അടിവസ്ത്രത്തിൽ പുരുഷബീജം; നടി ആകാംക്ഷ ദുബേയുടെ മരണത്തിൽ വഴിത്തിരിവ്

അടിവസ്ത്രത്തിൽ പുരുഷബീജം; നടി ആകാംക്ഷ ദുബേയുടെ മരണത്തിൽ വഴിത്തിരിവ്
May 30, 2023 04:48 PM | By Vyshnavy Rajan

(moviemax.in)നഗരത്തിലെ ഹോട്ടലിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ ഭോജ്പുരി നടി ആകാംക്ഷ ദുബേയുടെ മരണത്തിൽ വഴിത്തിരിവ്. ഫോറൻസിക് പരിശോധനയിൽ നടിയുടെ അടിവസ്ത്രത്തിൽനിന്ന് പുരുഷബീജം കണ്ടെത്തയതായി പൊലീസ് വെളിപ്പെടുത്തി.

നേരത്തെ മരണം ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. നടിയുടെ അമ്മ മധു ദുബേയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.

മരണത്തിന് പിന്നാലെ, ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കാമുകൻ സമർ സിങ്ങിനെയും സഹോദരൻ സഞ്ജയ്‌യെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ ജയിലിലാണ്. ഇരുവരും മകളെ ശാരീരികമായി ആക്രമിച്ചതായി നടിയുടെ മാതാവ് ആരോപിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി വസ്ത്രങ്ങൾ, തുണികൾ തുടങ്ങിയവ പാതോളജിക്കൽ ഫോറൻസിക് പരിശോധനകൾക്കായി അയയ്ക്കുകയായിരുന്നു.

കേസിൽ പ്രതിപ്പട്ടികയിലുള്ള സമർ സിങ്, സഞ്ജയ് സിങ്, സന്ദീപ് സിങ്, അരുൺ പാണ്ഡെ എന്നിവരുടെ ഡിഎൻഎ സാമ്പിളുകൾ പൊലീസ് ശേഖരിക്കുമെന്ന് വരുണ സോൺ ഡിസിപി അമിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.


ഇതിനായി കോടതിയുടെ അനുമതി തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമാ ഷൂട്ടിങ്ങിനായി വാരാണസിയിലെത്തിയ ആകാംക്ഷയെ മാർച്ച് 26നാണ് ഹോട്ടൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നത്.

ലൈക് ഹൂം മൈം നലൈക് നഹീ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അവർ വാരാണസിയിലെത്തിയിരുന്നത്. ഹോട്ടൽ സോമേന്ദ്ര റസിഡൻസിയിലായിരുന്നു താമസം. രാവിലെ ഷൂട്ടിങ്ങിനായി വിളിച്ചുണർത്താൻ മേക്കപ്പ് ആർടിസ്റ്റ് മുറിയിലെത്തിയപ്പോഴാണ് അവരെ മരിച്ച നിലയിൽ കാണുന്നത്.

മരണത്തിന് തൊട്ടുമുമ്പ് ഇവർ കണ്ണീരണിഞ്ഞ് ഇൻസ്റ്റഗ്രാം ലൈവിൽ പ്രത്യക്ഷപ്പെട്ടിരുന്നു. തലേന്ന് ഒരു ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോയും പങ്കുവച്ചിരുന്നു. അർധരാത്രി ഒന്നരയ്ക്കാണ് ഇവർ സന്ദീപ് സിങ്ങിനൊപ്പം ഹോട്ടലിലെത്തിയിരുന്നത്.

17 മിനിറ്റ് നേരം സന്ദീപ് ആകാംക്ഷയുടെ മുറിയിൽ ചെലവഴിച്ചു എന്നായിരുന്നു കണ്ടെത്തൽ. ഉത്തർപ്രദേശിലെ മിർസാപൂർ സ്വദേശിയാണ് 26കാരിയായ ആകാംക്ഷ. ഖസം പൈദാ കർനേ വാലെ കി 2, മുജ്‌സെ ഷാദി കരോഗി, വീരോൻ കെ വീർ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.

Sperm in underwear; A turning point in the death of actress Anaksha Dubey

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories