---
title: "വിവാഹ നിശ്ചയത്തിന് പിന്നാലെ അടുത്ത സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി"
english_title: "Srividya Mullachery shared her happiness after the engagement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/94843/srividya-mullachery-shared-her-happiness-after-the-engagement"
published_at: "2023-02-05T13:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63df6089d45fc_sreevishya.jpg"
keywords: []
---

# വിവാഹ നിശ്ചയത്തിന് പിന്നാലെ അടുത്ത സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ മുല്ലച്ചേരി

> **Lead Summary:** സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരം വിവാഹിതയാകുന്നു എന്ന വാർത്തയാണ് അടുത്തിടെ സോഷ്യൽമീഡിയയിൽ നിറഞ്ഞത്.

## Article Content

സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ സുപരിചിതയായി മാറിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. താരം വിവാഹിതയാകുന്നു എന്ന വാർത്തയാണ് അടുത്തിടെ സോഷ്യൽമീഡിയയിൽ നിറഞ്ഞത്.

വിവാഹ നിശ്ചയ ചിത്രങ്ങൾ ശ്രീവിദ്യ പങ്കുവെച്ചിരുന്നു. സംവിധായകൻ രാഹുൽ രാമചന്ദ്രനാണ് വരൻ. തന്റെ പ്രിയതമനെ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലിലൂടെ ശ്രീവിദ്യ പരിചയപ്പെടുത്തിയിരുന്നു.

യൂട്യൂബ് ചാനലിലൂടെ പ്രണയകഥ പറയുന്നതിനൊപ്പം വിവാഹനിശ്ചയ വീഡിയോയും നടി പങ്കുവെച്ചിരുന്നു. വരനെ പരിചയപ്പെടുത്തി പ്രണയകഥ വെളിപ്പെടുത്തിയ ശ്രീവി​ദ്യയുടെ വീഡിയോ യുട്യൂബിൽ വൺ മില്യൺ വ്യൂസാണ് നേടിയത്. അതിന്റെ സന്തോഷം പങ്കുവെച്ചും ശ്രീവിദ്യ എത്തിയിരുന്നു.

ഇപ്പോഴിതാ പുതിയ വാഹനം സ്വന്തമാക്കിയ സന്തോഷം പങ്കുവെയ്ക്കുകയാണ് ശ്രീവിദ്യ. ഹുണ്ടായിയുടെ വെന്യൂ ഇൻ ലൈൻ ആണ് ശ്രീവിദ്യ സ്വന്തമാക്കിയിരിക്കുന്നത്. 12.30 ലക്ഷം മുതലാണ് ഈ കാറുകളുടെ വില വരുന്നത്

രാഹുലിനൊപ്പം എത്തിയാണ് താരം പുതിയ കാർ ഏറ്റുവാങ്ങിയത്. വിജയത്തിലേക്കുള്ള ചുവടുവെപ്പ് എന്ന് പറഞ്ഞാണ് ശ്രീവിദ്യ വാഹനം വാങ്ങിയ സന്തോഷം പങ്കുവെച്ചത്. കുടുംബത്തിലേക്ക് ഒരു പുതിയ അതിഥിയെന്നും ചിത്രങ്ങൾക്ക് ഒപ്പം താരം കുറിച്ചു. നിരവധിയാളുകളാണ് താരത്തിന് ആശംസകൾ നേർന്ന് എത്തുന്നത്.

ആറു വർഷത്തെ പ്രണയത്തിനു ശേഷമാണ് ശ്രീവിദ്യയും രാഹുലും വിവാഹിതരാവുന്നത്. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുലിന്റെ ആദ്യ സംവിധാന ചിത്രം. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ശ്രീവിദ്യ അഭിനയിച്ചത്.

അതേസമയം രാഹുല്‍ രാമചന്ദ്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായകന്‍. ശ്രീവിദ്യയുടെ സിനിമാ അരങ്ങേറ്റം ക്യാംപസ് ഡയറി എന്ന ചിത്രത്തിലൂടെയായിരുന്നു. ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, തുടങ്ങിയവയാണ് നടി അഭിനയിച്ച മറ്റ് ചിത്രങ്ങൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/94843/srividya-mullachery-shared-her-happiness-after-the-engagement)