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം
2023-06-07T20:15:00 | By Susmitha Surendran

ഇന്ത്യക്കാർ മുഴുവൻ വലിയ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ആദിപുരുഷ്. അടുത്ത ആഴ്ച സിനിമ തിയേറ്ററുകളിൽ എത്തുന്നത്. അതേ സമയം ഇപ്പോൾ സിനിമയുടെ പ്രചാരണ പരിപാടികളിൽ ആണ് സിനിമയുടെ അണിയറ പ്രവർത്തകർ. ഇതിൻ്റെ ഭാഗമായി നിരവധി ക്ഷേത്രങ്ങൾ ആണ് ഇവർ സന്ദർശിച്ചു കൊണ്ടിരിക്കുന്നത്.

കൃതി സാണോൺ ആണ് സിനിമയിൽ നായികയായി എത്തുന്നത്. രാമായണത്തിൽ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്. സീതയായിട്ടാണ് കൃതി എത്തുന്നത്. കഴിഞ്ഞദിവസം തിരുപ്പതി ക്ഷേത്രത്തിൽ സന്ദർശനം നടത്തുവാൻ ഇവരും ഉണ്ടായിരുന്നു.


ഇവിടെ വെച്ചാണ് നടിയെ പരസ്യമായി ഒരാൾ കെട്ടിപ്പിടിക്കുകയും ചുംബനം നൽകുകയും ചെയ്തത്. ഇതിൻറെ പേരിൽ ഇപ്പോൾ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.

ഓം റാവത്ത് എന്ന വ്യക്തി ആണ് ഇവരെ പരസ്യമായി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തത്. ഇദ്ദേഹം മറ്റാരുമില്ല സിനിമയുടെ സംവിധായകൻ. അതേസമയം ഇദ്ദേഹത്തിൻറെ പ്രവർത്തിയെ വിമർശിച്ചുകൊണ്ട് നിരവധി ആളുകൾ ആണ് രംഗത്തെത്തുന്നത്. ക്ഷേത്രം എന്ന് പറയുന്നത് വളരെ പരിപാവനമായ ഒരു സ്ഥലമാണ് എന്നും അവിടെ വച്ചല്ല ഇതുപോലെ പരസ്യമായി കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യേണ്ടത് എന്നാണ് ഇവർ പറയുന്നത്.

അതേസമയം ഈ പ്രവർത്തിയിൽ അശ്ലീലത കാണേണ്ടത് ഇല്ല എന്നും വളരെ ആത്മാർത്ഥതയോടെ ഒരു സഹോദരി സഹോദരൻ ബന്ധം അവർക്കിടയിൽ നിലനിൽക്കുന്നത് കൊണ്ട് ആയിരിക്കാം ഇത്തരത്തിൽ അവർ പെരുമാറിയത് എന്നുമാണ് പ്രേക്ഷകർ പറയുന്നത്.

അതേസമയം ഇതിനെ വിമർശിച്ചുകൊണ്ട് രമേശ് നായിഡു അടക്കമുള്ള ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തിരുമല വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ വച്ച് നടന്നത് അങ്ങേയറ്റം ബഹുമാനം ഇല്ലാത്തതും സ്വീകരിക്കാൻ പറ്റാത്തതുമായ നടപടി ആണ് എന്നാണ് ഇദ്ദേഹം പറയുന്നത്.

Content Highlight: Adipurush publicly hugged and kissed the actress, sparking protests on social media

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup