ടൊവിനോ തോമസിന്‍റെ അടിപൊളി ലുക്ക്

ടൊവിനോ തോമസിന്‍റെ അടിപൊളി ലുക്ക്
Oct 4, 2021 09:49 PM | By Truevision Admin

കൊച്ചി : ഏറെ പുതുമകള്‍ കോര്‍ത്തിണക്കി ടൊവിനോ തോമസിൻ്റെ സൂപ്പർ ഹീറോ....! "മിന്നൽ മുരളി " എത്തുന്നു. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമിക്കുന്ന മിന്നൽ മുരളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഗോദക്ക് ശേഷം ടോവിനോ തോമസ് - ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. 

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ജിഗർത്തണ്ട, ജോക്കർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.


ചിത്രത്തിലെ രണ്ടു വമ്പൻ സംഘട്ടനങ്ങൾ സംവിധാനം ചെയ്യുന്നത് ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്.

മിന്നൽ മുരളിക്കായി ക്യാമറ ചലിപ്പിക്കുന്നത് സമീർ താഹിറും സംഗീതം ഷാൻ റഹ്മാനുമാണ്.

മനു ജഗത് കലയും അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ രചനയും നിർവഹിക്കുന്നു. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്‌സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.



tovino thomas new movie-minnal-murali-poster

Next TV

Related Stories
തുടക്കത്തിലൂടെ അരങ്ങ് കുറിക്കുന്നു, വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

Jul 1, 2025 05:24 PM

തുടക്കത്തിലൂടെ അരങ്ങ് കുറിക്കുന്നു, വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്....

Read More >>
'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

Jul 1, 2025 03:41 PM

'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം...

Read More >>
Top Stories










News Roundup






https://moviemax.in/-