സംവിധായകന്റെ മുന്നില്‍ വച്ച് ബിക്കിനി ഇടണം! വിവസ്ത്രയാകാന്‍ പറഞ്ഞു; തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് മന്ദന

സംവിധായകന്റെ മുന്നില്‍ വച്ച് ബിക്കിനി ഇടണം! വിവസ്ത്രയാകാന്‍ പറഞ്ഞു; തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ്  മന്ദന
May 31, 2023 03:57 PM | By Athira V

ടിയായും ബിഗ് ബോസ് താരമായുമെല്ലാം സുപരിചിതയാണ് മന്ദന കരീമി. ഇറാന്‍ സ്വദേശിയായ മന്ദന ക്യാ കൂള്‍ ഹേ ഹം 3 പോലുള്ള സിനിമകളിലൂടേയും ശ്രദ്ധ നേടിയിട്ടുണ്ട്. ഇവിടുത്തെ മോശം അനുഭവങ്ങള്‍ മൂലം തന്റെ മാനസികാരോഗ്യം തകരുന്നുവെന്ന് പറഞ്ഞു കൊണ്ട് ബോളിവുഡില്‍ നിന്നും പിന്മാറിയ വ്യക്തി കൂടിയാണ് മന്ദന. ബോളിവുഡില്‍ അഭിനയിച്ചു കൊണ്ടിരുന്ന കാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ മന്ദന തുറന്നു പറഞ്ഞിരുന്നു.


''ഞാന്‍ പ്രശസ്തി ആഗ്രഹിക്കുന്നില്ല. സമ്പാദിക്കാന്‍ പറ്റുന്ന പണത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. നേരത്തെ ഇതൊക്കെ നോക്കിയിരുന്നു. പക്ഷെ ഇനിയില്ല'' എന്നാണ് മന്ദന പറയുന്നത്. ഒരു സംവിധായകനെതിരെ മീടു ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് തനിക്ക് മോശം അനുഭവമുണ്ടാകുന്നതും അഭിനയം നിര്‍ത്താന്‍ തീരുമാനിക്കുന്നതും എന്നാണ് മന്ദന പറയുന്നത്. തന്നോട് മോശമായി പെരുമാറിയ അതേ സംവിധായകന്‍ വേറേയും സ്ത്രീകളോട് മോശമായി പെരുമാറിയിട്ടുണ്ട് എന്ന് തിരിച്ചറിയുന്നതോടെയാണ് താന്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത് എന്നാണ് മന്ദന പറയുന്നത്. എന്നാല്‍ വിദേശത്തൊക്കെ വലിയ മാറ്റങ്ങള്‍ക്ക് കാരണമായ മീടു മൂവ്‌മെന്റിന് ഇന്ത്യയില്‍ നേരിടേണ്ടി വന്നത് മറ്റൊരു പ്രതികരണമാണെന്നാണ് മന്ദന പറയുന്നത്.


ഇന്ത്യയില്‍ വളരെ ബുദ്ധിമുട്ടാണ് മൂവ്‌മെന്റിന് നേരിടേണ്ടി വന്നത് എന്നാണ് താരം അഭിപ്രായപ്പെടുന്നത്. തനിക്ക് നേട്ടങ്ങളേക്കാള്‍ തിരിച്ചടികളാണ് തുറന്നു പറച്ചില്‍ കാരണമുണ്ടായത് എന്നാണ് മന്ദന പറയുന്നത്. തന്നോട് ചെയ്യാന്‍ പറയുന്നതൊക്കെയും സമ്മതിക്കാതെ വന്നതോടെ എല്ലാവരും തന്നെ കൂടെ ജോലി ചെയ്യാന്‍ പറ്റാത്തവളാക്കി. ഇത് തന്നെ തളര്‍ത്തി. ഇന്ത്യന്‍ സംസ്‌കാരം മനസിലാക്കുന്നില്ല എന്ന് ആളുകള്‍ പറഞ്ഞുവെന്നും അതെല്ലാം തന്നെ വല്ലാതെ അസ്വസ്ഥയാക്കിയെന്നാണ് മന്ദന പറയുന്നത്. ''എനിക്കൊരു മകളുണ്ടെങ്കില്‍ അവള്‍ ഒരു ബോളിവുഡ് നടിയാകുന്നതില്‍ എനിക്ക് ഭയമുണ്ടാകും. ഇന്ത്യയിലെ സിനിമാ ലോകം തീര്‍ത്തും വ്യത്യസ്തമാണ്. നിങ്ങള്‍ക്ക് ആരെയൊക്കെ അറിയാം, ആരാണ് നിങ്ങളുടെ അച്ഛന്‍, നിങ്ങളുടെ കുടുംബം ഏതാണ് എന്നെക്കെ അനുസരിച്ചാണ് ഇവിടെ കാര്യങ്ങള്‍. നിങ്ങളുടെ കഴിവൊക്കെ പിന്നീടാണ്. വലിയ മത്സരമാണ് നടക്കുന്നത്' എന്നാണ് മന്ദന പറയുന്നത്.

''എനിക്ക് ബോളിവുഡ് അങ്ങനെയായിരുന്നു. നല്ല ആളുകളെ കണ്ടെത്താന്‍ ശ്രമിച്ചു. എല്ലാവരും മോശക്കാരാണെന്നല്ല പറയുന്നത്. വളരെ നല്ല ആളുകളുടെ കൂടെയും ജോലി ചെയ്തിട്ടുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ എന്റെ കരിയറില്‍ അത്തരം ആളുകള്‍ കുറവായിരുന്നു. ഒട്ടും ബഹുമാനമില്ലാതെ പെരുമാറുന്നവരെയാണ് ഞാന്‍ കണ്ടത്. അവളെ കാണാന്‍ കൊള്ളാം, സപ്പോര്‍ട്ട് ചെയ്യാന്‍ ആരുമില്ല, എന്നാല്‍ എന്തും ചെയ്യാം എന്നായിരുന്നു ആളുകളുടെ ധാരണ'' എന്നും മന്ദന പറയുന്നു. സംവിധായകരായ സാജിദ് ഖാനും ഉമേഷ് ഗാഡ്‌ഗെയ്ക്കുമെതിരെയായിരുന്നു മന്ദന ആരോപണം ഉന്നയിച്ചത്.


ഹംഷക്കല്‍സ് എന്ന ചിത്രത്തിന് വേണ്ടി മന്ദന ഓഡിഷന്‍ ചെയ്തിരുന്നു. ഈ സമയത്ത് ചിത്രത്തിന്റെ സംവിധായകനായ സാജിദ് തന്നോട് വിവസ്ത്രയാകാന്‍ പറഞ്ഞുവെന്നും തന്റെ ശരീരം കാണണമെന്ന് പറഞ്ഞുവെന്നുമാണ് മന്ദനയുടെ ആരോപണം. ക്യാ കൂള്‍ ഹേയില്‍ അഭിനയിക്കുമ്പോഴാണ് മന്ദനയ്ക്ക് അടുത്ത മോശം അനുഭവമുണ്ടാകുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവായ ഏക്താ കപൂറാണ് തന്നെ സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. പക്ഷെ സംവിധായകനായ ഉമേഷിന് തുടക്കം മുതലെ തന്നെ അഭിനയിപ്പിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. പരസ്യമായി തന്നെ പലവട്ടം അപമാനിച്ചു. നീ ഈ സിനിമയ്ക്ക് പറ്റിയ ആളല്ലെന്ന് പറഞ്ഞു. ഒരുനാള്‍ ഉമേഷ് തന്നോട് മുറിയിലേക്ക് വരാന്‍ പറഞ്ഞു. തനിക്ക് ധരിക്കാനായി വളരെ ചെറിയാരു ബിക്കിനി നല്‍കി. തന്റെ കഥാപാത്രത്തിന് ഇത് ചേരില്ലെന്ന് പറഞ്ഞുവെങ്കിലും അദ്ദേഹം കേട്ടില്ല. തന്റെ മുന്നില്‍ വച്ച് തന്നെ ബിക്കിനി ധരിച്ച് വരാന്‍ സംവിധായകന്‍ ആവശ്യപ്പെട്ടുവെന്നാണ് മന്ദനയുടെ ആരോപണം.

Put on a bikini in front of the director! Told to be naked; Mandana opens up about the ordeals she had to face

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories










News Roundup