(moviemax.in)തമിഴ് സിനിമ സീരിയല്‍ വാര്‍ത്തകളില്‍ സമീപദിവസങ്ങളില്‍ വൈറല്‍ വാര്‍ത്തയാകുകയാണ് തമിഴ് സീരിയൽ താരങ്ങളായ വിഷ്ണുകാന്തും സംയുക്തയും തമ്മിലുള്ള വേർപിരിയൽ. വിവാഹത്തിന് ശേഷം വെറും 15 ദിവസത്തിനുള്ളില്‍ ഇവര്‍ പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ തമ്മില്‍ കടുത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

നേരത്തെ തമിഴ് സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേര്‍സ് ഉള്ള പ്രണയ ജോഡിയായിരുന്നു ഇരുവരും. വിഷ്ണുവിന് 32 വയസും സംയുക്തയ്ക്ക് 22 വയസുമാണ് പ്രായം. സിപ്പിക്കുൾ മുത്ത് എന്ന സീരിയലിലെ കഥാപാത്രങ്ങളായിരുന്നു ഇരുവരും. എന്നാല്‍ വിവാഹത്തിന് ശേഷം പ്രശ്നങ്ങള്‍ ആരംഭിച്ചു.
എന്നാല്‍ ഇപ്പോള്‍ സംയുക്തയുടെ മാതാപിതാക്കൾ തങ്ങളുടെ ജീവിതത്തിൽ ഇടപെട്ട് തുടങ്ങിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നാണ് വിഷ്ണുകാന്ത് ആരോപിക്കുന്നത്. അത് മാത്രമല്ല സംയുക്തയ്ക്ക് വേറെയും ബന്ധങ്ങളുണ്ടെന്നും ഫോൺ വിളികൾ പതിവായിരുന്നുവെന്നും. വിവാഹശേഷം സംയുക്ത പ്രണയിക്കുന്ന കാലത്തിന് വിരുദ്ധമായ സ്വഭാവം പുറത്തെടുത്തുവെന്നാണ് വിഷ്ണുകാന്ത് ആരോപിക്കുന്നത്.
സംയുക്തയുടേതെന്ന തരത്തിൽ ചില കോൾ റെക്കോർഡുകളും വിഷ്ണുകാന്ത് പുറത്തുവിട്ടിരുന്നു. എന്നാല്‍ സംയുക്ത അടുത്തിടെ എസ്എസ് മ്യൂസിക്കിന് വിവാദ വിഷയങ്ങളില്‍ രൂക്ഷമായ ആരോപണങ്ങളാണ് വിഷ്ണുകാന്തിനെതിരെ നിരത്തിയത്. തന്നെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു വിഷ്ണു എന്നാണ് സംയുക്ത ആരോപിക്കുന്നത്. സെക്സ് മാത്രമാണ് എപ്പോഴും വിഷ്ണുവിന്റെ ചിന്തയെന്നും.
പോണ്‍ വീഡിയോകള്‍ കാണുകയും തന്നെ കാണാന്‍ നിര്‍ബന്ധിക്കാറുമുണ്ടെന്ന് സംയുക്ത ആരോപിക്കുന്നു. പലതരം പോൺ വീഡിയോകൾ കൊണ്ട് വന്ന് കാണാൻ ആവശ്യപ്പെടുമെന്നും നിരന്തരമായി ലൈംഗീകമായി ഉപദ്രവിച്ചതിലൂടെ തനിക്ക് സ്വകാര്യ ഭാഗത്ത് അലർജിയുണ്ടായിയെന്നും സംയുക്ത പറയുന്നു. വിവാഹം മുതൽ എല്ലാ ദിവസവും വിഷ്ണുകാന്ത് തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടായിരുന്നുവെന്നും സംയുക്ത അഭിമുഖത്തിൽ പറയുന്നു.
എന്തായാലും ഇവരുടെ ഫാന്‍സിന്‍റെ ഇടയിലും ചേരിതിരിഞ്ഞ് ആരാണ് ആ വേര്‍പിരിയലിനും കലഹത്തിനും കാരണം എന്നരീതിയില്‍ വന്‍ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്.
Serial stars separated in 15 days