തെന്നിന്ത്യൻ സിനിമാ ലോകത്ത് അടുത്തിടെ വലിയ ചർച്ചയായ സംഭവമാണ് നടൻ നരേഷും പവിത്ര ലോകേഷും തമ്മിലുള്ള വിവാഹം. ഏറെ നാളത്തെ വിവാദങ്ങൾക്കും ഗോസിപ്പുകൾക്കും ഒടുവിലാണ് ഇവർ വിവാഹിതരായത്. നരേഷിന്റെ നാലാം വിവാഹമാണിത്. ആദ്യ മൂന്ന് ഭാര്യമാരുമായുള്ള ബന്ധം നടൻ അവസാനിപ്പിച്ചിരുന്നു. ഈ ബന്ധങ്ങളിൽ മൂന്ന് മക്കളും ഉണ്ട് . പവിത്രയും നേരത്തെ വിവാഹ മോചനം നേടിയതാണ്. ഒരു സോഫ്റ്റ്വെയർ എഞ്ചിനീയറാണ് പവിത്രയുടെ മുൻ ഭർത്താവ്.
ഈ ബന്ധം പിരിഞ്ഞ ശേഷം കന്നഡ നടൻ സുചേന്ദ്ര പ്രസാദിനൊപ്പം ലിവിങ് റിലേഷനിലായിരുന്നു നടി പവിത്ര . ഈ ബന്ധത്തിൽ പവിത്രയ്ക്കും രണ്ടു മക്കളുണ്ട് . എന്നാൽ ഇദ്ദേഹവുമായി പിരിഞ്ഞ ശേഷമാണ് നരേഷുമായി പവിത്ര അടുക്കുന്നത്. നരേഷ് ആ സമയത്ത് വിവാഹിതനായിരുന്നതിനാൽ ഇവരുടെ ബന്ധം ഏറെ വിവാദങ്ങൾക്ക് സൃഷ്ടിച്ചു . മൈസൂരിലെ ഒരു ഹോട്ടലിൽ നിന്നും നരേഷിനെയും പവിത്രയെയും നരേഷിന്റെ മൂന്നാം ഭാര്യ രമ്യ രഘുപതി പിടികൂടിയതാണ് ഇതിൽ വലിയ വാർത്തയായ ഒരു സംഭവം.
പവിത്രയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രമ്യ അന്ന് രംഗത്തെത്തിയിരുന്നു . ഇതിനു പിന്നാലെയാണ് പവിത്ര - നരേഷ് ബന്ധം ശ്രദ്ധ നേടുന്നത്. ഒടുവിൽ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് ഈ വർഷമാദ്യം പവിത്രയും നരേഷും വിവാഹിതരാവുകയും ചെയ്തു . ഇതിനു പിന്നാലെ സ്വന്തം ജീവിതത്തിൽ നടന്ന വിവാദ സംഭവങ്ങളെ ആസ്പദമാക്കി ഒരു സിനിമയും പുറത്തിറക്കിയിരിക്കുകയാണ് നരേഷ്. പവിത്ര ലോകേഷുമായുള്ള ബന്ധവും വിവാഹവും പറയുന്ന മല്ലി പെല്ലി എന്ന ചിത്രത്തിൽ ഇവർ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എന്നാൽ അതിനിടെ ഒരു അഭിമുഖത്തിൽ നരേഷ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ് . പവിത്രയിൽ തനിക്ക് കുട്ടികളുണ്ടാവുന്നതിനെ കുറിച്ചാണ് നരേഷ് മനസുതുറന്നത്. നരേഷിന് അറുപത്തിമൂന്ന് വയസ്സാണ് പ്രായം. പവിത്രയ്ക്ക് നാല്പത്തിനാലും വയസ്സായി. ആരോഗ്യപരമായും ശാരീരികമായും ഒരു കുട്ടിയ്ക്ക് ജന്മം നൽകാൻ തനിക്കും പവിത്രയ്ക്കും കഴിയും പക്ഷെ തനിക്ക് 80 വയസ്സാകുമ്പോൾ, കുട്ടിക്ക് 20 വയസായിരിക്കും പ്രായമെന്നും .
ഇപ്പോൾ ഞങ്ങൾ ഭാര്യാഭർത്താക്കന്മാരായി ഒരുമിച്ചു നിൽക്കുക എന്നതാണ് പ്രധാനം. പവിത്രയുടെ രണ്ടു മക്കളും എന്റെ മക്കളാണ്. ഇപ്പോൾ അഞ്ച് കുട്ടികൾ ഉള്ളതുപോലെയാണ് ഞങ്ങൾ ജീവിക്കുന്നതെന്ന് നരേഷ് വ്യക്തമാക്കി. എം എസ് രാജു സംവിധാനം ചെയ്ത മല്ലി പെല്ലി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലീസ് ചെയ്തത്. ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച കളക്ഷൻ കിട്ടിലൻ. ഏകദേശം 15 കോടി മുതൽ മുടക്കിൽ നിർമ്മിച്ച ചിത്രം ഒരു കോടി പോലും കളക്ഷൻ നേടിയില്ലെന്നാണ് റിപ്പോർട്ട്.
തെലുങ്കിലും കന്നഡയിലും ചിത്രം റിലീസ് ചെയ്തിരുന്നു. അതേസമയം, മല്ലി പെല്ലിയുടെ സെറ്റിൽ വെച്ചാണ് നരേഷും ഭാര്യ പവിത്ര ലോകേഷും ആദ്യമായി കണ്ടുമുട്ടിയതെന്ന റിപ്പോർട്ടുണ്ട്. സെറ്റിൽ വെച്ച് പവിത്രയോട് ഇഷ്ടം തോന്നിയ നരേഷ് ഉടൻ തന്നെ വിവാഹഭ്യർത്ഥന നടത്തുകയായിരുന്നു. എന്നാൽ പവിത്ര അന്ന് പ്രതികരിച്ചില്ല. ഒടുവിൽ, 2022 ഡിസംബർ 31ന്, നടി തന്റെ പ്രണയം പറഞ്ഞതിന് പിന്നാലെ ഇവർ വിവാഹിതരാവുകയായിരുന്നു.
You can have children if you want; Both are healthy actor Naresh is open minded