ആ ആര്‍ട്ടിസ്റ്റിനോട് വെറുപ്പും പുച്ഛവും, ദേഷ്യം ഹോള്‍ഡ് ചെയ്യരുത്; തുറന്നടിച്ച് ഉമ നായര്‍

ആ ആര്‍ട്ടിസ്റ്റിനോട് വെറുപ്പും പുച്ഛവും, ദേഷ്യം ഹോള്‍ഡ് ചെയ്യരുത്; തുറന്നടിച്ച് ഉമ നായര്‍
May 29, 2023 08:02 PM | By Susmitha Surendran

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഉമ നായര്‍. സിനിമകളിലും സീരിയലുകളിലുമെല്ലാം ഉമ നായര്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താന്‍ ഒരിക്കലും മറക്കാത്തൊരു വഴക്കിനെക്കുറിച്ച് മനസ് തുറക്കുകയാണ് ഉമ നായര്‍. സീരിയല്‍ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉമ നായര്‍ മനസ് തുറന്നത്. താന്‍ ഇമോഷണിലി വീക്കാണ്. എന്നാല്‍ പെട്ടെന്ന് മറക്കുകയും ക്ഷമിക്കുകയുമൊക്കെ ചെയ്യുമെന്നാണ് ഉമ നായര്‍ പറയുന്നത്. പക്ഷെ ഒരാളോട് മാത്രം താന്‍ ഒരിക്കലും ക്ഷമിക്കില്ലെന്നും അവര്‍ പറയുന്നു.

ഞാന്‍ ഇമോഷണലി വീക്കാണ്. പെട്ടെന്ന് പറ്റിക്കപ്പെടും. എന്റെ സഹപ്രവര്‍ത്തകരും അറിയുന്നവരുമൊക്കെ പറയുന്ന കാര്യം തന്നെയാണ്. സ്‌നേഹം കൂടുതല്‍ കാണിച്ചാല്‍ ഞാനത് വിശ്വസിക്കുമെന്നാണ് ഉമ നായര്‍ പറയുന്നത്. എനിക്ക് പെട്ടെന്ന് ദേഷ്യം വരും, പെട്ടെന്ന് സങ്കടം വരും, പെട്ടെന്ന് സന്തോഷം വരും. എന്തെങ്കിലും വാക്ക് തര്‍ക്കമുണ്ടായാല്‍ അത് അഞ്ചു മിനിറ്റേ എന്റെ മനസിലുണ്ടാകൂവെന്നും അവര്‍ പറയുന്നു.


അരമണിക്കൂറില്‍ തന്നെ എല്ലാം മറന്ന് സംസാരിക്കും. ആ വ്യക്തിയ്ക്ക് പക്ഷെ അത് കുറച്ച് കാലത്തേക്ക് മറക്കാന്‍ പറ്റാത്ത പോലെയായിരിക്കും ആ സമയത്ത് ഞാന്‍ സംസാരിച്ചിട്ടുണ്ടാവുക. ഒരു മനുഷ്യനോടും മനസില്‍ പക വെക്കാനോ ഉപ്രദവിക്കാനോ എന്നെ കൊണ്ട് പറ്റില്ല.

എന്റെ വികാരങ്ങളെ എനിക്ക് നിയന്ത്രിക്കാനാകില്ല. ദേഷ്യവും സങ്കടവും സന്തോഷവുമെക്കെ മിന്നി മറയുന്ന ആളാണ് ഞാനെന്നും ഉമ നായര്‍ പറയുന്നു. അതേസമയം ജീവിതത്തിലെ അത്തരം സന്ദര്‍ഭങ്ങളിലൊക്കെ ഞാന്‍ പിടിച്ചു നിന്നിട്ടുമുണ്ട്. ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത സാഹചര്യത്തിലും ഞാന്‍ നിയന്ത്രിച്ച് നിന്നിട്ടുള്ള സമയവുമുണ്ട്.

 നിങ്ങള്‍ സിനിമയില്‍ പോലും കണ്ടിട്ടില്ലാത്ത സാഹചര്യങ്ങള്‍ നേരിട്ടിട്ടുള്ള ആളാണ് ഞാന്‍. അതും എനിക്കും സാധിക്കുമെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. പിന്നാലെയാണ് ജീവിതത്തില്‍ തനിക്ക് ഒരാളോട് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദേഷ്യമുണ്ടെന്ന് ഉമ നായര്‍ തുറന്നു പറഞ്ഞത്.


എന്റെ ജീവിതത്തില്‍ ആകപ്പാടെ ഒരൊറ്റ വ്യക്തിയുമായി മാത്രമേ മറക്കാന്‍ പറ്റാത്ത ദേഷ്യമുണ്ടായിട്ടുള്ളൂ. അതൊരു ആര്‍ട്ടിസ്റ്റാണ്. എന്റെ ഇത്രയും വര്‍ഷത്തെ അഭിനയ ജീവിതത്തിലും  ഒരേയൊരു ആളോട് മാത്രമേ എനിക്ക് വെറുപ്പ് തോന്നിയിട്ടുള്ളൂ. ബാക്കി ആരോടും വെറുപ്പ് തോന്നിയിട്ടില്ല. എനിക്ക് അവരോട് പുച്ഛം തോന്നിപ്പോയെന്നാണ് ഉമ നായര്‍ പറയുന്നത്.

നമുക്ക് നാളെ രാവിലെ ഉണ്ടോന്ന് പോലും അറിയില്ല. ദേഷ്യപ്പെടാം, വഴക്കിടാം പക്ഷെ അതൊക്കെ അവിടെ തന്നെ തീരണം എന്നാണ് ഉമ നായരുടെ കാഴച്ചപപ്പാട്. അതിനാല്‍ ദേഷ്യം ഹോള്‍ഡ് ചെയ്യരുത്. ഹോള്‍ഡ് ചെയ്താല്‍ തിരുത്താന്‍ പറ്റിയെന്ന് വരില്ലെന്നും അവര്‍ പറയുന്നു. കൂടാതെ ഞാന്‍ തെറ്റ് ചെയ്തു എന്ന് ഉറപ്പുണ്ടെങ്കില്‍, എന്റെ മക്കള്‍ ആണെങ്കില്‍ പോലും ഞാന്‍ സോറി പറയുമെന്നും ഉമ നായര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വാനമ്പാടി എന്ന സീരിയലിലൂടെയാണ് ഉമ നായര്‍ ജനപ്രീയയാകുന്നത്. ബാല നടിയായാണ് അഭിനയത്തിലേക്ക് ഉമ കടന്നു വരുന്നത്. പിന്നീട് സീരിയലുകളിലേക്ക് എത്തുകയായിരുന്നു. ദൂരദര്‍ശന്‍ സീരിയല്‍ കാലത്തു തന്നെ ഉമ നായര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നു. തുടര്‍ന്ന് 2005ല്‍ ഡിസംബര്‍ എന്ന സിനിമയിലഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് കടന്നു വന്നു.

ജയിംസ് ആന്റ് ആലീസ്, ലക്ഷ്യം, കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്നിവയുള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സിനിമകളേക്കാള്‍ സീരിയല്‍ രംഗത്താണ് ഉമ നായര്‍ പ്രശസ്തയായത്. വാനമ്പാടി, പൂക്കാലം വരവായി തുടങ്ങി അറുപതിലധികം സീരിയലുകളില്‍ അഭിനയിച്ച താരമാണ് ഉമ നായര്‍.


Now Uma Nair is opening up about a fight she will never forget

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories