ഹോളിവുഡ് താരം 82 വയസില്‍ വീണ്ടും അച്ഛനാകുന്നു; 29 കാരിയായ കാമുകി എട്ട് മാസം ഗര്‍ഭിണി; സത്യാവസ്ഥ ഇത്

ഹോളിവുഡ് താരം 82 വയസില്‍ വീണ്ടും അച്ഛനാകുന്നു; 29 കാരിയായ കാമുകി എട്ട് മാസം ഗര്‍ഭിണി; സത്യാവസ്ഥ ഇത്
May 31, 2023 12:22 PM | By Kavya N

ഹോളിവുഡ് താരം അല്‍ പാച്ചിനോ 82 വയസില്‍ വീണ്ടും അച്ഛനാകാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ട്. 29 കാരിയായ ഇദ്ദേഹത്തിന്റെ കാമുകി നൂര്‍ അല്‍ഫലാ എട്ടുമാസം ഗര്‍ഭിണിയായിരിക്കുകയാണ്. 82 കാരനായ അല്‍ പാച്ചിനോയും 29 കാരിയായ നൂറും കോവിഡ് സമയത്താണ് പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. ഇവരുടെ പ്രണയം അന്ന് വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു.

നൂറിന്റെ പിതാവിനെക്കാള്‍ പ്രായം അല്‍ പാച്ചിനോയ്ക്ക് ഉണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇരുവര്‍ക്കിടയിലും ഉള്ള പ്രായം പ്രണയത്തിന് തടസ്സമായില്ലെന്നും, ഇരുവരും ഒന്നിച്ചാണ് കുറേക്കാലമായി ജീവിക്കുന്നതെന്നും പറഞ്ഞിരുന്നു. അതേസമയം അല്‍ പാച്ചിനോയ്ക്ക് ഇതിനകം തന്നെ മൂന്ന് മക്കള്‍ ഉണ്ട്. ആദ്യ കാമുകിയായ ജാന്‍ ടാറന്റില്‍ അല്‍ പാച്ചിനോയ്ക്ക് 33 വയസുള്ള ജൂലി മേരി എന്ന മകളുണ്ട്.

രണ്ടാമത്തെ കാമുകിയായ ബെവേര്‍ളി ഡി എയ്ഞ്ചലോയില്‍ ഇരട്ടകുട്ടികളുണ്ട്. ആന്റണ്‍, ഒലിവിയ എന്നിങ്ങനെയാണ് അവരുടെ പേര്. ഇവര്‍ക്ക് 22 വയസുണ്ട്. എന്നാല്‍ ബെവേര്‍ളി ഡി എയ്ഞ്ചലോയുമായുള്ള ബന്ധം 2003 ല്‍ അല് പാച്ചിനോ ഉപേക്ഷിച്ചു. പിന്നീട് നിരവധി സ്ത്രീകളുമായി ഗോസിപ്പുകള്‍ കേട്ടു.

എന്നാല്‍ ഇവരിൽ ആരുമായി ഒന്നിച്ച് താമസിച്ചിരുന്നില്ല. അതേ സമയം നൂറിന്റെ മുന്‍ കാമുകന്‍മാര്‍ എല്ലാവരും പ്രായം കൂടിയവര്‍ ആയിരുന്നു. 22 വയസില്‍ നൂറിന്റെ കാമുകന്‍ എഴുപത്തിനാലുകാരനായ മിക് ജാഗറായിരുന്നു. പിന്നീട് നിക്കോളാസ് ബെര്‍ഗ്രുവെനുമായും നൂര്‍ ഡേറ്റിംഗിലായി കോടീശ്വരനായ ഇയാള്‍ക്ക് 60 വയസായിരുന്നു പ്രായം

Hollywood star becomes father again at 82; 29-year-old girlfriend eight months pregnant; This is the truth

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories