5 ആണുങ്ങൾ ഒരുമിച്ച് വന്നാൽ എന്തു ചെയ്യും..? സ്വാസികയ്ക്ക് മറുപടിയുമായി മാളവിക, പ്രസ്താവന വൈറൽ

5 ആണുങ്ങൾ ഒരുമിച്ച് വന്നാൽ എന്തു ചെയ്യും..? സ്വാസികയ്ക്ക് മറുപടിയുമായി മാളവിക, പ്രസ്താവന വൈറൽ
Feb 3, 2023 10:23 PM | By Nourin Minara KM

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക മോഹനൻ. മലയാളം സിനിമകളിലൂടെയാണ് താരം അരങ്ങേറിയത് എങ്കിലും താരം കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് തമിഴ്, തെലുങ്ക് സിനിമകളിലൂടെയാണ്. ഇപ്പോൾ ക്രിസ്റ്റി എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് ശക്തമായി തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് താരം. ഇപ്പോൾ താരം മിർചി മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.


കുറച്ചുനാളുകൾക്ക് മുൻപ് സ്വാസിക ഒരു പ്രതികരണം നടത്തിയിരുന്നു. വാതിൽ തുറന്നു കൊടുക്കാതെ ആരും ആക്രമിക്കപ്പെടില്ല എന്നായിരുന്നു സ്വാസിക നടത്തിയ പരാമർശം. ഇത് വലിയ രീതിയിൽ വിവാദങ്ങൾക്ക് കാരണമായി മാറിയിരുന്നു. തന്റെ അനുഭവം വെച്ചാണ് പറയുന്നത് എന്നും നോ പറയേണ്ടിടത്ത് നോ പറഞ്ഞാൽ നമ്മളെ ആരും ഉപദ്രവിക്കാൻ വരില്ല എന്നും നമ്മൾ ലോക്ക് ചെയ്ത റൂം നമ്മൾ തുറന്നു കൊടുക്കാതെ ആരും അകത്തേക്ക് പ്രവേശിക്കില്ല എന്നും ആയിരുന്നു സ്വാസിക നടത്തിയ പ്രതികരണം.


ഇപ്പോൾ ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മാളവിക.“സ്ത്രീകൾ ഒരു സ്ഥലത്തും സുരക്ഷിതത്വം അനുഭവിക്കുന്നില്ല. പ്രത്യേകിച്ച് ഡൽഹിയിലൂടെ ഒക്കെ യാത്ര ചെയ്ത സമയത്ത് എനിക്ക് അങ്ങനെ പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. നമ്മൾ എത്ര സ്ട്രോങ്ങ് ആണെങ്കിലും ചില സമയങ്ങളിൽ നമുക്കൊന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ വരും. 5 ആളുകൾ ഒരുമിച്ചു വന്നാൽ നമ്മൾ എന്ത് ചെയ്യാനാണ്? അത് വളരെ മോശമായ ഒരു സാഹചര്യമാണ്. ഡൽഹിയിലെ നിർഭയ സംഭവം എടുത്താൽ തന്നെ അത് ബോധ്യമാകും. ആ കുട്ടി ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. അവൾ ആർക്കും വാതിൽ തുറന്നു കൊടുത്തത് അല്ലല്ലോ. വാതിൽ തുറക്കാതെ ആരും ആക്രമിക്കില്ല എന്നൊക്കെയുള്ള പ്രസ്താവന നിരുത്തരവാദിത്വപരമാണ്” – മാളവിക പറയുന്നു.


അതേസമയം മാളവിക പറഞ്ഞത് വളരെ പക്വതയുള്ള കാര്യമാണ് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. സ്വാസികയെ പോലെ ഒരു മുതിർന്ന നടിയുടെ ഭാഗത്തുനിന്നും ഇതുപോലെയുള്ള ഉത്തരവാദിത്വം ഇല്ലാത്ത പരാമർശങ്ങൾ പ്രതീക്ഷിക്കുന്നില്ല എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ഇനിയെങ്കിലും നടിമാർ ഇതുപോലെയുള്ള പൊതു കാര്യങ്ങൾ പറയുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണം എന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്.

Malavika replies to Swasika

Next TV

Related Stories
ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

Dec 23, 2025 11:28 AM

ശ്രീനിയേട്ടൻ പോയി...; 'പുറത്ത് ചിതയെരിയുന്നു... ശ്രീനിയേട്ടൻ ഇല്ലാത്ത വീട്ടിൽ വിമലേച്ചിയോടൊപ്പം..'; ഇങ്ങനെയൊരു ഫോട്ടോ വേണമായിരുന്നോ?

നടൻ ശ്രീനിവാസന്റെ മരണം, ശ്രീനിവാസന്റെ ഭാര്യ വിമലടീച്ചർ , കുടുംബത്തിന്റെ വിഷമം, മരണവീട്ടിൽ...

Read More >>
ദിലീപേട്ടൻ വിലക്കിയിട്ടില്ല, നീണ്ട 24 വർഷത്തെ ആത്മബന്ധം ; കാവ്യയുടെയും സുജയുടെയും രഹസ്യങ്ങൾ!

Dec 23, 2025 11:07 AM

ദിലീപേട്ടൻ വിലക്കിയിട്ടില്ല, നീണ്ട 24 വർഷത്തെ ആത്മബന്ധം ; കാവ്യയുടെയും സുജയുടെയും രഹസ്യങ്ങൾ!

ദിലീപ് കാവ്യ ബന്ധം, കാവ്യയുടെ പ്രിയപ്പെട്ട കൂട്ടുകാരി, ഗോസിപ്പുകൾ...

Read More >>
ചിതയ്ക്കരികിൽ തനിച്ചായിപ്പോയ സത്യൻ അന്തിക്കാട്; 'ശ്രീനീ... നീയില്ലാതെ ഞാനെങ്ങനെ കഥയെഴുതും?' വിറയ്ക്കുന്ന കൈകളോടെ ആ അവസാന കുറിപ്പ് !

Dec 22, 2025 01:14 PM

ചിതയ്ക്കരികിൽ തനിച്ചായിപ്പോയ സത്യൻ അന്തിക്കാട്; 'ശ്രീനീ... നീയില്ലാതെ ഞാനെങ്ങനെ കഥയെഴുതും?' വിറയ്ക്കുന്ന കൈകളോടെ ആ അവസാന കുറിപ്പ് !

ശ്രീനിവാസൻ സത്യൻ അന്തിക്കാട് ബന്ധം, ചിതയ്ക്കരികിൽ തനിച്ച് , അവസാനമായി പേനയും പേപ്പറും...

Read More >>
Top Stories










News Roundup