ലോക്സഭാംഗം എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു; ഇന്നസെന്റിന്റെ വിയോഗത്തിൽ ധനമന്ത്രി

ലോക്സഭാംഗം എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു; ഇന്നസെന്റിന്റെ വിയോഗത്തിൽ ധനമന്ത്രി
Mar 27, 2023 12:02 AM | By Susmitha Surendran

ഇന്നസെന്റിന്റെ വിയോഗത്തിൽ അനുസ്മരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. മഹാനായ കലാകാരനും സാമൂഹ്യപ്രതിബദ്ധതയുള്ള പൊതുപ്രവർത്തകനുമായിരുന്നു ഇന്നസെന്റ് എന്ന് ധനമന്ത്രി അനുസ്മരിച്ചു.

എന്നും എക്കാലവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ സഹയാത്രികനും വക്താവുമായിരുന്നു അദ്ദേഹം. ലോക്സഭാംഗം എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ഇന്നസെന്റിനോടൊപ്പം ഒരേ കാലയളവിൽ എംപി ആയിരിക്കാൻ കഴിഞ്ഞപ്പോഴാണ് അദ്ദേഹവുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞത്. വളരെ മികച്ച ഓർമ്മകളാണ് അദ്ദേഹവുമായി ബന്ധപ്പെട്ടുള്ളത്. നാല് പതിറ്റാണ്ടിലധികമായി മലയാള സിനിമയിലെ നിറസാന്നിധ്യമായ ഇന്നസെന്റ് ദീർഘകാലം സിനിമ താരങ്ങളുടെ സംഘടനയുടെ പ്രസിഡന്റായിരുന്നു.

ക്യാൻസർ രോഗത്തെ ആത്മവിശ്വാസത്തോടെ അതിജീവിച്ച ഇന്നസെന്റ് രോഗബാധിതർക്കാകെ പ്രചോദനമായിരുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായ ഇന്നസെന്റിന്റെ വിയോഗം വലിയ ശൂന്യത സൃഷ്ടിക്കും.

അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നുവെന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മന്ത്രി പറഞ്ഞു.

Finance Minister KN Balagopal commemorates the demise of Innocent.

Next TV

Related Stories
ആ കളിക്ക് ദിലീപ് നിൽക്കേണ്ട, മഞ്ജുവിന്റെ കണ്ണീർ വീണതോടെ തകർച്ചയ്ക്ക് തുടക്കമായി; ഇനിയൊരു തിരിച്ച് വരവ് ദിലീപിന് ഉണ്ടാകുമോ?

Dec 9, 2025 11:35 AM

ആ കളിക്ക് ദിലീപ് നിൽക്കേണ്ട, മഞ്ജുവിന്റെ കണ്ണീർ വീണതോടെ തകർച്ചയ്ക്ക് തുടക്കമായി; ഇനിയൊരു തിരിച്ച് വരവ് ദിലീപിന് ഉണ്ടാകുമോ?

നടിയെ ആക്രമിച്ച കേസ്, മഞ്ജു വീട് വിട്ടിറങ്ങിയപ്പോൾ ദിലീപ് തകർന്നു, സിനിമയിലെ പരാജയം...

Read More >>
ദിലീപ് പറയുന്നത് നിങ്ങൾ കേട്ടില്ലേ? കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസം -രണ്‍ജി പണിക്കര്‍

Dec 9, 2025 10:38 AM

ദിലീപ് പറയുന്നത് നിങ്ങൾ കേട്ടില്ലേ? കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസം -രണ്‍ജി പണിക്കര്‍

നടിയെ ആക്രമിച്ച കേസ്, കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസം, രണ്‍ജി...

Read More >>
Top Stories

News Roundup