'രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയയുണ്ട്,മരണ സാധ്യതയുണ്ട്; തന്റെ രോ​ഗത്തെ കുറിച്ച് നടൻ ബാല പറയുന്നത്

'രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയയുണ്ട്,മരണ സാധ്യതയുണ്ട്; തന്റെ രോ​ഗത്തെ കുറിച്ച് നടൻ ബാല പറയുന്നത്
Mar 30, 2023 07:37 AM | By Nourin Minara KM

താനും നാളുകൾക്ക് മുൻപാണ് നടൻ ബാലയെ അനാരോ​ഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപേകുക ആയിരുന്നു. പിന്നാലെ നിരവധി പേരാണ് പ്രിയ താരത്തിന് പ്രാർത്ഥനകളുമായി രം​ഗത്തെത്തിയത്.


ഇപ്പോഴിതാ തന്റെ രോ​ഗത്തെ കുറിച്ചും പ്രാർത്ഥിച്ചവർക്ക് വേണ്ടിയും നന്ദി പറയുകയാണ് ബാല. രണ്ടാം വിവാഹ വാർഷികത്തോട് അനുബന്ധിച്ച് പങ്കുവച്ച വീഡിയോയിൽ ആണ് ബാല ഇക്കാര്യം പറയുന്നത്. രണ്ട് മൂന്ന് ദിവസം കഴിഞ്ഞാൽ ഒരു മേജർ ഒപ്പറേഷൻ ഉണ്ടെന്നും എന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു.

https://www.facebook.com/watch/?v=752437213074068

'എല്ലാവർക്കും നമസ്കാരം. ആശുപത്രിയിൽ വന്നിച്ച് ഏകദേശം ഒരുമാസം ആയി. എലിസബത്തിന്റെ നിർബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ മേജർ ശസ്ത്രക്രിയയുണ്ട്. മരണ സാധ്യതയുണ്ട്. എന്നാൽ രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്. മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു. നെ​ഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ല. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു', എന്നാണ് ബാല പറഞ്ഞത്.

Actor Bala talks about his illness

Next TV

Related Stories
'ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാന്‍, ഇതെല്ലാം നിര്‍മാതാവിന്‍റെ മാര്‍ക്കറ്റിംങ് തന്ത്രം' - ധ്യാന്‍ ശ്രീനിവാസന്‍

May 13, 2025 01:16 PM

'ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാന്‍, ഇതെല്ലാം നിര്‍മാതാവിന്‍റെ മാര്‍ക്കറ്റിംങ് തന്ത്രം' - ധ്യാന്‍ ശ്രീനിവാസന്‍

ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ ആ നടന്‍ താനാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ധ്യാന്‍...

Read More >>
Top Stories










News Roundup






GCC News