---
title: "'അതൊരു റൊമാന്റിക് കിസ് ആയിരുന്നില്ല, ഛർദ്ദിക്കാനാണ് തോന്നിയത്'; അനുഭവം പറഞ്ഞ് നടി "
english_title: "An old interview of Aishwarya is also gaining attention on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/119902/an-old-interview-of-aishwarya-is-also-gaining-attention-on-social-media"
published_at: "2023-06-05T17:06:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647dc8ee916a5_vikram.jpg"
keywords: []
---

# 'അതൊരു റൊമാന്റിക് കിസ് ആയിരുന്നില്ല, ഛർദ്ദിക്കാനാണ് തോന്നിയത്'; അനുഭവം പറഞ്ഞ് നടി 

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്‌കരൻ. സിനിമയിലെന്നത് പോലെ മിനിസ്ക്രീനിലും തിളങ്ങിയിട്ടുണ്ട് ഐശ്വര്യ. സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ ഐശ്വര്യ സോപ്പ് ബിസിനസ് ആരംഭിച്ചത് വലിയ വാർത്തയായിരുന്നു. സിനിമയ്ക്കും സീരിയലിനും പുറമെ ഇപ്പോൾ യൂട്യൂബ് വീഡിയോകൾ ചെയ്തും റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഐശ്വര്യ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നുണ്ട്.

## Article Content

പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഐശ്വര്യ ഭാസ്‌കരൻ. സിനിമയിലെന്നത് പോലെ മിനിസ്ക്രീനിലും തിളങ്ങിയിട്ടുണ്ട് ഐശ്വര്യ. സിനിമയിൽ അവസരങ്ങൾ കുറഞ്ഞപ്പോൾ ഐശ്വര്യ സോപ്പ് ബിസിനസ് ആരംഭിച്ചത് വലിയ വാർത്തയായിരുന്നു. സിനിമയ്ക്കും സീരിയലിനും പുറമെ ഇപ്പോൾ യൂട്യൂബ് വീഡിയോകൾ ചെയ്തും റിയാലിറ്റി ഷോകളിൽ വിധികർത്താവായും ഐശ്വര്യ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നുണ്ട്.

അതിനിടെ ഐശ്വര്യയുടെ പഴയൊരു അഭിമുഖവും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. നടൻ വിക്രമിനൊപ്പം മീര എന്ന സിനിമയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവയ്ക്കുകയാണ് ഐശ്വര്യ. ശ്രീറാം സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ചിത്രമാണ് മീര. സിനിമയിൽ വിക്രമിനൊപ്പം ചെയ്‌ത ഒരു ചുംബന രംഗത്തിൽ പ്രണയമല്ല, പകരം ഛർദ്ദിക്കാനാണ് തനിക്ക് തോന്നിയതെന്നാണ് ഐശ്വര്യ പറയുന്നത്.

സിനിമയിലെ ആ ചുംബനരംഗം ശരിക്കും ക്രൂരമായ ഒന്നായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. അതൊരു റൊമാന്റിക് കിസ് ആയിരുന്നില്ല. വീനസ് സ്റ്റുഡിയോയിൽ മുട്ടോളം വെള്ളത്തിലാണ് ആ രംഗം ചിത്രീകരിച്ചത്. ടെക്നീഷ്യനും ക്യാമറാമാനും എല്ലാവരും ഉണ്ട്. വിക്രം ആ വെള്ളത്തിൽ എന്നെ മുക്കി കൊന്നു എന്ന് തന്നെ പറയാം, എനിക്ക് ദേഷ്യം വന്നു. 

എന്റെ വായ്ക്കുള്ളിലേക്കെല്ലാം വെള്ളം കയറി. വിക്രമിന്റെയും മൂക്കിലും വായിലുമെല്ലാം വെള്ളം കയറുന്നുണ്ടായിരുന്നു. ഞങ്ങൾക്ക് അപ്പോൾ പ്രണയമല്ല, ഛർദ്ദിക്കാനാണ് വന്നത്. എങ്ങനെയോ ആ സീൻ എടുത്തു തീർക്കുകയായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു.

ആ രംഗം വളരെ ബുദ്ധിമുട്ടുള്ള ഒന്നായിരുന്നു. സത്യം പറഞ്ഞാൽ ആ സമയത്ത് ഞാനും വിക്രമും തമ്മിൽ ഭയങ്കര വഴക്കായിരുന്നു. വിക്രമിനെ കെന്നി എന്നാണ് വിളിച്ചിരുന്നത്. തുടക്കത്തിൽ ഞങ്ങൾ ഭയങ്കര അടിയായിരുന്നു. മീര സിനിമയും ഷൂട്ടിങ് സമയത്തും ഞങ്ങൾ അത്ര രസത്തിലായിരുന്നില്ല. രണ്ടു ദിവസത്തെ ഷൂട്ടിങ്ങിന് ശേഷം ഞങ്ങൾ പതിയെ സംസാരിച്ചു തുടങ്ങി. പിന്നീട് നല്ല സുഹൃത്തുക്കളായി. ഇതൊക്കെ മറക്കാനാകാത്ത ഓർമകളാണെന്നും ഐശ്വര്യ വ്യക്തമാക്കി. 

### Related Links & Sources
- [Original Story Source](https://moviemax.in/news/119902/an-old-interview-of-aishwarya-is-also-gaining-attention-on-social-media)