ആ ആം​ഗ്യം ബുദ്ധിമുട്ടുണ്ടാക്കി, ഒരടി പൊട്ടിച്ചു; ലുലുമാളിൽ വച്ച് മോശം അനുഭവം ഉണ്ടായെന്ന് ബി ബി താരം ദേവു

ആ ആം​ഗ്യം ബുദ്ധിമുട്ടുണ്ടാക്കി, ഒരടി പൊട്ടിച്ചു; ലുലുമാളിൽ വച്ച് മോശം അനുഭവം ഉണ്ടായെന്ന് ബി ബി താരം ദേവു
Jun 2, 2023 11:55 PM | By Athira V

ലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവും. ഈ സീസൺ ബിഗ് ബോസിലെ സജീവ മത്സരാർത്ഥി ആയിരുന്നു ഇവർ എങ്കിലും ഇടക്കിവച്ച് പരിപാടിയിൽ നിന്നും പുറത്തു പോകേണ്ടി വരികയായിരുന്നു ഇവർക്ക്. ബിഗ്ബോസിൽ എത്തുന്നതിന് മുൻപ് തന്നെ സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമായിരുന്നു. ഇപ്പോൾ തനിക്ക് ഉണ്ടായ ഒരു ദുരനുഭവം പങ്കുവെച്ചുകൊണ്ട് എത്തുകയാണ് ദേവു. ലുലു മാളിൽ വച്ചാണ് തനിക്ക് നേരെ ഈ മോശം അനുഭവം ഉണ്ടായിരിക്കുന്നത് എന്നാണ് താരം പറയുന്നത്.

ഡ്രൈവറായ ഒരു വ്യക്തി തന്നോട് മോശം ആംഗ്യം കാണിച്ചു എന്നാണ് ദേവു പറയുന്നത്. അതേസമയം ഇയാൾ പറയുന്നത് ഇങ്ങനെയാണ് – എനിക്കും ഭാര്യയും കുട്ടിയും ഒക്കെ ഉണ്ട്. ഞാൻ അങ്ങനെ ചെയ്തിട്ടില്ല. എനിക്ക് ബിപിയുടെ കുഴപ്പമുണ്ട്. അതുകൊണ്ട് ഉമിനീര് വരില്ല. ഇങ്ങനെയൊക്കെ പറഞ്ഞുകൊണ്ട് അയാൾ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു എന്നാണ് താരം പറയുന്നത്. പക്ഷേ അയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നും അയാൾക്ക് അടി കൊടുക്കേണ്ടത് അനിവാര്യമായിരുന്നു എന്നും താരം പറയുന്നു.

ഇന്ന് വൈകുന്നേരം ലുലു മാളിൽ വച്ചായിരുന്നു സംഭവം നടക്കുന്നത്. ഇവരുടെ ഒപ്പം ഒരു സുഹൃത്ത് കൂടിയുണ്ടായിരുന്നു. പാർക്കിങ്ങിൽ വച്ചായിരുന്നു സംഭവം. അവിടെവെച്ച് ഒരു വ്യക്തി തൻ്റെ കണ്ണിൽ നോക്കിക്കൊണ്ട് മോശയും കാണിച്ചു എന്നാണ് ഇവർ പറയുന്നത്. ചുണ്ടിൽ ഒക്കെ ചൂട് അടിക്കുമ്പോൾ എല്ലാവരും ചെയ്യുന്നതുപോലെ ചെയ്തതാണ് എന്നു കരുതി. പക്ഷേ എൻറെ കണ്ണിലേക്ക് തന്നെ നോക്കിയാണ് അയാൾ ആ ആംഗ്യം കാണിച്ചുകൊണ്ടേ ഇരുന്നത് – ദേവു പറയുന്നു.

അയാൾ ഒരു ഡ്രൈവർ ആണെന്ന് മനസ്സിലായി. ഒരു സ്ത്രീയോടും കാണിക്കാൻ പാടില്ലാത്തതാണ് അയാൾ കാണിച്ചത്. ഞങ്ങൾ പിടിക്കാൻ പോകുന്നതുപോലെ നടന്നപ്പോൾ അയാൾ ഇറങ്ങിയോടി. ആ സമയം സെക്യൂരിറ്റി അയാളെ ബ്ലോക്ക് ചെയ്തു. സെക്യൂരിറ്റിക്ക് താങ്ക്സ് ഉണ്ട്. കളമശ്ശേരി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ട്. കോതമംഗലം സ്വദേശിയായ ഡ്രൈവർ ആണ് അയാൾ – ദേവു പറയുന്നു.

That gesture made it hard, broke a foot; BB actor Dev says he had a bad experience at Lulumal

Next TV

Related Stories
#khushbu | 'ദൈവത്തിൽ നിന്നുള്ള ദിവ്യാനു​ഗ്രഹം'; നാരീപൂജയിൽ പങ്കെടുത്ത് ഖുശ്ബു

Oct 3, 2023 10:33 PM

#khushbu | 'ദൈവത്തിൽ നിന്നുള്ള ദിവ്യാനു​ഗ്രഹം'; നാരീപൂജയിൽ പങ്കെടുത്ത് ഖുശ്ബു

ഈ ഒരു ഭാ​ഗ്യം ലഭിച്ചതിലും ഈ ബഹുമതി നൽകി അനു​ഗ്രഹിച്ചതിലും ക്ഷേത്രത്തിലെ എല്ലാവരോടും നന്ദി...

Read More >>
#laljose  |  ആദ്യം പരിഗണിച്ചത് ആ നടിയെ , പക്ഷെ നടിക്കൊപ്പമുള്ളവരുടെ ചെലവും എടുക്കണം; തുറന്ന് പറഞ്ഞ്  ലാൽ ജോസ്

Oct 3, 2023 03:33 PM

#laljose | ആദ്യം പരിഗണിച്ചത് ആ നടിയെ , പക്ഷെ നടിക്കൊപ്പമുള്ളവരുടെ ചെലവും എടുക്കണം; തുറന്ന് പറഞ്ഞ് ലാൽ ജോസ്

അവർ തൊട്ട് മുമ്പ് അഭിനയിച്ച സിനിമയിൽ വാങ്ങിയ പൈസ എത്രയാണെന്ന് നമുക്കറിയാം. ആ പൈസയോ...

Read More >>
#dhyansreenivasan | അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്-ധ്യാന്‍ ശ്രീനിവാസന്‍

Oct 3, 2023 03:32 PM

#dhyansreenivasan | അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്-ധ്യാന്‍ ശ്രീനിവാസന്‍

ടെന്‍ഷനടിച്ചിരിക്കുന്ന സമയത്ത് റിലാക്‌സ് ചെയ്യാന്‍ സിനിമ കണ്ടിരുന്നവരെക്കൊണ്ട് ഇന്റര്‍വ്യു കാണിക്കാന്‍ ശീലിപ്പിച്ച താരമാണ്...

Read More >>
#Prithviraj  |  ആ 48 മണിക്കൂറാണ് ഞാൻ ഏറ്റവും കൂടുതൽ ഭയന്നത്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

Oct 3, 2023 03:07 PM

#Prithviraj | ആ 48 മണിക്കൂറാണ് ഞാൻ ഏറ്റവും കൂടുതൽ ഭയന്നത്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

ആ 48 മണിക്കൂറാണ് ഞാൻ ഏറ്റവും കൂടുതൽ ഭയന്നത്; തുറന്ന് പറഞ്ഞ്...

Read More >>
#death |  നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

Oct 3, 2023 08:18 AM

#death | നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

നാടൻപാട്ടു കലാകാരൻ അറുമുഖൻ വെങ്കിടങ്ങ്...

Read More >>
Top Stories