നമ്മൾ ചെയ്യാത്തത് മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോഴുള്ള പ്രശ്നമാണ് സദാചാരം;മറ്റൊരാളെ ഉപദ്രവിക്കാത്ത രീതിയിൽ പ്രതികരിക്കാം,ഷൈൻ ടോം ചാക്കോ

നമ്മൾ ചെയ്യാത്തത് മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോഴുള്ള പ്രശ്നമാണ് സദാചാരം;മറ്റൊരാളെ ഉപദ്രവിക്കാത്ത രീതിയിൽ പ്രതികരിക്കാം,ഷൈൻ ടോം ചാക്കോ
Mar 30, 2023 10:22 PM | By Athira V

തികച്ചും വ്യത്യസ്തനാണ് ഷൈൻ ടോം ചാക്കോ. ക്യാമറയ്ക്ക് മുമ്പിലായാലും പിന്നിലായാലും അടുത്ത നിമിഷം ഷൈനിൽ നിന്ന് വരുന്നതെന്താണെന്ന് മുൻകൂട്ടി നിശ്ചയിക്കാൻ കഴിയില്ല. മികച്ച നടൻ എന്നതിനൊപ്പം അഭിമുഖങ്ങളിലെ വ്യത്യസ്തത കൂടിയാണ് ഷൈനെ വാർത്താ മാധ്യമങ്ങളിൽ ലൈവായി നിർത്തുന്നത്. അഭിമുഖം നടത്തുന്നയാൾ ചോദ്യം മാത്രമല്ല ഷൈനിന്‍റെ ചോദ്യങ്ങൾക്കുള്ള മറുപടി കൂടി കരുതിവേണം കസേരയിലിരിക്കാൻ. വിവാദങ്ങളിലേക്കെത്തിയിട്ടുണ്ടെങ്കിലും നിലപാട് ഉറക്കെ വിളിച്ച് പറയാൻ അദ്ദേഹം മടികാണിച്ചിട്ടില്ല.


ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി മലയാളി മനസിലേക്ക് ചേക്കേറിയ ഷൈൻ ടോം ചാക്കോ തന്റെ പുതിയ സിനിമ കൊറോണ പേപ്പേഴ്സിന്റെ പ്രമോഷൻ തിരക്കിലാണ്. ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടിട്ടുള്ള നടൻ കൂടിയാണ് ഷൈൻ ടോം ചാക്കോ. സംസാരം ക്ലിയറല്ലെന്ന് കാണിച്ച് ഷൈൻ കിളി പോയി ഇരിക്കുകയാണെന്ന് വരെ ആക്ഷേപങ്ങൾ വരാറുണ്ട്. അസിസ്റ്റന്റ് ഡയറക്ടറിൽ നിന്ന് നടനായി എത്തി എന്നതുകൊണ്ട് ഒരു സിനിമയുടെ പിന്നിലെ എല്ലാ കഷ്ടപ്പാടുകളും ഷൈനിന് അറിയാം.

അതുകൊണ്ട് തന്നെ വലിയ സിനിമയായാലും ചെറിയ സിനിമയായലും എങ്ങനേയും സമയം കണ്ടെത്തി പ്രമോഷനെത്തും ഷൈൻ ടോം ചാക്കോ. ഇപ്പോഴിത കൊറോണ പേപ്പേഴ്സ് സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ജിഞ്ചർ മീഡിയ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷൈൻ സദാചാരം കൊണ്ടുനടക്കുന്നവരെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത്. സദാചാരം എല്ലാവരുടെ ഉള്ളിലുമുണ്ടെന്നും നമ്മൾ ചെയ്യാത്തത് മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോഴുള്ള പ്രശ്നമാണ് സദാചാരമായി വരുന്നതെന്നും ഷൈൻ ടോം ചാക്കോ പറയുന്നു. 'മറ്റൊരാളെ ഉപദ്രവിക്കാത്ത രീതിയിൽ പ്രതികരിക്കാം.


ഇന്റർവ്യൂവിൽ മാറ്റം വരണമെന്ന് തോന്നുന്നില്ല. എല്ലാവരും എല്ലാം ഒരുപോലെ ​​ഹാൻഡിൽ ചെയ്യില്ല.' 'മൂടിന് തീപിടിച്ച് ഇരിക്കുമ്പോൾ വീണ്ടും വന്ന് സി​ഗരറ്റ് കൊണ്ടും പന്തം കൊണ്ടും കുത്തുന്നത് ശരിയല്ല. അപ്പോൾ പ്രതികരണം മാറും. സിനിമയിൽ ഓരോരുത്തരുടെ ഡേറ്റ് കഷ്ടപ്പെട്ട് വാങ്ങുന്നതാണ്. അത് മറ്റൊരാൾ വരാത്തതിന്റെ പേരിൽ നഷ്ടപ്പെട്ടാൽ പിന്നെ ഒരുപാട് നാൾ കാത്തിരിക്കേണ്ടി വരും ആ സീനെടുക്കാൻ. പനിയാണെങ്കിലും സെറ്റിൽ പോയി ഇരിക്കാമല്ലോ.' 'മേലനങ്ങി വലിയ അ​ധ്വാനം ഇല്ലല്ലോ. അതുകൊണ്ടാണ് അസുഖം വന്നാലും റെസ്റ്റ് എടുക്കാതെ അഭിനയിക്കാൻ പോകുന്നത്. ബാക്കി കെയർ സെറ്റിൽ നിന്നും കിട്ടും' ഷൈൻ ടോം ചാക്കോ പറഞ്ഞു.

'നൂറ്റിയൊന്ന് ഡി​ഗ്രി പനിയും വെച്ച് മമ്മൂട്ടി ഷൂട്ടിനെത്തിയതിനെ കുറിച്ചും ഷൈൻ വെളിപ്പെടുത്തി. ഡാഡി കൂളിന്റെ സമയത്ത് സോങ് ഷൂട്ട് ചെയ്യുമ്പോൾ വെള്ളത്തിൽ നിന്നും വരുന്ന സീൻ എടുക്കുമ്പോൾ മമ്മൂക്കയ്ക്ക്ക 101 ഡി​ഗ്രി പനിയുണ്ട്.' 'അത് വെച്ചാണ് അദ്ദേഹം അഭിനയിച്ചത്. മരുന്ന് കഴിച്ചിട്ടാണ് അദ്ദേഹം അഭിനയിച്ചത്. ഈ പ്രായത്തിലുള്ള നമ്മളാണ് പണിയെടുക്കേണ്ടത്. നമ്മൾ ചെയ്യാത്തത് മറ്റുള്ളവർ ചെയ്യുന്നത് കാണുമ്പോൾ വരുന്ന പ്രശ്നം അതാണ് സദാചാരം.


ഇന്ന് ഈ കാലഘട്ടത്തിൽ നിരോധിച്ചതെല്ലാം ഒരു സമയത്ത് ഇന്ന് അത് നിരോധിച്ചവർ തന്നെ ഉപയോ​ഗിച്ചിരുന്നതാണ്.' 'സദാചാരം എല്ലാവരുടെ ഉള്ളിലുമുണ്ട്. പ്രണയിക്കുന്നതല്ല പ്രശ്നം. അത് എത്തിനോക്കി പറയുന്നവരാണ് പ്രശ്നം. പാമ്പ് ഇണചേരുന്നത് കാണുമ്പോൾ ആരും ശല്യപ്പെടുത്താൻ പോകില്ല. കാരണം പാമ്പിനെ പേടിയാണ് ആളുകൾക്ക്' ഷൈൻ വ്യക്തമാക്കി. തെലുങ്കിൽ നാനി നായികനായി അഭിനയിച്ച ബി​ഗ് ബജറ്റ് സിനിമ ദസറയിൽ ഷൈൻ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

Morality is the problem of seeing others do what we would not do; how we respond in a way that does not harm another, Shine Tom Chacko

Next TV

Related Stories
'ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാന്‍, ഇതെല്ലാം നിര്‍മാതാവിന്‍റെ മാര്‍ക്കറ്റിംങ് തന്ത്രം' - ധ്യാന്‍ ശ്രീനിവാസന്‍

May 13, 2025 01:16 PM

'ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാന്‍, ഇതെല്ലാം നിര്‍മാതാവിന്‍റെ മാര്‍ക്കറ്റിംങ് തന്ത്രം' - ധ്യാന്‍ ശ്രീനിവാസന്‍

ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ ആ നടന്‍ താനാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ധ്യാന്‍...

Read More >>
Top Stories










GCC News