പൊന്‍മകള്‍ വന്താല്‍ ഒടി.ടി.പ്ലാറ്റ് ഫോമില്‍ തരംഗമാകുന്നു

പൊന്‍മകള്‍ വന്താല്‍  ഒടി.ടി.പ്ലാറ്റ് ഫോമില്‍ തരംഗമാകുന്നു
Oct 4, 2021 09:49 PM | By Truevision Admin

ജ്യോതിക കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് ചിത്രം പൊന്‍മകള്‍ വന്താല്‍. ഒ.ടി.ടി.പ്ലാറ്റ് ഫോമി ല്‍ തരംഗമാകുന്നു .

ത്രില്ലര്‍,ഇമോഷണല്‍ ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന സിനിമ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ കഥ പറയുന്നു. ഹീറോയിസം, റൊമാന്‍സ്, കോമഡി- എന്നിങ്ങനെ ഒരു ശരാശരി തമിഴ് സിനിമക്കുവേണ്ട സ്ഥിരം ചേരുവകളെല്ലാം മാറ്റിനിര്‍ത്തിയാണ് പൊന്‍മകള്‍ വന്താല്‍ മുന്നോട്ടുപാകുന്നത്.

വെണ്‍മ്പ,ശക്തിജ്യോതി എന്നിങ്ങനെ രണ്ടു ശക്തമായ വേഷങ്ങളില്‍ ജ്യോതിക സ്‌ക്രീനിലെത്തുന്നു. കണ്ണിലുടക്കുകയും മനസ്സില്‍ തറച്ചുപോകുകയും ചെയ്ത ഒരുകൂട്ടം വാര്‍ത്തകളുടെ നിഴല്‍ പറ്റിയാണ് കഥ ഒരുക്കിയിരിക്കുന്നത്.ഗൗരവമുള്ള വിഷയത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ ജെ.ജെ.ഫെഡ്രിക്കിന് സാധിച്ചിട്ടുണ്ട്.

പതിനഞ്ചുവര്‍ഷം മുന്‍പ് നടന്ന ഒരു പെണ്‍സൈക്കോകൊലപാതകിയുടെ എന്‍കൗണ്ടര്‍ കേസ്സിന്റെ പുനര്‍ വിചാരണയിലൂടെയാണ് സിനിമ കരുത്തുപിടിക്കുന്നത്.വൈകാരിക രംഗങ്ങളും വാദപ്രതിവാദങ്ങളാലും പലപ്പോഴും കോടതിമുറി ചൂടുപിടിക്കുന്നുണ്ട്.



കഥയിലും കഥപറച്ചിലിലും ഏറെ പുതുമകളോന്നും അവകാശപ്പെടാനില്ലെങ്കിലും ജ്യോതികയുടെ വൈകാരികപ്രകടനങ്ങളും കോടതി രംഗങ്ങള്‍ക്കനുബന്ധമായെത്തുന്ന ഉദ്യോഗജനകമായ കാഴ്ച്ചകളും പ്രേക്ഷകനെ സിനിമയോട് ചേര്‍ത്തുനിര്‍ത്തുന്നു.

കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അക്രമണം ദിനം പ്രതി ശക്തമാകുന്ന കാലത്ത് പൊന്‍മകള്‍ മുന്നോട്ടുവക്കുന്ന വിഷയം പ്രസക്തമാകുന്നു. നീതിയെ വിലക്കുവാങ്ങി തെറ്റ് ചെയ്തവന്‍ ശിക്ഷയില്‍ നിന്ന് രക്ഷപെടുന്ന സാഹചര്യം അനുവദിക്കാനാകില്ലെന്ന് സിനിമ പ്രഖ്യാപിക്കുന്നു.

വരദരാജന്‍ എന്ന പ്രമാണിയുടെ വേഷത്തിലെത്തിയ ത്യാഗരാജനും, വിലകൂടിയ അഭിഭാഷകന്‍ രാജരത്‌നമായി പാര്‍ത്ഥിപനും, ന്യായാധിപനായി. പ്രതാപ് പോത്തനും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു. ഒരു മുഴുനീളവേഷത്തില്‍ ഭാഗ്യരാജും ചിത്രത്തിലുണ്ട്.

The story of the struggle for justice;ponmagal-vanthal-moviewave on the OTT platform

Next TV

Related Stories
ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

Nov 18, 2025 06:26 PM

ഹനുമാനെക്കുറിച്ചുള്ള പരാമർശം; രാജമൗലിക്കെതിരെ പരാതിയുമായി രാഷ്ട്രീയ വാനരസേന

ഹനുമാനെക്കുറിച്ചുള്ള പരാമർശം, എസ്.എസ്. രാജമൗലി, രാഷ്ട്രീയ വാനരസേന,...

Read More >>
ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

Nov 15, 2025 04:55 PM

ദുൽഖറിന്റെ കരിയർ ബെസ്ററ്.....! 'കാന്ത'യ്ക്ക് ബോക്സ് ഓഫീസിൽ മികച്ച തുടക്കം; ആദ്യദിനം നേടിയത് ആഗോള ഗ്രോസ് 10.5 കോടി രൂപ

ദുൽഖർ സൽമാൻ,കാന്ത, ബോക്സ് ഓഫീസിൽ മികച്ച തുടക്കം,ആഗോള ഗ്രോസ് 10.5 കോടി...

Read More >>
“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

Nov 13, 2025 02:27 PM

“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

നടൻ ധർമേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് ചിത്രീകരണം, ഓൺലൈൻ മീഡിയ, സണ്ണി...

Read More >>
Top Stories










News Roundup