മലയാളത്തില്‍ യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് ഐശ്വര്യ ലക്ഷ്‍മി. താൻ നായികയാകുന്ന പുതിയ സിനിമ ഐശ്വര്യ ലക്ഷ്‍മി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
അര്‍ച്ചന 31 നോട്ട് ഔട്ട് എന്ന സിനിമയിലാണ് ഐശ്വര്യ ലക്ഷ്‍മി നായികയാകുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അർച്ചന ഒരു ഫൺ ഫിലിം ആണ്.
ഏതൊരു പെൺകുട്ടിയും കടന്നു പോയേക്കാവുന്ന എന്നാൽ വളരെ രസകരമായ ചടുലമായ തമാശകൾ നിറഞ്ഞ അവതരണശൈലി ആണ് ഉദ്ദേശിക്കുന്നത്.
നല്ലൊരു സിനിമ നിങ്ങൾക്കായി ഒരുക്കാൻ പറ്റുമെന്ന് വിശ്വസിക്കുന്നു. എലാവരുടെയും പ്രാർത്ഥന ഞങ്ങൾക്കൊപ്പം ഉണ്ടാകണം എന്നാണ് ഐശ്വര്യ ലക്ഷ്‍മി പറയുന്നത്.
31 Not Out starring Aishwarya Lakshmi