ഇന്ത്യയിൽ ഇപ്പോൾ ഏറ്റവും വലിയ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത് കേരള സ്റ്റോറി എന്ന സിനിമയാണ്. ഇപ്പോൾ ഈ സിനിമയെക്കുറിച്ചുള്ള തൻറെ അഭിപ്രായം വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് ബീന പോൾ. സിനിമ മേഖലയിൽ വർക്ക് ചെയ്യുന്ന ഒരു എഡിറ്റർ ആണ് ഇവർ. ഇവരുടെ പ്രതികരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ കൈയ്യടി നേടിക്കൊണ്ടിരിക്കുന്നത്. ഇതുപോലെ ഒരു സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഹൈപ്പ് കാണുമ്പോൾ എനിക്ക് സങ്കടം തോന്നുന്നു എന്നാണ് താരം പറയുന്നത്.
കഴിഞ്ഞ മെയ് അഞ്ചാം തീയതി ആണ് ചിത്രം റിലീസ് ചെയ്തത്. രാജ്യത്തുനിന്നും ചിത്രം ഒരു ചർച്ചാവിഷയമായി മാറുകയും ചെയ്തു. വലിയ രീതിയിലുള്ള മുതലെടുപ്പുകളും സിനിമയുടെ പേരിൽ നടന്നു. കർണാടക തിരഞ്ഞെടുപ്പിൽ അടക്കം സിനിമ ചർച്ചാവിഷയമായി മാറി. നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ നേരിട്ട് ആയിരുന്നു സിനിമയുടെ പ്രചാരണം ഏറ്റെടുത്തത്.
അതേ സമയം സിനിമയെ വിമർശിച്ചുകൊണ്ട് കമൽഹാസൻ, അനുരാഗ് കശ്യപ്, നസറുദ്ദീൻ ഷാ എന്നിവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ഒരു സിനിമാറ്റിക് മൂല്യവും ഇല്ലാത്ത വസ്തുതാ വിരുദ്ധമായ സിനിമയാണ് കേരള സ്റ്റോറി എന്നാണ് ബീന പോൾ പറയുന്നത്. ചിത്രത്തിന് ഇത്രയധികം മൈലേജ് ലഭിച്ചത് ശരിക്കും അസ്വസ്ഥതയുണ്ടാക്കുന്നു എന്നും താരം കൂട്ടിച്ചേർത്തു.
കൃത്യമായി പറഞ്ഞാൽ തികച്ചും അനാവശ്യമായി പോയി ഇത് എന്നാണ് താരം പറയുന്നത്. ഈ സിനിമയെക്കുറിച്ച് ആരും സംസാരിച്ചില്ലായിരുന്നുവെങ്കിൽ സ്വാഭാവികമായും ഇത്രയൊന്നും ഹൈപ്പ സിനിമയ്ക്ക് കിട്ടില്ലായിരുന്നു എന്നാണ് താരം പറയുന്നത്. അതേസമയം ബിജെപി നേതാക്കന്മാരും പ്രവർത്തകരും ബിജെപി അനുകൂല സിനിമക്കാരും സിനിമയെ പ്രകീർത്തിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. അതേസമയം ഇതൊരു സിനിമയാണ് എന്ന സത്യം തുറന്നു പറയുകയായിരുന്നു കമൽഹാസൻ ചെയ്തത്.
I'm Disturbed – This is Beena Paul's reaction to Kerala Story movie