ചെന്നൈ : നടന്‍ സൂര്യയെ ആക്രമിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച പിഎംകെ നേതാവിനെതിരെ തമിഴ്‌നാട് പൊലീസ് കേസെടുത്തു. ജയ്‌ഭീം സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ വില്ലന്മാരാക്കി ചിത്രീകരിച്ചു എന്നാരോപിച്ച് ഭീഷണി നേരിടുകയാണ് സൂര്യ.
ഈ സാഹചര്യത്തിലാണ് സൂര്യയെ ചവിട്ടുന്നവര്‍ക്ക് 1 ലക്ഷം രൂപ പട്ടാളി മക്കള്‍ കക്ഷി പാരിതോഷികം പ്രഖ്യാപിച്ചത്. ഭീഷണി മുഴക്കിയ പിഎംകെ നേതാവ് എ പളനിസാമിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സിനിമയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചു കൊല്ലാന്‍ നേതൃത്വം നല്‍കിയ പൊലീസ് ഇന്‍സ്പെക്‌ടറെ വണ്ണിയര്‍ സമുദായ അംഗമായി അവതരിപ്പിച്ചുവെന്നാണ് ആക്ഷേപം.
സൂര്യയുടെ വസതിക്കു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. നടനു പിന്തുണയുമായി തമിഴ് സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തി. അതേസമയം, വണ്ണിയാര്‍ സമുദായത്തെ ചിത്രത്തില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് വണ്ണിയാര്‍ സംഘം നിര്‍മാതാക്കളായ സൂര്യയ്ക്കും ജ്യോതികയ്ക്കും സംവിധായകന്‍ ടി.ജെ ജ്ഞാനവേലിനും കഴിഞ്ഞ ദിവസം വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
സിനിമ വണ്ണിയാര്‍ സമുദായത്തിന്‍റെ യശ്ശസിന് മങ്ങലേല്‍പ്പിച്ചതായി പരാതിയില്‍ പറയുന്നു.സുര്യയ്കക്കും ജയ് ഭീം അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരായ ആക്രമണത്തില്‍ പിന്തുണയുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു.
Content Highlight: Case against PMK leader for announcing reward for attackers of the sun
































