നിന്റെ അരി മുട്ടാൻ പോകുന്നതേയുള്ളു,ബ്ലഡിഫൂൾ; യുട്യൂബറെ തെറി വിളിച്ച് ദയ

നിന്റെ അരി മുട്ടാൻ പോകുന്നതേയുള്ളു,ബ്ലഡിഫൂൾ; യുട്യൂബറെ തെറി വിളിച്ച് ദയ
Feb 8, 2023 07:37 AM | By Athira V

സോഷ്യല്‍ മീഡിയ പേജുകളിലൂടെ ശ്രദ്ധേയായി പിന്നീട് ബിഗ് ബോസില്‍ വരെ പങ്കെടുത്ത താരമാണ് ദയ അച്ചു. സിനിമകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുള്ള ദയ ബിഗ് ബോസ് മലയാളം രണ്ടാം സീസണിലാണ് പങ്കെടുത്തത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന താരം കുറഞ്ഞ കാലം കൊണ്ട് ശ്രദ്ധേയായി. ഷോയില്‍ നിന്നുള്ള ദയയുടെ പല വെളിപ്പെടുത്തലും പുറത്ത് വലിയ ചര്‍ച്ചാക്കപ്പെട്ടിരുന്നു. എല്ലാ വിഷയങ്ങളിലും തന്റേതായ അഭിപ്രായം പ്രകടിപ്പിക്കാറുള്ള ദയയുടെ ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്.

ഉണ്ണി മുകുന്ദന്റെ സിനിമ മാളികപ്പുറത്തെ പരിഹസിച്ചുവെന്ന് ആരോപിച്ച് യുട്യൂബിൽ റിയാക്ഷൻ വീഡിയോയകൾ ചെയ്യാറുള്ള സീക്രട്ട് ഏജറ്റ് എന്ന പേരിൽ അറിയപ്പെടുന്ന സായ് കൃഷ്ണയെയാണ് പുതിയ വീഡിയോയിലൂടെ ദയ അധിക്ഷേപിച്ചത്. ദയയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... 'അരി അണ്ണന്റെ പുതിയ റിവ്യു... ഉണ്ണി മുകുന്ദന്റെ പടം വൻ വിജയം. ആ കണ്ണുനീര് തുടച്ചിട്ട് പറയൂ അണ്ണാ... വല്ലാത്ത ചെയ്ത്തായിപ്പോയി അല്ല അരിയണ്ണാ...?.'

'അരിയണ്ണൻ‌ എന്തായാലും ആ പടത്തെ ചവിട്ടി താഴ്ത്തി ചാനലിലൂടെ നാറ്റിക്കാൻ നോക്കി. പക്ഷെ മാളികപ്പുറം ഭക്തി പടം തന്നെയാണ്. അതുകൊണ്ട് അയ്യപ്പന്റെ അനു​ഗ്രഹം ആ പടത്തിൽ അഭിനയിച്ചവർ‌ക്കും ആ സിനിമ ചെയ്തവർക്കും ഉണ്ടാകും.' 'അരിയണ്ണനെ നാട്ടുകാർ തെറി വിളിക്കുന്നുണ്ടെങ്കിൽ അതും അയ്യപ്പന്റെ അനു​ഗ്രഹമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. നീ അനുഭവിക്കാൻ പോകുന്നതെയുള്ളു അരിയണ്ണാ... നിന്റെ അരി മുട്ടാൻ പോകുന്നതേയുള്ളു. മനസ് നൊന്ത് ഞാൻ പറയുകയാണ്.'

'അയ്യപ്പന്റെ ഭക്തി പടത്തെ അപമാനിച്ച നിനക്കും നിന്റെ കൂടെയുള്ളവർക്കും കിട്ടാൻ പോകുന്നതേയുള്ളു. ലക്ഷ്മി നക്ഷത്ര, ഉണ്ണി മുകുന്ദൻ എന്നിവരെ കുറ്റം പറഞ്ഞിട്ട് അവരുടെ ഔദാര്യം കൊണ്ടാണ് നീ അരി മേടിക്കുന്നത്.' 'സായിയോടാണ് എനിക്ക് പറയാനുള്ളത്.. നീ അരിമേടിക്കാനാണ് ഇമ്മാതിരി തോന്നിവാസം പറയുന്നതെങ്കിൽ എന്നെങ്കിലും നിന്റെ മോന്തകുറ്റി നോക്കി അടിച്ച് പല്ല് കൊഴിക്കുന്ന ഒരു ദിവസം വരും. മറ്റുള്ളവരുടെ മേക്കിട്ട് കേറിയിട്ട് കാശുണ്ടാക്കി കഴിഞ്ഞാൽ നിന്റെ അണപല്ല് എപ്പോഴാണ് താഴെ വീഴുകയെന്ന് പറയാൻ പറ്റില്ല.'

'ഓടികൊണ്ടിരിക്കുന്ന വണ്ടിയിലിരുന്ന് സംസാരിക്കാൻ പാടില്ലെന്ന നിയമം നിനക്ക് അറിയില്ലേ. സ്പീക്കറിലിട്ടാലും ​ഹെഡ്സെറ്റ് വെച്ച് സംസാരിച്ചാലും അത് തെറ്റാണ്. ആദ്യം നീ നിന്റെ തെറ്റ് തിരുത്താൻ നോക്ക് ചെറ്റേ... ബ്ലഡിഫൂൾ... തന്റേടത്തോടെ വ‍ീഡിയോ ചെയ്യടാ... വല്ലവരും ഫോൺ ചെയ്തത് എടുത്തിട്ട് അവരെ അങ്ങോട്ട് കേറി ചൊറിഞ്ഞ് അവരെ ചവിട്ടിയിട്ട് അല്ലട ബൂസ്റ്റ് ചെയ്യേണ്ടത്' ദയ അച്ചു പറഞ്ഞു.

വീഡിയോ ശ്രദ്ധയിൽപ്പെട്ട് സായ് കൃഷ്ണയും റിയാക്ട് ചെയ്തിരുന്നു. ദൈവവും ഭക്തിയും വിശ്വാസവുമില്ലാത്തവർക്ക് പ്രാക്ക് ഏൽക്കില്ലെന്നാണ് വീഡിയോയിലൂടെ ദയയോട് സായ് പറഞ്ഞത്. 'റിവ്യു ആയിരുന്നില്ല നൂറ് കോടി ക്ലബ്ബിൽ മാളികപ്പുറം കയറിപ്പോൾ അവരിട്ട പോസ്റ്റിന് അഭിനന്ദിച്ചാണ് ഞാൻ വീഡിയോ ചെയ്തത്. അയ്യപ്പൻ എന്നെ തീർത്ത് കളയുമെന്ന് ഞാൻ കരുതുന്നില്ല.' 'ദൈവവും ഭക്തിയും വിശ്വാസവുമില്ലാത്തവർക്ക് പ്രാക്ക് ഏൽക്കില്ല. നിങ്ങളും ഞാൻ ചെയ്യുന്നത് തന്നെ അല്ലേ ചെയ്യുന്നത്. എന്റെ രണ്ട് പല്ല് പോയാൽ അപ്പുറത്തുള്ള ആളുടെ ഒരു പല്ല് പോകും.' 'ഞാൻ വണ്ടി ഓടിച്ചുകൊണ്ട് വീഡിയോ എടുക്കാറില്ല. വണ്ടി നിർത്തിയിട്ട ശേഷമാണ് സംസാരിക്കുന്നത്. പറയുന്ന കാര്യത്തിൽ കുറച്ച് ലോജിക്ക് വേണം ദയ അച്ചൂ. കാര്യങ്ങൾ പലതും നിങ്ങൾ മറന്നുപോകുന്നുണ്ട്.' 'നേരത്തെ നിങ്ങൾ ഫുക്രു വിഷയത്തിൽ അവന്റെ കോൾ റെക്കോർഡ് ചെയ്ത് പുറത്തുവിട്ടതല്ലേ‌?. എന്നിട്ടാണോ നിങ്ങൾ ഇപ്പോൾ എന്നോട് ചോദിക്കാൻ വരുന്നത്' സായ് കൃഷ്ണ പറഞ്ഞു.

Your rice is about to be pounded, bloody fool; Daya called the YouTuber wrong

Next TV

Related Stories
Top Stories