ഓരോ വസ്ത്രങ്ങളായി അഴിക്കണം. എനിക്ക് അവളുടെ അടിവസ്ത്രം കാണണം എന്ന് സംവിധായകന്‍; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര

ഓരോ വസ്ത്രങ്ങളായി അഴിക്കണം. എനിക്ക് അവളുടെ അടിവസ്ത്രം കാണണം എന്ന് സംവിധായകന്‍; തുറന്ന് പറഞ്ഞ് പ്രിയങ്ക ചോപ്ര
May 30, 2023 07:31 PM | By Kavya N

ബോളിവുഡും കടന്ന് ഇന്ന് ഹോളിവുഡിലെ മുന്‍നിര നായികയായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര എന്ന താരം . ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങള്‍ പോലെ തന്നെ ഓഫ് സ്‌ക്രീനിലെ വ്യക്തിത്വത്തിലൂടേയും പ്രിയങ്ക ചോപ്ര ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. തുറന്ന് സംസാരിക്കുന്ന, നിലപാടുകള്‍ പറയുന്ന താരമാണ് പ്രിയങ്ക ചോപ്ര. ബോളിവുഡിലെ താരകുടുംബത്തിന്റെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് പ്രിയങ്ക തന്റെ കരിയര്‍ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. തുടക്കകാലത്ത് താന്‍ നേരിട്ട വിവേചനത്തെക്കുറിച്ച് പലപ്പോഴായി പ്രിയങ്ക തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്.

എന്നാലിന്ന് വിമര്‍ശകരെ പോലും തന്റെ ആരാധകരാക്കി മാറ്റിയിരിക്കുകയാണ് പ്രിയങ്ക. ഒരിക്കല്‍ തനിക്ക് ഇഷ്ടമില്ലാത്ത സിനിമയില്‍ അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. സിനിമയുടെ പേര് എനിക്ക് പറയാനാകില്ല. പക്ഷെ ആ അനുഭവം വളരെ വെറുപ്പുളവാക്കുന്നതായിരുന്നു. മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നിരുന്നു. എന്റെ ഡയലോഗുകള്‍ക്ക് യാതൊരു അര്‍ത്ഥവുമുണ്ടായിരുന്നില്ല.സിനിമ ഏതെന്ന് പ്രിയങ്ക പറഞ്ഞിട്ടില്ല. ഏതായിരിക്കും ആ സിനിമ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. 2002 ലായിരുന്നു പ്രിയങ്കയുടെ ബോളിവുഡിലെ അരങ്ങേറ്റം. അയ്ത്രാസ് ആയിരുന്നു ആദ്യ ചിത്രം. അക്ഷയ് കുമാറായിരുന്നു ചിത്രത്തിലെ നായകന്‍.

ലാറ ദത്ത നായികയായ ചിത്രത്തില്‍ വില്ലത്തി ആയിട്ടാണ് പ്രിയങ്ക അഭിനയിച്ചത്. നെഗറ്റീവ് വേഷത്തിലുള്ള പ്രിയങ്കയുടെ പ്രകടനം കയ്യടി നേടി. കഴിഞ്ഞ ദിവസം ഒരു സംവിധായകനില്‍ നിന്നും തനിക്കുണ്ടായ മോശം അനുഭവം പ്രിയങ്ക തുറന്ന് പറഞ്ഞതും വാര്‍ത്തയായി ''ഇത് നടന്നത് 2002 ലോ 2003 ലോ ആണ്. ഞാന്‍ അണ്ടര്‍കവറിലാണ്. ഒരാളെ വശീകരിക്കുകയാണ്. അണ്ടര്‍കവറിലുളള പെണ്‍കുട്ടികള്‍ അതാണല്ലോ പതിവായി ചെയ്യുന്നത്! വശീകരിക്കാനായി ഓരോ വസ്ത്രങ്ങളായി അഴിക്കണം. എനിക്ക് അവളുടെ അടിവസ്ത്രം കാണണം എന്ന് സംവിധായകന്‍ പറഞ്ഞു. അല്ലെങ്കില്‍ പിന്നെ എന്തിനാണ് ആളുകള്‍ സിനിമ കാണാന്‍ വരുന്നത് എന്നായിരുന്നു അദ്ദേഹം ചോദിച്ചത്'' എന്നാണ് പ്രിയങ്ക തുറന്ന് പറഞ്ഞത്.

ഈ സംഭവം തന്നെ വല്ലാതെ അസ്വസ്ഥയാക്കിഎന്നും . തീര്‍ത്തും മനുഷ്യത്വമില്ലാത്ത ഒരു നിമിഷമായിരുന്നു അത്. ഞാന്‍ ഒന്നുമല്ലെന്ന് തോന്നിപ്പോയെന്നും പ്രിയങ്ക പറഞ്ഞു . കലയ്ക്ക് വിലയില്ല. ഞാന്‍ നല്‍കുന്ന സംഭാവനയ്ക്ക് വിലയില്ല എന്നൊക്കെ തോന്നിപ്പോയെന്നും പ്രിയങ്ക പറഞ്ഞു. ഇതോടെ രണ്ട് ദിവസത്തെ ഷൂട്ടിംഗിന് ശേഷം താന്‍ ആ സിനിമയില്‍ നിന്നും പിന്മാറിയെന്നും പ്രിയങ്ക പറഞ്ഞു. തനിക്ക് വേണ്ടി നിര്‍മ്മാതാവ് ചെലവാക്കിയ പണമെല്ലാം താന്‍ തിരികെ നല്‍കിയെന്നും പ്രിയങ്ക പറയുന്നു. ആ സംവിധായകന്റെ മുഖത്ത് നോക്കാന്‍ പോലും തനിക്ക് സാധിക്കില്ലായിരുന്നു എന്നാണ് പ്രിയങ്ക പറുന്നത്.

Undress individually. Director says I want to see her underwear; Priyanka Chopra opens up

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories