---
title: "80-കളിൽ സിനിമയിലെത്തി, 36-ആം വയസ്സിൽ വിവാഹം, അപ്രതീക്ഷിതമായ ഭർത്താവിൻ്റെ മരണത്തോടെ എല്ലാം തകർന്നു, നടിയുടെ  യഥാർത്ഥ ജീവിതകഥ ഇങ്ങനെ"
english_title: "Came to films in 80s, got married at 36, everything fell apart with unexpected death of her husband, the real life story of the actress is as follows"
publisher: "moviemax.in"
canonical_url: "https://moviemax.in/news/117752/came-to-films-in-80s-got-married-at-36-everything-fell-apart-with-unexpected-death-of-her-husband-the-real-life-story-of-the-actress-is-as-follows"
published_at: "2023-05-28T19:53:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/64736418712da_bheena.jpg"
keywords: []
---

# 80-കളിൽ സിനിമയിലെത്തി, 36-ആം വയസ്സിൽ വിവാഹം, അപ്രതീക്ഷിതമായ ഭർത്താവിൻ്റെ മരണത്തോടെ എല്ലാം തകർന്നു, നടിയുടെ  യഥാർത്ഥ ജീവിതകഥ ഇങ്ങനെ

> **Lead Summary:** ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ബീന കുമ്പളങ്ങി. 1980കളിലും 90കളിലും ആയിരുന്നു ഇവർ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നത്. വ്യത്യസ്തമായ വേഷങ്ങളിലൂടെ ആയിരുന്നു ഇവർ മലയാള സിനിമയിൽ ഒരു ഇടം നേടിയെടുത്തത്.

## Article Content

ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളിൽ ഒരാൾ ആയിരുന്നു ബീന കുമ്പളങ്ങി. 1980കളിലും 90കളിലും ആയിരുന്നു ഇവർ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നത്. വ്യത്യസ്തമായ വേഷങ്ങളിലൂടെ ആയിരുന്നു ഇവർ മലയാള സിനിമയിൽ ഒരു ഇടം നേടിയെടുത്തത്.

സ്കൂൾ കാലഘട്ടം മുതൽ തന്നെ താരം കലാ മേഖലയിൽ സജീവമായിരുന്നു. സ്കൂളിലും പള്ളിയിലും നടക്കുന്ന നൃത്ത പരിപാടികളിൽ താരം പങ്കെടുക്കാറുണ്ടായിരുന്നു. ഒരു വർഷത്തോളം കലാഭവനിൽ താരം നൃത്തം പഠിച്ചിട്ടുണ്ട്.

എം ഗോവിന്ദൻകുട്ടി എന്ന പഴയകാല നടൻ ഇവരുടെ അമ്മാവൻറെ പരിചയക്കാരൻ ആയിരുന്നു. അങ്ങനെയാണ് 80കളിൽ താരം സിനിമ മേഖലയിൽ എത്തുന്നത്. രണ്ടു മുഖം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് കള്ളൻ പവിത്ര അടക്കമുള്ള ക്ലാസിക് സിനിമകളിലും താരം വേഷമിട്ടു.

എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. 36 വയസ്സിൽ ആയിരുന്നു താരം വിവാഹിതയാകുന്നത്. സാബു എന്ന യുവാവിനെ ആയിരുന്നു താരം വിവാഹം ചെയ്തത്. കോഴിക്കോട് വെച്ച് ഇരുവരും പരിചയപ്പെടുകയും പിന്നീട് സൗഹൃദത്തിൽ ആവുകയും അത് പ്രണയത്തിൽ എത്തുകയും അവസാനം വിവാഹത്തിൽ കലാശിക്കുകയും ആയിരുന്നു.

ഒരു കൂട്ട് വേണം എന്ന് തോന്നിയപ്പോൾ ആയിരുന്നു വിവാഹം ചെയ്തത്. വിവാഹത്തോടെ സിനിമാജീവിതം ഉപേക്ഷിക്കാൻ ശ്രമിച്ചു എങ്കിലും രണ്ടാമതും വരാൻ പ്രോത്സാഹിപ്പിച്ചത് ഭർത്താവായിരുന്നു എന്നാണ് നടി പറയുന്നത്. എന്നാൽ സാബുവിന്റെ മരണശേഷം നടി ആകെ വിഷമിച്ചു പോവുകയായിരുന്നു. കയ്യിൽ പണം ഒന്നുമില്ലാത്ത അവസ്ഥ എത്തി. അങ്ങനെയാണ് നടിയുടെ അവസ്ഥ ഇടവേള ബാബു അറിയുകയും സാഹചര്യം മനസ്സിലാക്കി വീട് വെച്ചു നൽകാൻ ഏർപ്പാട് ചെയ്യുകയും ചെയ്തത്. അങ്ങനെയാണ് ഇവർ കുമ്പളങ്ങിയിൽ എത്തിയത്.

അമ്മ സംഘടനയുടെ കൈനീട്ടം സ്ഥിരമായി ലഭിക്കുന്നതുകൊണ്ടാണ് പട്ടിണിയില്ലാതെ കഴിഞ്ഞുകൂടുന്നത്. പക്ഷേ ഇപ്പോഴും മരുന്നിനും മറ്റും പണം തികയാറില്ല എന്നാണ് താരം പറയുന്നത്. ഷാർജ ടു ഷാർജ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനത്തിന്റെ സമയം, ക്രോണിക് ബാച്ചിലർ എന്നീ സിനിമകളിലൂടെയാണ് ഇവർ ഇന്നത്തെ തലമുറയ്ക്ക് കൂടുതൽ സുപരിചിത ആയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/117752/came-to-films-in-80s-got-married-at-36-everything-fell-apart-with-unexpected-death-of-her-husband-the-real-life-story-of-the-actress-is-as-follows)