---
title: "വിജയ് രാഷ്ട്രീയത്തിലേക്ക്, നിര്‍ണ്ണായക നീക്കവുമായി മക്കള്‍ ഇയക്കം ,നടന്റെ മൗനാനുവാദം"
english_title: "Vijay into politics, report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/110620/vijay-into-politics-report"
published_at: "2023-04-24T08:31:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6445f16f23d99_vijay.jpg"
keywords: []
---

# വിജയ് രാഷ്ട്രീയത്തിലേക്ക്, നിര്‍ണ്ണായക നീക്കവുമായി മക്കള്‍ ഇയക്കം ,നടന്റെ മൗനാനുവാദം

> **Lead Summary:** നടന്‍ വിജയ്യുടെ രാഷ്ട്രീയപ്രവേശത്തിന് വഴിതെളിയുന്നു. നടന്റെ പഠിക്കാന്‍ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സര്‍വേ ആരംഭിച്ചു.

## Article Content

നടന്‍ വിജയ്യുടെ രാഷ്ട്രീയപ്രവേശത്തിന് വഴിതെളിയുന്നു. നടന്റെ പഠിക്കാന്‍ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം സര്‍വേ ആരംഭിച്ചു.

സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ബൂത്ത് തലത്തിലാണ് സര്‍വേ നടത്തുന്നത്. നടന്‍ വിജയ് ഇത്തരത്തില്‍ ഒരു സര്‍വേയ്ക്ക് മൗനാനുവാദം നല്‍കിയിട്ടുണ്ടെന്നാണ് വിവരം. പ്രത്യേക ഫോറം പൂരിപ്പിച്ചാണ് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ വിവരങ്ങള്‍ ശേഖരിക്കുന്നത്.

വിജയ്യുടെ പിന്തുണയുള്ള രാഷ്ട്രീയ സംഘടന രൂപം തന്നെയാണ് വിജയ് മക്കള്‍ ഇയക്കം. കഴിഞ്ഞ തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇവര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നു. 20 ലേറെപ്പേര്‍ വിജയിക്കുകയും ചെയ്തിരുന്നു. ഇവരെ പിന്നീട് വിജയ് നേരിട്ട് കണ്ടിരുന്നു. ഇതെല്ലാം വാര്‍ത്തായായിരുന്നു.

ഭരണഘടന ശില്‍പ്പി ഡോ.ബിആര്‍ അംബേദ്ക്കറുടെ ജന്മദിനമായ ഏപ്രില്‍ 14ന് ആരാധക സംഘത്തിന് നടന്‍ വിജയ് പ്രേത്യേക നിര്‍ദേശം നല്‍കിയതും വാര്‍ത്തയായിരുന്നു. വിജയ് മക്കള്‍ ഇയക്കം വഴിയാണ് അന്ന് ആ തീരുമാനം നടപ്പിലാക്കിയത്.

ഇത് പ്രകാരം ഏപ്രില്‍ 14ന് വിജയ് മക്കള്‍ ഇയക്കം അംഗങ്ങള്‍ ഒരോ ജില്ല കേന്ദ്രത്തിലും അംബേദ്ക്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയിരുന്നു. വിജയുടെ ഏറ്റവും പുതിയ ചിത്രം ലിയോയാണ്.

വിക്രത്തിന്റെ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിനു ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്ന ചിത്രം, ഒപ്പം ഇത് എല്‍സിയുവിന്റെ (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്) ഭാഗമാകുമോ എന്ന ആകാംക്ഷ അങ്ങനെ ഈ ഹൈപ്പിന് കാരണങ്ങള്‍ പലതാണ്.

ചിത്രത്തിന്റെ താരനിരയിലും പല കൗതുകമുണ്ടാക്കുന്നതാണ്. മലയാളത്തില്‍ നിന്ന് ഇതിനോടകം രണ്ട് താരങ്ങള്‍ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. ബാബു ആന്റണിയും മാത്യു തോമസുമാണ് അത്. ഡിജിറ്റല്‍, സാറ്റലൈറ്റ്, മ്യൂസിക് റൈറ്റ്‌സിന്റെ വില്‍പ്പന വഴിയും ചിത്രം വന്‍ തുക നേടുമെന്നാണ് കരുതപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/110620/vijay-into-politics-report)