'ഐശ്വര്യ റായ് ഒരു പാവയല്ല, അവർക്കും പ്രായമാകും'; ഐശ്വര്യയുടെ ക്ലോസപ് ഫോട്ടോ വൈറൽ

'ഐശ്വര്യ റായ് ഒരു പാവയല്ല, അവർക്കും പ്രായമാകും'; ഐശ്വര്യയുടെ ക്ലോസപ് ഫോട്ടോ വൈറൽ
May 28, 2023 07:18 PM | By Nourin Minara KM

(moviemax.in)ബോളിവുഡിന്റെ താരറാണിയാണ് ഐശ്വര്യ റായ്. ലോക സുന്ദരിപ്പട്ടം നേടി കഴിഞ്ഞ 25 വര്‍ഷമായി ഇന്ത്യയുടെ മുൻനിര നായികയായി ഉയർന്ന് നിൽക്കുകയാണ് താരം. 'പൊന്നിയിൻ സെല്‍വൻ' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ വലിയ പ്രശംസ പിടിച്ചുപറ്റുകയാണ് ഐശ്വര്യ ഇപ്പോൾ. ഈ അവസരത്തിൽ നടിയുടെ ഒരു ക്ലോസപ് ഫോട്ടോയാണ് വൈറൽ ആകുന്നത്.

പ്രായാധിക്യത്തിന്റെ മാറ്റങ്ങൾ മുഴുവനും ഐശ്വര്യയുടെ മുഖത്ത് കാണാനാകും. മുഖത്തെല്ലാം ചുളുവുകൾ വന്ന് കഴിഞ്ഞു. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തുന്നത്. "എല്ലാവരും വാർദ്ധക്യം എന്ന പ്രക്രിയയിലൂടെ കടന്നുപോകും. അവരുടെ പ്രായത്തിലും അവൾ സുന്ദരിയാണ്, ഇത് ചെറുപ്പമോ പ്രായമോ എന്നതല്ല, എല്ലാവരും പ്രായമാകണം, ആത്മാവാണ് സുന്ദരമാകേണ്ടത്, ഐശ്വര്യ റായ് ഒരു പാവയല്ല, അവരും നമ്മളെപ്പോലെ ഒരു മനുഷ്യനാണ്..അവർക്കും പ്രായമാകും", എന്നിങ്ങനെ പോകുന്നു കമന്റുകൾ.


മണിരത്നം സംവിധാനം ചെയ്‍ത 'ഇരുവര്‍' എന്ന ചിത്രത്തിലൂടെ 1997ല്‍ ഐശ്വര്യ റായ് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്. 'ഓർ പ്യാർ ഹോഗയാ' എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലേക്ക് എത്തിയത്. രാജ്യാന്തര ചലച്ചിത്രമേളകളിലും അന്താരാഷ്‍ട്ര പരസ്യ ബ്രാൻഡുകളിലും മിന്നുംതാരമായി ഐശ്വര്യ റായ് ആഗോള പ്രശസ്‍തി നേടി. അഭിഷേക് ബച്ചനുമായുള്ള വിവാഹശേഷവും അഭിനയം ഐശ്വര്യ റായ് തുടര്‍ന്നു.

മകള്‍ ആരാധ്യക്ക് ജൻമം നല്‍‌കി അധികം വൈകാതെ ക്യാമറയ്‍‌ക്ക് മുന്നിലേക്ക് ഐശ്വര്യ റായ് തിരിച്ചെത്തിയിരുന്നു. അഞ്ച് ഭാഷകളിലായി 47 സിനിമകളിലേ ഇതുവരെ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഇന്നും യുവ നടിമാരെ പോലും അമ്പരപ്പിക്കുന്ന തരത്തില്‍ ഇന്ത്യയുടെ വെള്ളിത്തിരയില്‍ നായികയായി അഭിനയജീവിതം തുടരുകയാണ് ഐശ്വര്യ റായ്. പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന ചിത്രത്തിലാണ് ഐശ്വര്യ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. മണി രത്നം ആണ് ചിത്രം സംവിധാനം ചെയ്തത്.

Aishwarya's close-up photo goes viral

Next TV

Related Stories
സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

May 3, 2025 10:55 AM

സാമന്ത വിവാഹിതയാവുന്നു? വരൻ വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവും! വിവാഹം ഉടനെന്ന് റിപ്പോർട്ട്

സംവിധായകൻ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ പ്രണയത്തെക്കുറിച്ചും അവരുടെ രണ്ടാമത്തെ ചിത്രത്തെക്കുറിച്ചും ബയിൽവൻ രംഗനാഥൻ...

Read More >>
 'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

May 1, 2025 10:33 AM

'ശ് ശ് ശ്... മിണ്ടരുത്, അവര്‍ എന്നെ കൊല്ലും'; കയ്യില്‍ കത്തിയുമായി പര്‍വീണ്‍; ഇന്നും നട്ടെല്ലില്‍ മരവിപ്പ് -മഹേഷ് ഭട്ട്

പർവീണ ബേബിയെക്കുറിച്ചുള്ള മഹേഷ് ഭട്ട് ഒരു നട്ടെല്ല് മരവിപ്പിക്കുന്ന എപ്പിസോഡ്...

Read More >>
Top Stories










News Roundup