---
title: "'സീബ്ര ക്രോസിങ്' നാം കണ്ടിട്ടുണ്ട്, സീബ്ര റോഡ് ക്രോസ് ചെയ്യുന്നതോ?  വീഡിയോ"
english_title: "Now one such video is becoming a hit in the cyber world."
publisher: "moviemax.in"
canonical_url: "https://moviemax.in/news/104831/now-one-such-video-is-becoming-a-hit-in-the-cyber-world"
published_at: "2023-03-23T23:22:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641c92881d28e_zebra.jpg"
keywords: []
---

# 'സീബ്ര ക്രോസിങ്' നാം കണ്ടിട്ടുണ്ട്, സീബ്ര റോഡ് ക്രോസ് ചെയ്യുന്നതോ?  വീഡിയോ

> **Lead Summary:** ദിവസവും പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.

## Article Content

ദിവസവും പല തരം വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ മൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്.

ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. ഒരു സീബ്ര റോഡിലൂടെ ഓടി പോകുന്ന വീഡിയോ ആണിത്. സൗത്ത് കൊറിയയിലെ സോളിലുള്ള ഒരു മൃഗശാലയില്‍ നിന്നും ചാടിയ സീബ്ര ആണ് റോഡിലൂടെ ഓടി പോയത്.

[**https://twitter.com/i/status/1638801482224119808**](https://twitter.com/i/status/1638801482224119808)

ട്വിറ്ററിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. റോഡ് ക്രോസ് ചെയ്യുന്ന സീബ്രയെ കണ്ട് ആളുകളും അമ്പരന്നു. എന്തായാലും മൃഗശാലാ ജീവനക്കാരുടെ കഠിന ശ്രമത്തിനൊടുവില്‍ സീബ്രയെ തിരിച്ച് എത്തിക്കാന്‍ കഴിഞ്ഞുവെന്നാണ് മൃഗശാലാ അധികൃതര്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/104831/now-one-such-video-is-becoming-a-hit-in-the-cyber-world)