നടി കനി കുസൃതി അന്താരാഷ്‌ട്ര പുരസ്കാര നിറവില്‍ .സജിന്‍ ബാബു സംവിധാനം ചെയ്യ്ത ബിരിയാണി എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് കനിയെ തേടി പുരസ്കാരം എത്തിയിരിക്കുന്നത് .
സ്പെയിനിലെ മാഡ്രിഡിലെ ഇമാജിൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അന്താരാഷ്ട്ര പുരസ്കാരമാണ് കനി കുസൃതി സ്വന്തമാക്കിയത്. സിനിമ ഇതിനു മുന്‍പ് റോമിലെ ഏഷ്യാട്ടിക്ക ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയറായി പ്രദർശിക്കുകയും മികച്ച സിനിമയ്ക്കുള്ള നെറ്റ്പാക്ക് പുരസ്കാരം നേടുകയും ചെയ്തിരുന്നു.
ബാംഗ്ലൂർ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ജൂറി അവാർഡ്, മികച്ച തിരക്കഥയ്ക്കുള്ള പത്മരാജൻ പുരസ്കാരം എന്നിവയും നേടിയിരുന്നു.ഒരു മുസ്ലീം സ്ത്രീയുടെ ജീവിത കഥയാണ് ബിരിയാണിയുടെ പ്രമേയം .ലോകത്തിലെ തന്നെ മികച്ച ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപെടുകയും ചെയ്യ്തു .
Kani Kusruthi won the International Award for Best Supporting Actress at the Imagine Film Festival in Madrid, Spain