ദത്തെടുത്തത് അവിഹിത ബന്ധത്തിലെ മക്കളെ; എല്ലാം രഹസ്യമാക്കി വച്ചു! തുറന്നടിച്ച് രവീണ ടണ്ടന്‍

ദത്തെടുത്തത് അവിഹിത ബന്ധത്തിലെ മക്കളെ; എല്ലാം രഹസ്യമാക്കി വച്ചു! തുറന്നടിച്ച് രവീണ ടണ്ടന്‍
May 31, 2023 03:40 PM | By Athira V

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. ഒരുകാലത്ത് ഏറ്റവും തിരക്കുണ്ടായിരുന്ന നായിക. ഹിറ്റുകള്‍ ഒരുപാടുള്ള കരിയര്‍. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം രവീണ വീണ്ടും അഭിനയത്തിലേക്ക് തിരികെ വന്നിരിക്കുകയാണ്. സിനിമ പോലെ തന്നെ രവീണയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 21-ാം വയസിലാണ് രവീണ അമ്മയാകുന്നത്. രണ്ട് പെണ്‍കുട്ടികളെ ദത്തെടുക്കുകയായിരുന്നു.

എട്ട് വയസുകാരിയായ പൂജയേയും 11 വയസുകാരിയായ ഛായയേയുമാണ് രവീണ ദത്തെടുക്കുന്നത്. പിന്നീടാണ് രവീണ അനില്‍ തഡനിയെ വിവാഹം കഴിക്കുന്നത്. ഇരുവര്‍ക്കും രണ്ട് മക്കളും ജനിച്ചു. റാഷയും രണ്‍ബീര്‍വര്‍ധനും. ഇന്ന് നാല് മക്കളുടെ അമ്മയാണ് രവീണ. ചെറിയ പ്രായത്തില്‍ തന്നെ രണ്ട് പെണ്‍കുട്ടികളെ ദത്തെടുക്കാനുണ്ടായ കാരണവും തുടര്‍ന്ന് തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളുമൊക്കെ തുറന്ന് പറയുകയാണ് രവീണ.


1995 ലായിരുന്നു രവീണ കുട്ടികളെ ദത്തെടുക്കുന്നത്. അന്ന് താരത്തെ അതിന്റെ പേരില്‍ സമൂഹം പരിഹസിക്കുകയും അധിക്ഷേപിക്കുകയുമൊക്കെ ചെയ്തു. ചിലര്‍ പൂജയും ഛായയും രവീണയുടെ രഹസ്യ സന്തതികളാണെന്ന് വരെ പറഞ്ഞു. താന്‍ കുട്ടികളെ ദത്തെടുത്തപ്പോള്‍ ചിലര്‍ ചോദിച്ചത് തന്റെ വിവാഹത്തെക്കുറിച്ചായിരുന്നുവെന്നാണ് രവീണ പറയുന്നത്. ''ചില ആന്റിമാര്‍ 'നല്ല ഉദ്ദേശത്തോടെ' ചോദിച്ചത് ഇനി നിന്നെ ആര് കല്യാണം കഴിക്കുമെന്നാണ്. എന്നെയും എന്റെ മക്കളേയും സ്‌നേഹിക്കുന്നയാള്‍ എന്ന് ഞാന്‍ മറുപടി നല്‍കി. ഞാന്‍ ഒറ്റയ്ക്ക് വരില്ല. എന്റെ ഗ്യാങ് മൊത്തം കാണും. അത് തന്നെയാണ് ഞാന്‍ അനിലിനോട് പറഞ്ഞതും'' രവീണ പറയുന്നു.


''ചിലപ്പോള്‍ എനിക്ക് തോന്നും ഞാന്‍ ജനിച്ചതേ അമ്മയാകാന്‍ വേണ്ടിയാണെന്ന്. അമ്മയുടെ കൂടെ അനാഥാലയങ്ങളില്‍ പോകുമ്പോള്‍ ഒരു കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടു വരാന്‍ തോന്നുമായിരുന്നു. പിന്നീടാണ് എന്റെ കസിന്റെ മക്കള്‍ക്ക് അവര്‍ അര്‍ഹിക്കുന്നൊരു ജീവിതം ലഭിക്കുന്നില്ല എന്നു കണ്ടത്. അവരുടെ മാതാപിതാക്കള്‍ മരിച്ചു പോയിരുന്നു. മറ്റുള്ളവരെ ഞാന്‍ സഹായിക്കാറുണ്ട്. ഇത് പക്ഷെ എന്റെ മുന്നില്‍ ജനിച്ച് വീണവരാണ്. ഞാന്‍ അവരെ വീട്ടിലേക്ക് കൊണ്ടു വന്നു. അങ്ങനെ 21 വയസ് ആയതും ഞാന്‍ നിയമപരമായി രക്ഷിതാവുമായി'' എന്നും രവീണ പറയുന്നുണ്ട്. അതേസമയം കരിയറില്‍ ശക്തമായി തിരികെ വന്നിരിക്കുകയാണ് രവീണ. കെജിഫ് ചാപ്റ്റർ 2വിലൂടെയാണ് രവീണയുടെ ബിഗ് സ്ക്രീനിലേക്കുള്ള തിരിച്ചുവരവ്. ചിത്രത്തിലെ രവീണയുടെ കഥാപാത്രം കയ്യടി നേടിയിരുന്നു. ഒടിടിയിലും അരങ്ങേറിയിരിക്കുകയാണ് രവീണ. നെറ്റ്ഫ്ളിക്സ് സീരീസായ ആരണ്യകിലൂടെയാണ് രവീണയുടെ ഒടിടി എന്‍ട്രി.

Adoption of illegitimate children; Everything is kept secret! Raveena Tandon out in the open

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories










News Roundup