എസ്എംഎ ബാധിച്ച കുഞ്ഞിന് ചാരിറ്റി ചെയ്യാന്‍ വീണ അഭ്യര്‍ത്ഥിച്ചു, പോസ്റ്റ് ഇടാന്‍ റോബിന്‍ ചോദിച്ചത് ഒരുലക്ഷം; വെളിപ്പെടുത്തല്‍

എസ്എംഎ ബാധിച്ച കുഞ്ഞിന് ചാരിറ്റി ചെയ്യാന്‍ വീണ അഭ്യര്‍ത്ഥിച്ചു, പോസ്റ്റ് ഇടാന്‍ റോബിന്‍ ചോദിച്ചത് ഒരുലക്ഷം; വെളിപ്പെടുത്തല്‍
May 26, 2023 10:43 AM | By Susmitha Surendran

ബിഗ് ബോസ് മത്സരാര്‍ത്ഥിയും ഡോക്ടറുമായ റോബിന്‍ രാധാകൃഷ്ണനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ സുഹൃത്തും ഫോട്ടോഗ്രാഫറുമായ ശാലു പേയാട്.

രോഗം ബാധിച്ച കുഞ്ഞിന്റെ ചികിത്സാര്‍ത്ഥമുള്ള പണം പിരിക്കാനായുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാന്‍ ഒരു ലക്ഷം രൂപ റോബിന്‍ ചോദിച്ചുവെന്നാണ് ശാലു വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു ജീവന്‍ രക്ഷിക്കാനായുള്ള ചാരിറ്റി ചെയ്യാന്‍ പോലും പണം ആവശ്യപ്പെടുന്നയാളാണ് റോബിനെന്നും അദേഹം പറഞ്ഞു.


റോബിന്‍ ജൂനിയര്‍ മാന്‍ഡ്രക്കിനെപ്പോലെയാണ്. എവിടെ ചെന്നാലും അവിടെ കുത്തിത്തിരിപ്പും അടിയുമുണ്ടാക്കും. എസ്എംഎ ബാധിച്ച പിഞ്ച് കുഞ്ഞിന് ചാരിറ്റി ചെയ്യാന്‍ ഒരു സ്റ്റോറി സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രതിഫലമായി റോബിന്‍ ഒരു ലക്ഷം രൂപ ചോദിച്ചിരുന്നു.

ബിഹൈന്‍വുഡ്‌സ് യുട്യൂബ് ചാനല്‍ അവതാരക വീണയാണ് ഈ ആവശ്യവുമായി റോബിനെ സമീപിച്ചത്. എന്നാല്‍, റോബിന്‍ ഈ പോസ്റ്റ് പങ്കുവെയ്ക്കുന്നതിന് ഒരു ലക്ഷം രൂപ പ്രതിഫലം ചോദിച്ചു. തുടര്‍ന്ന് ഇക്കാര്യം പറഞ്ഞ് ഇരുവരും തെറ്റിയെന്നും റോബിനെ ഇനി ഒരിക്കലും അവര്‍ അടുപ്പിക്കില്ലെന്നും ശാലു വെളിപ്പെടുത്തി. ഇനി ഫ്രീ പ്രമോഷന്‍ ഇല്ലെന്ന് പറഞ്ഞാണ് റോബിന്‍ പണം ആവശ്യപ്പെട്ടതെന്നും ഇദേഹം പറഞ്ഞു.

റോബിനെതിരെ സംസാരിക്കാന്‍ തനിക്ക് ഭയമില്ല, കേസ് കൊടുക്കുമെന്ന് പേടിക്കുന്നില്ലെന്നും ശാലു പറഞ്ഞു. ചില്‍ഡ്രണ്‍സ് ഹോമില്‍ രണ്ട് കവറുമായി പോയി റോബിന്‍ ഭക്ഷണം വിതരണം ചെയ്തതിനെ കുറിച്ചും ശാലു വെളിപ്പെടുത്തിയിട്ടുണ്ട്. ആര്‍ക്കും അവനെ വേണ്ട. ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിടാനാണ് ഭക്ഷണ പൊതിയുമായി ആ പിള്ളേരുടെ അടുത്തേക്ക് പോയത്.

ഇവന്‍ എവിടെ പരിപാടി അവതരിപ്പിച്ചാലും സ്ഥിതി ഇതാണ്. ഇവന്‍ കാരണം ആ അനാഥാലയത്തില്‍ പലതും കൊടുത്തിരുന്നവര്‍ പോലും അത് നിര്‍ത്തി. ആ പിള്ളേരുടെ അന്നവും ഇവന്‍ മുടക്കി’ ശാലു പേയാട് പറഞ്ഞു. അച്ഛനും അമ്മയും അനിയത്തിയുമൊന്നും റോബിനെ അടുപ്പിക്കാറില്ലെന്നും അച്ഛനേയും അമ്മയേയും വരെ റോബിന്‍ ഡിവോഴ്‌സാക്കി കളയുമെന്ന് അവര്‍ക്ക് ഭയമുണ്ടെന്നും ശാലു വെളിപ്പെടുത്തി.

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ് ബോസ് സീസണ്‍ 5 പരിപാടിയില്‍ നിന്നും ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണനെ കഴിഞ്ഞ ആഴ്ചയാണ് പുറത്താക്കിയത്. പരിപാടി നടത്താന്‍ സമ്മതിക്കില്ലെന്നും ക്യാമറകള്‍ തകര്‍ക്കും ബിഗ് ബോസിനെ അടക്കം വെല്ലുവിളിച്ചതോടെയാണ് റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കിയത്. കഴിഞ്ഞ ബിഗ്ബോസ് സീസണ്‍ 4 മത്സരാര്‍ഥിയായ റോബിന്‍ അതിഥിയായാണ് ഇക്കുറി എത്തിയത്.

പുതിയ വീക്കിലി ടാസ്‌ക് ആയ ‘ബിബി ഹോട്ടല്‍ ടാസ്‌കില്‍’ ഓരോ മത്സരാര്‍ഥിയും തങ്ങള്‍ക്ക് ലഭിച്ച പോയിന്റുകള്‍ എത്രയെന്ന് ഹാളില്‍വച്ച് പറയുന്നതിനിടെ അഖില്‍ മാരാര്‍ക്കും ജുനൈസിനുമിടയില്‍ തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് അഖില്‍ തോള്‍ ഉപയോഗിച്ച് ജുനൈസിനെ തള്ളി. കായികമായി ആക്രമിക്കുകയാണ് ഉണ്ടായതെന്നും അതിനാല്‍ അഖിലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ബിഗ് ബോസിനോട് റോബിന്‍ തട്ടിക്കയറി.

തുടര്‍ന്ന് തീരുമാനം ഉണ്ടായില്ലെങ്കില്‍ ഹൗസിനുള്ളിലെ സാധനങ്ങള്‍ നശിപ്പിക്കുമെന്നും അദേഹം വെല്ലുവിളിച്ചു. ഇതോടെ ബിഗ്ബോസ് റോബിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഈ ഷോയ്ക്ക് തടസ്സമുണ്ടാക്കിയത് കണക്കിലെടുത്ത് ഇപ്പോള്‍ തന്നെ നിങ്ങളെ ഈ വീട്ടില്‍ നിന്നും ഇറക്കി വിടുകയാണ്” എന്ന മുന്നറിയിപ്പോടെ കണ്‍ഫെഷന്‍ റൂമില്‍ നിന്നു തന്നെ ബിഗ് ബോസ് റോബിനെ ഇറക്കിവിടുകയായിരുന്നു.


Veena requested charity for a child with SMA, Robin asked for 1 lakh to post; Disclosure

Next TV

Related Stories
'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

Oct 23, 2025 05:05 PM

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി...

Read More >>
'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

Oct 23, 2025 04:46 PM

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ;...

Read More >>
ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

Oct 23, 2025 12:02 PM

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്...

Read More >>
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

Oct 22, 2025 10:54 AM

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall