സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിക്ക് അമ്മയുടെ വക തല്ല്; വീഡിയോ

സന്ദര്‍ശകര്‍ക്ക് നേരെ കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിക്ക് അമ്മയുടെ വക തല്ല്;  വീഡിയോ
Mar 25, 2023 04:26 PM | By Susmitha Surendran

ചിമ്പാന്‍സികളും മനുഷ്യനും തമ്മില്‍ ചില കാര്യങ്ങള്‍ സാമ്യങ്ങളുണ്ട്. അവയില്‍ പ്രധാനമായും അവയുടെ സാമൂഹിക ജീവിതം തന്നെ. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു വീഡിയോ ഇതിന് തെളിവ് നല്‍കുന്നു. ഒരു മൃഗശാലയില്‍ നിന്നും ചിത്രീകരിച്ചതാണ് വീഡിയോ.

വീഡിയോയില്‍ കുട്ടി ചിമ്പാന്‍സി സന്ദര്‍ശകര്‍ക്ക് നേരെ കല്ല് വലിച്ചെറുന്നത് കാണാം. പിന്നാലെ പുറകില്‍ നിന്നും കൈയില്‍ ഒരു വടിയുമായി വന്ന് അമ്മ ചിമ്പാന്‍സി കുട്ടിയെ തലങ്ങും വിലങ്ങും തല്ലാന്‍ ശ്രമിക്കുന്നു. എന്നാല്‍, അതിന് മുമ്പ് തന്നെ കുട്ടി ചിമ്പാന്‍സി സ്ഥലം വിട്ടിരുന്നു. കുട്ടികളുള്ള ഏതൊരു വീട്ടിലും കാണാന്‍ സാധ്യതയുള്ള ഒരു കാഴ്ചയാണ് ആ ചിമ്പാന്‍സി കുടുംബത്തിന്‍റെ വീഡിയോയിലും ഉണ്ടായിരുന്നത്.

ട്വിറ്റില്‍ വീഡിയോ പ്രസിദ്ധപ്പെടുത്തിയ ഐഎഫ്എസ് ഓഫീസറായ സുശാന്ത നന്ദ ഇങ്ങനെ എഴുതി. 'കുട്ടികൾ സന്ദർശകർക്ക് നേരെ കല്ലെറിയുന്നു... അവരും നമ്മളെപ്പോലെയാണ്. യഥാർത്ഥ മര്യാദകൾ പഠിപ്പിക്കുന്നത് മാതാപിതാക്കളാണ്!' വീഡിയോയില്‍ പാറയ്ക്ക് മുകളില്‍ നിരവധി ചിമ്പാന്‍സികള്‍ ഇരിക്കുന്നത് കാണാം. താഴെയാണ് സന്ദര്‍ശകരുള്ളത്. വീഡിയോ ഇതിനകം ഒരു ലക്ഷത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു.

https://twitter.com/i/status/1638896060193198082

വീഡിയോ ട്വിറ്ററില്‍ വൈറലായതിന് പിന്നാലെ നിരവധി കമന്‍റുകളും ലഭിച്ചു. കല്ലെറിയുന്ന കുട്ടി ചിമ്പാന്‍സിയുടെ അമ്മയാകാം വടിയുമായി വരുന്നതെന്ന് നിരവധി പേര്‍ കുറിപ്പെഴുതി. "ഒരുപക്ഷേ നമുക്കും അതൊരു പാഠമാകാം," എന്ന് മറ്റൊരാള്‍ എഴുതി.

"പരിണാമം. സിദ്ധാന്തം തെളിയിക്കപ്പെടുന്നു," എന്നാണ് മറ്റൊരു കമന്‍റ്. "എല്ലാ അച്ഛനമ്മമാരും അവരുടെ കുട്ടികളോട് ഇത് ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ, ലോകം മികച്ച സ്ഥലമാകുമായിരുന്നു," എന്നായിരുന്നു വേറൊരാളുടെ കമന്‍റ്. "ഞാൻ വിയോജിക്കുന്നു. അവർ നമ്മളെക്കാൾ മികച്ചവരാണ്. നമ്മളെക്കാള്‍ മികച്ചത്" എന്ന് ആ കമന്‍റിന് മറ്റൊരാള്‍ കുറിപ്പെഴുതി. '

Baby chimpanzee slapped by mother for throwing stones at visitors; Viral video

Next TV

Related Stories
'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

May 11, 2025 12:08 PM

'ന്തിനാ പേടിക്കുന്നേ..? എല്ലാം ശരിയാകും'; ഇടിമിന്നലും മഴയും, പാപ്പാനെ പൊതിഞ്ഞ് പിടിച്ച് ആനകൾ; വീഡിയോ വൈറല്‍

ഇടിമിന്നലിൽ നിന്നും മഴയിൽ നിന്നും സംരക്ഷണം നൽകുന്ന ആനകളുടെ വീഡിയോ...

Read More >>
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories