അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട, ഡാഡിയ്ക്ക് മനസാക്ഷിയില്ല; ഷക്കീല പറയുന്നു

അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട, ഡാഡിയ്ക്ക് മനസാക്ഷിയില്ല; ഷക്കീല പറയുന്നു
Mar 25, 2023 02:17 PM | By Susmitha Surendran

ഒരുകാലത്ത് മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ഭരിച്ചിരുന്ന താരമാണ് ഷക്കീല.  ഇപ്പോഴിതാ  ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലും എത്തുകയാണ് ഷക്കീല. തന്റെ കുടുംബത്തില്‍ നിന്നു പോലും നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സിനിമാ ലോകത്തെ ചതിക്കുഴികളെക്കുറിച്ചുമൊക്കെ ഷക്കീല തുറന്നു പറയുന്നതായിട്ടാണ് പ്രൊമോ വീഡിയോകള്‍ സൂചിപ്പിക്കുന്നത്. 

കിന്നാരത്തുമ്പികള്‍ വരുമ്പോള്‍ താന്‍ ഗെറ്റൗട്ട് അടിക്കുകയാണ് ആദ്യം ചെയ്യുന്നതെന്നാണ് ഷക്കീല പറയുന്നത്. തന്റെ കുടുംബത്തിന് വേണ്ടിയായിരുന്നു താന്‍ സമ്പാദിച്ചതും എന്നാല്‍ അതേ കുടുംബം തന്നെ അകറ്റിയെന്നും താരം പറയുന്നു. തന്റെ ചേച്ചി പോലും തന്നെ അകറ്റിയെന്നാണ് താരം പറയുന്നുണ്ട് പ്രൊമോ വീഡിയോയില്‍.


വീട്ടില്‍ പൈസ വച്ചാല്‍ ഇന്‍കം ടാക്‌സ് കൊണ്ടു പോകും എന്ന് പറഞ്ഞ് അമ്മ പേടിപ്പിച്ച് അവര്‍ പൈസയൊക്കെ കൊണ്ടു പോയെന്നും താരം ബന്ധുക്കളെക്കുറിച്ചായി പറയുന്നുണ്ട്. അതേസമയം ജീവിതത്തില്‍ ഫുഡ് ഇല്ലെങ്കിലും ജീവിക്കാം പക്ഷെ പ്രണയമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ പറ്റില്ലെന്നും ഷക്കീല പറയുന്നുണ്ട്.

പിന്നാലെ മറ്റൊരു പ്രൊമോ വീഡിയോയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മകളും ഷക്കീല പങ്കുവെക്കുന്നുണ്ട്. മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ ഷക്കീലയായി തന്നെയായിരുന്നു താരം അഭിനയിച്ചത്. മോഹന്‍ലാലിനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം ലെജന്റ് ആണെന്നും ഷക്കീല പറയുന്നുണ്ട്.

ഛോട്ടാ മുംബൈയില്‍ മോഹന്‍ലാല്‍ തന്നോട് ഞാന്‍ കിന്നാരത്തുമ്പികള്‍ കണ്ടിട്ടുണ്ടെന്നും മൂന്ന് പ്രാവശ്യം കണ്ടിട്ടുണ്ടെന്നും പറയുന്ന ഡയലോഗ് കേട്ടതും താന്‍ തലയില്‍ കൈ വച്ച് ആ ഡയലോഗ് വേണ്ട സാര്‍ എന്ന് പറഞ്ഞതിനെക്കുറിച്ചൊക്കെ ഷക്കീല മനസ് തുറക്കുന്നതായിട്ടാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. മോഹന്‍ലാലിന്റെ ചിത്രത്തില്‍ ഷക്കീലയായി തന്നെ അഭിനയിക്കാന്‍ സാധിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ഷക്കീല പറയുന്നുണ്ട്. 


തന്റെ കുടുംബക്കാരില്‍ നിന്നുമുണ്ടായ ദുരനുഭവത്തെക്കുറിച്ചും ഷക്കീല മനസ് തുറക്കുന്നതായാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. ഡാഡി തന്നെ അടിച്ചതിനെക്കുറിച്ച് ഷക്കീല സംസാരിക്കുന്നുണ്ട്. ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് വരെ തന്നോട് പറഞ്ഞുവെന്നാണ് ഷക്കീല തുറന്ന് പറയുന്നതായി പ്രൊമോ വീഡിയോ പറയുന്നത്. 

അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട. ഡാഡിയ്ക്ക് മനസാക്ഷിയില്ല. ചെരുപ്പു കൊണ്ട് അടിക്കും വരരുതെന്ന് പറഞ്ഞു. അതേക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചാല്‍ പോലും കരച്ചില്‍ വരുമെന്നാണ് ഷക്കീല പറയുന്നത്. പിന്നാലെ സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന ചതിയെക്കുറിച്ചും ഷക്കീല പറയുന്നതായാണ് പ്രൊമോ വീഡിയോ കാണിക്കുന്നത്. ഒരേ സിനിമ തന്നെ പക്ഷെ രണ്ട് ഗെറ്റപ്പാണെന്ന് പറയും. ഒരു ഗെറ്റപ്പ് ഷോട്ട്‌സൊക്കെ ധരിച്ചുള്ളതായിരിക്കും. മറ്റേതില്‍ സാരിയായിരിക്കുമെന്നാണ് ഷക്കീല പറയുന്നത്. ഇതൊക്കെ ചെയ്ത സംവിധായകര്‍ ഇപ്പോള്‍ വീട്ടില്‍ ഇരുന്ന് കാണുന്നുണ്ടാകുമെന്നും താരം പറയുന്നു. 

In the promo videos, Shakeela talks openly about the misfortunes she had to face even from her family and the pitfalls of the film world.

Next TV

Related Stories
താന്‍ മരിച്ചാല്‍ ഉത്തരവാദി അയാള്‍; ഭാര്യ എന്ന് പറഞ്ഞു കൊണ്ട് നടന്നു, ഇത് പറ്റിക്കലല്ലേ? അവശ നിലയില്‍ വിഡിയോയുമായി എലിസബത്ത് ഉദയൻ

Jul 16, 2025 03:32 PM

താന്‍ മരിച്ചാല്‍ ഉത്തരവാദി അയാള്‍; ഭാര്യ എന്ന് പറഞ്ഞു കൊണ്ട് നടന്നു, ഇത് പറ്റിക്കലല്ലേ? അവശ നിലയില്‍ വിഡിയോയുമായി എലിസബത്ത് ഉദയൻ

ആശുപത്രി കിടക്കയിൽ നിന്നുള്ള വിഡിയോ പങ്കുവെച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്ത്...

Read More >>
ചലച്ചിത്ര ലോകം നേർസാക്ഷിയാകും; 'അമ്മ' തിരഞ്ഞെടുപ്പിന് തിരിതെളിയുന്നു, നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍

Jul 16, 2025 10:32 AM

ചലച്ചിത്ര ലോകം നേർസാക്ഷിയാകും; 'അമ്മ' തിരഞ്ഞെടുപ്പിന് തിരിതെളിയുന്നു, നാമനിർദ്ദേശപത്രിക സമര്‍പ്പണം ഇന്ന് മുതല്‍

താര സംഘടനയായ അമ്മയുടെ ഭരണസമിതി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമര്‍പ്പണം ഇന്ന്...

Read More >>
ഒടുവില്‍ 'ജെ എസ് കെ' നാളെ തീയറ്ററുകളിലെത്തും; പ്രദര്‍ശനാനുമതി സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് തീർപ്പാക്കും

Jul 16, 2025 10:29 AM

ഒടുവില്‍ 'ജെ എസ് കെ' നാളെ തീയറ്ററുകളിലെത്തും; പ്രദര്‍ശനാനുമതി സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന് തീർപ്പാക്കും

ജെ എസ് കെ നാളെ തീയറ്ററുകളിലെത്തും, പ്രദര്‍ശനാനുമതി സംബന്ധിച്ച ഹർജി ഹൈക്കോടതി ഇന്ന്...

Read More >>
'അനന്തൻ കാടിൽ വലിയ വേഷം, ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയമാണ് ആ സിനിമ' -ഇന്ദ്രൻസ്

Jul 15, 2025 09:21 AM

'അനന്തൻ കാടിൽ വലിയ വേഷം, ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയമാണ് ആ സിനിമ' -ഇന്ദ്രൻസ്

ചർച്ച ചെയ്യാൻ മാത്രം കാമ്പുള്ള വിഷയം തന്നെയാണ് 'അനന്തന്‍ കാട്' സിനിമ എന്ന് പറയുകയാണ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall