ആഡംബരം കാണിക്കാനായി പണം ചിലവാക്കുന്ന ശീലം തനിക്കില്ല; നടി മല്ലിക സുകുമാരന്‍

ആഡംബരം കാണിക്കാനായി പണം ചിലവാക്കുന്ന ശീലം തനിക്കില്ല; നടി മല്ലിക സുകുമാരന്‍
Mar 24, 2023 03:58 PM | By Susmitha Surendran

നടി മല്ലിക സുകുമാരനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല . മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് . ഇപ്പോഴിതാ ആഡംബരം കാണിക്കാനായി പണം ചിലവാക്കുന്ന ശീലം തനിക്കില്ലെന്ന് നടി മല്ലിക സുകുമാരന്‍. അത്തരം കാര്യങ്ങള്‍ക്ക് പണം ചിലവാക്കികളയാതെ എന്തെങ്കിലും വസ്തുവകകള്‍ സമ്പാദിക്കുന്നതിലാണ് തന്റെ താത്പര്യമെന്നാണ് അവര്‍ പറയുന്നത്.

അന്‍പതിനായിരം രൂപയുടെ ബാഗൊക്കെ എടുത്ത് പോവുമ്പോള്‍ എനിക്ക് വിറയല്‍ വരും. ഈശ്വരാ രണ്ട് സെന്റ് തറ മേടിക്കാമായിരുന്നു എന്നൊക്കെ തോന്നും എനിക്ക്.


സുകുവേട്ടന്‍ ദുബായിലേക്കൊക്കെ പോവുമ്പോള്‍ എന്നോട് വരുന്നോ എന്ന് ചോദിക്കാറുണ്ടായിരുന്നു. അഞ്ച് ദിവസം കഴിഞ്ഞേ ഞാന്‍ വരൂ, കൂടെപ്പോര് എന്ന് പറയും അദ്ദേഹം. ഫ്ളൈറ്റ് ടിക്കറ്റ് ഓര്‍ത്ത് ഞാന്‍ പോവില്ല.

കഴക്കൂട്ടം ബൈപ്പാസിനടുത്തുള്ള സ്ഥലങ്ങള്‍ക്കൊക്കെ അന്ന് കുറഞ്ഞ വിലയായിരുന്നു. അതൊക്കെ ചിലരുടെ ബിസിനസ് ബുദ്ധിയാണ്..മല്ലിക ബിഹൈന്‍ഡ് വുഡ്‌സുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ഞാന്‍ എന്ത് പറഞ്ഞാലും സാധിപ്പിച്ച് തരുന്നവരാണ് എന്റെ മക്കള്‍. അവരെക്കൊണ്ട് പൈസ കൊടുപ്പിച്ച് വണ്ടി എടുക്കേണ്ടതായ സാഹചര്യം ഇപ്പോഴില്ല. അങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ അത് നോക്കാം.

സന്തോഷമാണ് മല്ലിക സുകുമാരന്‍ അഭിനയിച്ച് ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ. അനു സിത്താര, ഷാജോണ്‍, അമിത്ത് ചക്കാലക്കല്‍ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്തത്. മിനി സ്‌ക്രീനിലും മല്ലിക സജീവമാണ്.

Actress Mallika Sukumaran says she is not in the habit of spending money to show luxury.

Next TV

Related Stories
അനുമോളും ദുൽഖറും ഉണ്ണിയും ....! വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം 'റിവോൾവർ റിങ്കോ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

Nov 17, 2025 10:36 AM

അനുമോളും ദുൽഖറും ഉണ്ണിയും ....! വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം 'റിവോൾവർ റിങ്കോ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

'റിവോൾവർ റിങ്കോ' , വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ ചിത്രം, ടൈറ്റിൽ പോസ്റ്റർ പുറത്ത്...

Read More >>
Top Stories










News Roundup






https://moviemax.in/-