---
title: "എല്ലാ ദിവസവും എനിക്കീ വേദനയിലൂടെ കടന്ന് പോവേണ്ടി വന്നു; വെളിപ്പെടുത്തി നടി  "
english_title: "Every day I had to go through pain; The actress revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/105910/every-day-i-had-to-go-through-pain-the-actress-revealed"
published_at: "2023-03-29T13:34:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6423f153dc5db_samanthaaa.jpg"
keywords: []
---

# എല്ലാ ദിവസവും എനിക്കീ വേദനയിലൂടെ കടന്ന് പോവേണ്ടി വന്നു; വെളിപ്പെടുത്തി നടി  

> **Lead Summary:** തെന്നിന്ത്യൻ സിനിമകളിൽ ഇന്ന് ബോക്സ് ഓഫീസ് മൂല്യമുള്ള ചുരുക്കം നായികമാരിലൊരാളാണ് സമാന്ത. കരിയറിൽ തുടരെ ഹിറ്റുകളുമായി മുന്നേറുന്ന സമാന്തയ്ക്ക് കൈ നിറയെ അവസരങ്ങളാണ്. കരിയറിനപ്പുറം വ്യക്തി ജീവിതത്തിൽ ഒട്ടനവധി പ്രതിസന്ധികൾ സമാന്തയ്ക്ക് നേരിടേണ്ടി വന്നു. നടൻ നാ​ഗചൈതന്യയുമായുള്ള വിവാഹ മോചനമുണ്ടാക്കിയ മാനസികാഘാതം മാറുന്നതിനിടെയാണ് മയോസിറ്റിസ് എന്ന അസുഖം സമാന്തയ്ക്ക് ബാധിച്ചത്.

## Article Content

തെന്നിന്ത്യൻ സിനിമകളിൽ ഇന്ന് ബോക്സ് ഓഫീസ് മൂല്യമുള്ള ചുരുക്കം നായികമാരിലൊരാളാണ് സമാന്ത. കരിയറിൽ തുടരെ ഹിറ്റുകളുമായി മുന്നേറുന്ന സമാന്തയ്ക്ക് കൈ നിറയെ അവസരങ്ങളാണ്. കരിയറിനപ്പുറം വ്യക്തി ജീവിതത്തിൽ ഒട്ടനവധി പ്രതിസന്ധികൾ സമാന്തയ്ക്ക് നേരിടേണ്ടി വന്നു. നടൻ നാ​ഗചൈതന്യയുമായുള്ള വിവാഹ മോചനമുണ്ടാക്കിയ മാനസികാഘാതം മാറുന്നതിനിടെയാണ് മയോസിറ്റിസ് എന്ന അസുഖം സമാന്തയ്ക്ക് ബാധിച്ചത്.

പേശികളെ ബാധിക്കുന്ന ഈ ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണിത്. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിൽ അസുഖത്തെ നിയന്ത്രണത്തിലാക്കിയിരിക്കുകയാണ് സമാന്ത. ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിൽ മയോസിറ്റിസ് തന്നെ എന്നെ ബാധിച്ചു എന്നതിനെ പറ്റി സംസാരിച്ചിരിക്കുകയാണ് സാമന്ത. അസുഖം തന്നെ മാനസികമായും ശാരീരികമായും തളർത്തിയ ഘട്ടത്തെക്കുറിച്ച് സമാന്ത തുറന്ന് പറഞ്ഞു.

എന്തുകൊണ്ടാണ് എനിക്കീ പ്രശ്നങ്ങൾ വരുന്നതെന്ന് ഞാൻ ചോദിച്ചിട്ടില്ല. കാരണം അങ്ങനെയെങ്കിൽ മറ്റ് നല്ല കാര്യങ്ങളും എനിക്ക് വന്നതെന്തെന്ന് ചോദിക്കേണ്ടി വരും. നമ്മുടെ മോശം സമയത്താണ് കുറേ കാര്യങ്ങൾ പഠിക്കുക.

മുമ്പ് ഞാൻ എല്ലാത്തിലും പെർഫെക്ഷൻ നോക്കിയിരുന്നു. എന്നെ സ്വയം അം​ഗീകരിക്കാൻ തയ്യാറായില്ല. കാഴ്ചയിൽ നന്നാവാൻ ശ്രമിച്ച് കൊണ്ടിരുന്നു. പക്ഷെ ഈ അസുഖം വന്നപ്പോൾ അതൊന്നും എന്റെ നിയന്ത്രണത്തിലല്ലാതായി. 

മരുന്നുകളുടെ സൈഡ് എഫക്ടുകൾ, ചില ദിവസങ്ങൾ തടിക്കും, ചിലപ്പോൾ സുഖമുണ്ടാവില്ല. എല്ലാ ദിവസവും കണ്ണിനുൾപ്പെടെർ ഇഞ്ചക്ഷനുകൾ. എല്ലാ ദിവസവും എനിക്കീ വേദനയിലൂടെ കടന്ന് പോവേണ്ടി വന്നു.

എനിക്ക് ലൈറ്റ് സെൻസിറ്റീവാണ്. അതിനാലാണ് കണ്ണട ധരിക്കുന്നത്. സ്റ്റെെലിന് വേണ്ടിയല്ല. കടുത്ത മെെ​ഗ്രേയ്ൻ ഉണ്ടായിരുന്നു. കണ്ണിന് വേദനയും. ഒരു അഭിനേതാവിനെ സംബന്ധിച്ച് നടക്കാവുന്ന മോശം കാര്യങ്ങളാണ് എനിക്കുണ്ടായത്.  കഴിഞ്ഞ എട്ട് മാസം എല്ലാ ദിവസവും എനിക്കുണ്ടായത്, സമാന്ത പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/105910/every-day-i-had-to-go-through-pain-the-actress-revealed)