ഷൈൻ ടോം ചാക്കോയും രജിഷ വിജയനും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ലൗ എന്ന ചിത്രത്തിന്റെ ട്രയിലർ പുറത്തിറങ്ങി. ആഷിക് ഉസ്മാൻ പ്രൊഡക്ഷന്റെ ബാനറിൽ ഖാലിദ് റഹ്മാൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നു.
ചിത്രത്തിന്റെ ട്രയിലെർ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഭാര്യ ഭർത്താക്കന്മാരായ ഇരുവരും തമ്മിൽ (രജിഷ വിജയൻ, ഷൈൻ ടോം ചാക്കോ )നടക്കുന്ന ചില സംഭവവികാ സങ്ങളാണ് സിനിമയുടെ പ്രധാന ആകർഷണം.
ട്രയിലെർ ആരംഭിക്കുന്നത് ഒരു വോയിസ് ഓവർ ഉപയോഗിച്ചാണ്. ലോക്ക് ഡൗൺ സമയത്ത് പൂർണമായും ചിത്രീകരിച്ച മലയാളത്തിലെ ആദ്യത്തെ സിനിമയാണിത്.
ചിത്രത്തിന്റെ ഛായഗ്രഹകൻ ജിംഷി ഖാലീദ്, എഡിറ്റർ നൗഫാൽ അബ്ദുള്ള. തീയറ്ററുകൾ തുറന്നാൽ സിനിമ വീണ്ടും പ്രദർശനത്തിനെത്തും
The film is also being made in Lockdown;