ആരാധകന് 12 ലക്ഷത്തിന്റെ ബൈക്ക് സൂപ്പര്‍ താരം സമ്മാനിച്ച് അജിത്ത്

ആരാധകന് 12 ലക്ഷത്തിന്റെ ബൈക്ക്  സൂപ്പര്‍ താരം സമ്മാനിച്ച് അജിത്ത്
May 26, 2023 12:27 PM | By Susmitha Surendran

ആരാധകന് 12 ലക്ഷത്തിന്റെ സൂപ്പര്‍ ബൈക്ക് സമ്മാനിച്ചിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം അജിത്ത്. ബിഎംഡബ്ലിയു F850GS ആണ് അജിത്ത് സമ്മാനമായി നല്‍കിയതെന്ന് സുഗത് സത്പതി പറഞ്ഞു. അജിത്തിന് വേണ്ടി വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളിലും, ഭൂട്ടാന്‍, നേപ്പാള്‍ യാത്രകളും ഒരുക്കിയത് സുഗത് ആയിരുന്നു.

എക്‌സ്‌ഷോറൂം വില 12.95 ലക്ഷം രൂപ വരുന്ന എഫ് 850ജിഎസ് എന്ന അഡ്വഞ്ചര്‍ ബൈക്കാണ് അജിത്ത് സഹയാത്രികന് സമ്മാനിച്ചത്. ബൈക്ക് സമ്മാനമായി ലഭിച്ച വിവരം സുഗത് സത്പതി തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

അദ്ദേഹം പറയുന്നതിങ്ങനെ ”2022 അവസാനമാണ് തെന്നിന്ത്യന്‍ സൂപ്പര്‍താരം അജിത്തുമായി അടുത്തിടപെടാന്‍ അവസരം ലഭിച്ചത്. അദ്ദേഹത്തിന് വേണ്ടി ഒരു നേര്‍ത്ത്-ഈസ്റ്റ് യാത്ര സംഘടിപ്പിക്കാനും കൂടെ യാത്ര ചെയ്യാനും സാധിച്ചു.

അതിനു ശേഷം അദ്ദേഹത്തിന്റെ വേള്‍ഡ് ടൂറിന്റെ ഭാഗമായി നടത്തിയ നേപ്പാള്‍-ഭൂട്ടാന്‍ യാത്രയിലും ഞാനും എന്റെ ഡ്യൂക്ക് 390 യും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. യാത്രയില്‍ ഉടനീളം മറക്കാനാവാത്ത ഓര്‍മകളാണ് ലഭിച്ചത്.

ഒരു സൂപ്പര്‍സ്റ്റാറാണ് എന്നുപോലും ഭാവിക്കാതെ അദ്ദേഹം കാണിക്കുന്ന വിനയയും ലാളിത്യവും എന്നെ അദ്ഭുതപ്പെടുത്തുന്നു. അതെ, ഈ കാണുന്ന എഫ് 850 ജിഎസ് അണ്ണന്‍ എനിക്ക് സമ്മാനിച്ചതാണ്”. സുഗത് കൂട്ടിച്ചേര്‍ത്തു.

Tamil superstar Ajith has gifted a fan a super bike worth 12 lakhs.

Next TV

Related Stories
'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ വൈറൽ

Oct 16, 2025 12:19 PM

'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ വൈറൽ

'ഇതത്ര ക്യൂട്ട് അല്ല';മമിതയുടെ കവിളിൽ നുള്ളിയും മുടിയിൽ പിടിച്ചും പ്രദീപ് രംഗനാഥൻ, വീഡിയോ...

Read More >>
പ്രശസ്ത നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

Oct 15, 2025 04:28 PM

പ്രശസ്ത നടന്‍ പങ്കജ് ധീര്‍ അന്തരിച്ചു

പ്രശസ്ത നടന്‍ പങ്കജ് ധീര്‍...

Read More >>
ഇളയരാജയുടെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി,  ഭീഷണി അയച്ചത് ഇമെയിൽ വഴി

Oct 15, 2025 03:09 PM

ഇളയരാജയുടെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി, ഭീഷണി അയച്ചത് ഇമെയിൽ വഴി

സംഗീത സംവിധായകൻ ഇളയരാജയുടെ ടീ നഗറിലെ സ്റ്റുഡിയോക്ക് നേരെ വ്യാജ ബോംബ് ഭീഷണി....

Read More >>
വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59' തുടങ്ങി

Oct 13, 2025 03:24 PM

വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59' തുടങ്ങി

വിജയ് ദേവരകൊണ്ട കീർത്തി സുരേഷ് താരജോഡി ഒന്നിക്കുന്നു ദിൽ രാജുവിന്റെ 'SVC59'...

Read More >>
ഒരുപാട് കഷ്ടപ്പെട്ടു... 'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

Oct 13, 2025 01:08 PM

ഒരുപാട് കഷ്ടപ്പെട്ടു... 'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ് ഷെട്ടി

'നീരുവെച്ച കാലും തളർന്ന ശരീരവും'; കാന്താര 2 ക്ലൈമാക്സിന് പിന്നിലെ കഠിനാധ്വാനം വെളിപ്പെടുത്തി ഋഷഭ്...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall