ഇപ്പോൾ ഒരു വിവാഹത്തിൽ പങ്കെടുത്തു, ഈ കാണുന്നതു പോലെയായിരുന്നു ഭക്ഷണം കഴിച്ചത്, അതെൻ്റെ ചോയ്സ്; സൈറ വാസിം

ഇപ്പോൾ ഒരു വിവാഹത്തിൽ പങ്കെടുത്തു, ഈ കാണുന്നതു പോലെയായിരുന്നു ഭക്ഷണം കഴിച്ചത്, അതെൻ്റെ ചോയ്സ്;  സൈറ വാസിം
May 30, 2023 10:08 AM | By Susmitha Surendran

(moviemax.in)  മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സൈറാ വാസിം. ദംഗൽ എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ആമിർഖാന്റെ മകൾ ആയിട്ടാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. സമൂഹത്തിലെ വേലിക്കെട്ടുകൾ എല്ലാം പൊട്ടിച്ചെറിഞ്ഞു കൊണ്ട് വിജയം നേടുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറഞ്ഞത്.

എന്നാൽ യഥാർത്ഥ ജീവിതത്തിൽ നേരെ തിരിച്ചായിരുന്നു നടിക്ക് സംഭവിച്ചത്. തീവ്ര മത ചിന്തയിൽ അകപ്പെട്ട് ജീവിതം സ്വയം നശിപ്പിച്ചു കളയുകയാണ് നടി ചെയ്തത്.


സിനിമ കരിയർ തൻറെ മത വിശ്വാസത്തെ ബാധിക്കുന്നു എന്നു പറഞ്ഞുകൊണ്ട് താരം സിനിമയിൽ നിന്നും വിടവാങ്ങുകയായിരുന്നു. നിരവധി ആളുകൾ ആയിരുന്നു നടിയുടെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയത്.

അതേസമയം സമൂഹമാധ്യമങ്ങളിൽ എപ്പോഴും തരംഗമാകുന്ന ഒരു ചിത്രം ഉണ്ട്. ബുർഖ ധരിച്ച ഒരു സ്ത്രീ അവരുടെ നിക്കാബ് മാറ്റാതെ വളരെ കഷ്ടപ്പെട്ട് ഭക്ഷണം കഴിക്കുന്ന ഒരു ചിത്രമാണ് ഇത്. നിരവധി ആളുകൾ ആണ് ഇതിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൈറ വാസിം.

“ഇപ്പോൾ ഒരു വിവാഹത്തിൽ പങ്കെടുത്തു. ചിത്രത്തിൽ കാണുന്നതുപോലെയാണ് ഞാനും കഴിച്ചത്. അത് എന്റെ മാത്രം ചോയിസ് ആണ്. എനിക്ക് ചുറ്റുമുള്ളവർ എല്ലാം നിക്കാബ് മാറ്റുവാൻ ആവശ്യപ്പെട്ടുവെങ്കിലും ഞാൻ അത് മാറ്റിയില്ല. മറ്റുള്ളവർക്ക് വേണ്ടി ഞങ്ങൾ അത് ചെയ്യില്ല, പൊരുത്തപ്പെടുക” – ഇതായിരുന്നു താരം നടത്തിയ പ്രഖ്യാപനം. നിരവധി ആളുകളാണ് ഇപ്പോൾ നടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

A picture of Saira Wasim eating food is going viral now.

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories