നാണം കെട്ട അടിമ; ഷാരൂഖിന്റെ അച്ഛനാകാന്‍ കൈപ്പറ്റിയ പ്രതിഫലം ഒരു രൂപയെന്ന് വെളിപ്പെടുത്തിയ ജാവേദ് ഷെയ്ഖിനെതിരെ പാകിസ്ഥാനികള്‍

നാണം കെട്ട അടിമ; ഷാരൂഖിന്റെ അച്ഛനാകാന്‍ കൈപ്പറ്റിയ പ്രതിഫലം ഒരു രൂപയെന്ന് വെളിപ്പെടുത്തിയ ജാവേദ് ഷെയ്ഖിനെതിരെ പാകിസ്ഥാനികള്‍
Jun 5, 2023 04:44 PM | By Susmitha Surendran

പാകിസ്ഥാനില്‍ നിന്നുള്ള കലാകാരന്മാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് വരെ ഹിന്ദി ചലച്ചിത്ര വ്യവസായത്തില്‍ അംഗീകരിക്കപ്പെട്ട പേരായിരുന്നു ജാവേദ് ഷെയ്ഖ്. ഇപ്പോഴിതാ ഓം ശാന്തി ഓം എന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ അച്ഛനായി അഭിനയിക്കുന്നതിനെക്കുറിച്ച് താരം നടത്തിയ ഒരു വെളിപ്പെടുത്തല്‍ വൈറലായിരിക്കുകയാണ്.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഓം ശാന്തി ഓമില്‍ ജോലി ചെയ്യുന്നതിനെക്കുറിച്ച് ഷെയ്ഖ് മനസ് തുറന്നത്. സിനിമയ്്ക്ക് വേണ്ടി ഫറാ ഖാന്‍ അദ്ദേഹത്തെ സമീപിച്ചുവെന്നും തനിക്ക് ഷാരൂഖിന്റെ അച്ഛനായി വേഷമിടാന്‍ ഒരു രൂപ മാത്രം മതിയെന്ന് താന്‍ പറഞ്ഞെന്നുമാണ് അഭിമുഖത്തില്‍ ജാവേദ് പറയുന്നത്.

”കാര്യം, ഷാരൂഖിന്റെ എക്കാലത്തെയും വലിയ സിനിമയില്‍ ഞാന്‍ ഷാരൂഖിന്റെ അച്ഛനായി അഭിനയിക്കുന്നത് എനിക്ക് അഭിമാനത്തിന്റെ കാര്യമാണ്. ഇന്ത്യയില്‍ ഒരുപാട് അഭിനേതാക്കളുണ്ട്. നിങ്ങള്‍ ആരെയെങ്കിലും തിരഞ്ഞെടുക്കുക, അവര്‍ ഈ റോള്‍ ഏറ്റെടുക്കാന്‍ തയ്യാറാകും.

എന്നാല്‍ ഷാരൂഖ് ഖാനും ഫറാ ഖാനും എന്നെ തിരഞ്ഞെടുത്തത് എനിക്ക് അഭിമാനകരമായ കാര്യമാണ്. അതുകൊണ്ടാണ് ഫറയും ഷാരൂഖും കാരണം ഞാന്‍ പണമൊന്നും വാങ്ങാത്തത്. , ”നിങ്ങള്‍ പോയി ഷാരൂഖിനോട് പറയൂ ഞാന്‍ ഒരു രൂപ മാത്രം എടുക്കാം. ഞാന്‍ തമാശ പറയുകയല്ല.

അവര്‍ എനിക്ക് ആദ്യത്തെ ചെക്ക് അയച്ചപ്പോള്‍ അത് തന്നെ ഞെട്ടിച്ചു.” അദ്ദേഹത്തിന്റെ ആവശ്യം പരിഗണിച്ചു. എന്നാല്‍ നടന്റെ പ്രതിഫലം സംബന്ധിച്ചുള്ള ഈ പ്രസ്താവന പാകിസ്ഥാനില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്. നാണം കെട്ട അടിമയെന്നാണ് പല പാകിസ്ഥാനി നെറ്റിസണ്‍സും അദ്ദേഹത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

നിങ്ങള്‍ അവരുടെ പ്രശസ്തിയുടെഅടിമകളായി മാറുകയാണ്. എന്തൊരു നാണക്കേട്. ആത്മാഭിമാനം തീരെയില്ല, മറ്റുള്ളവരെയും ബഹുമാനമില്ല എന്നുപോലും കമന്‍ുകളുണ്ട്. എന്നാല്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ജാവേദ് തയ്യാറായിട്ടുമില്ല.

Now a revelation made by the actor about playing Shah Rukh Khan's father in Om Shanti Om has gone viral.

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories










News Roundup