പുതിയ മേക്ക്ഓവർ; ചിത്രത്തിൽ കാണുന്ന താരത്തെ മനസ്സിലായോ? ചിത്രം വൈറലാകുന്നു

പുതിയ മേക്ക്ഓവർ; ചിത്രത്തിൽ കാണുന്ന താരത്തെ മനസ്സിലായോ? ചിത്രം വൈറലാകുന്നു
Feb 8, 2023 08:58 AM | By Athira V

സിനിമ താരങ്ങളുടെ രൂപമാറ്റങ്ങള്‍ എപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുന്നത് നടി പ്രയാഗ മാര്‍ട്ടിനാണ്.

അടുത്തിടെ ഒരു ചടങ്ങില്‍ പ്രയാഗ പ്രത്യക്ഷപ്പെട്ടത് ശരിക്കും തിരിച്ചറിയാന്‍ പോലും വിഷമമായ ഒരു മേയ്ക്കോവറിലായിരുന്നു. മുടിവെട്ടി കളര്‍ ചെയ്തിരിക്കുന്നു. ഇത് വൈറലായിരുന്നു. പിന്നാലെയാണ് പ്രയാഗയുടെ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പുതിയ ചിത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത് പ്രത്യക്ഷപ്പെട്ടത്.

മുംബൈയില്‍ തെരുവില്‍ നടക്കുന്ന ചിത്രങ്ങളാണ് പ്രയാഗ പങ്കുവച്ചത്. കളര്‍ഫുള്‍ ഷര്‍ട്ടും ഷോര്‍ട്സും ധരിച്ച പ്രയാഗയെ ഒറ്റ നോട്ടത്തില്‍ ഒരു ഫോറിന്‍ ഗേള്‍ എന്നെ തോന്നൂ എന്നാണ് പല കമന്‍റുകളും വന്നത്. നാടൻ വേഷത്തിലും മോഡേൺ വേഷങ്ങളിലും ഒരുപോലെ പ്രത്യക്ഷപ്പെടുന്ന പ്രയാഗയുടെ ഈ മേക്കോവർ ഫാന്‍സിന് നന്നായി പിടിച്ചുവെന്നാണ് കമന്‍റ് ബോക്സിലെ പ്രതികരണങ്ങള്‍ കാണിക്കുന്നത്. തല അജിത്തിന്റെ പെങ്ങളുട്ടി അല്ലെ, ഫോറിനറെ ഫോറിനറെ എന്ന് വിളിക്കും തുടങ്ങിയ തമാശ കമന്‍റുകളും പോസ്റ്റിന് അടിയിലുണ്ട്. ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ സിനിമയിലെത്തിയ പ്രയാഗ ഇതിനകം നിരവധി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അവസാനം റിലീസ് ആയ മലയാളചിത്രം ഭൂമിയിലെ മനോഹര സ്വകാര്യമാണ്‌. ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി എന്നിവയാണ് പ്രയാഗയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

The new makeover; Do you recognize the star in the picture? The picture goes viral

Next TV

Related Stories
'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

Nov 25, 2025 03:03 PM

'എല്ലാം തികഞ്ഞ ഒരു 'മാം '....രത്‌നകിരീടം തങ്ങള്‍ക്ക്‌ ചാര്‍ത്തി തരുന്നതിലും നല്ലത് സ്വന്തം തലയില്‍ ചാര്‍ത്തുന്നതാണ്' -സീമ ജി നായർ

പി.പി. ദിവ്യയുടെ വിമര്‍ശനം , രാഹുലിനെതിരെയുള്ള ലൈംഗികആരോപണം ,ഫേസ്ബുക്ക് പോസ്റ്റ് , സീമ ജി നായർ...

Read More >>
Top Stories