മോഹന്‍ലാലിനെ ആരും കാണാനോ തൊടാനോ പാടില്ല; രഹസ്യമായി വന്ന് മമ്മൂട്ടി തൊട്ടു, മോഹനന്‍ നായര്‍

 മോഹന്‍ലാലിനെ ആരും കാണാനോ തൊടാനോ പാടില്ല; രഹസ്യമായി വന്ന് മമ്മൂട്ടി തൊട്ടു, മോഹനന്‍ നായര്‍
Jan 30, 2023 07:09 AM | By Susmitha Surendran

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചും എല്ലാവര്‍ക്കും അറിയാം. പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നില്‍ നിന്ന് നയിക്കുകയാണ് ഇരുവരും. 

ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാലിന്റെ മുന്‍കാല ഡ്രൈവറായിരുന്ന മോഹനന്‍ നായര്‍. മോഹന്‍ലാലിനെ കുട്ടിക്കാലം മുതല്‍ക്കെ അറിയുന്ന വ്യക്തിയാണ് മോഹനന്‍. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. 


മോഹന്‍ലാലിന്റെ സിനിമകള്‍ ഇപ്പോള്‍ കാണാന്‍ പോകാറുണ്ടോ എന്ന് ചോദിക്കുമ്പോള്‍ കുറേയൊക്കെ എന്നാണ് മോഹനന്‍ നല്‍കുന്ന മറുപടി. കാണുമ്പോള്‍ തനിക്ക് കരച്ചില്‍ വരുമെന്നും അദ്ദേഹം പറയുന്നു. അത്ര നല്ല അഭിനേതാവാണ് മോഹന്‍ലാല്‍ എന്നും അദ്ദേഹം പറയുന്നു.

മോഹന്‍ലാലിന്റെ പ്രകടനം ആലോചിക്കുമ്പോള്‍ തന്നെ കരച്ചില്‍ വരുമെന്നാണ് അദ്ദേഹം പറയുന്നത്. ആ കഴിവ് ബാക്കിയുള്ള നടന്മാര്‍ക്കില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. അതേസമയം മമ്മൂട്ടിയ്ക്ക് ആ കഴിവുണ്ടെന്നാണ് മോഹനന്‍ പറയുന്നത്. മമ്മൂട്ടിയെ താന്‍ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഒരിക്കല്‍ മോഹന്‍ലാലിന് പന്ത്രണ്ട് ദിവസത്തെ തടവുണ്ടായിരുന്നു. ആ സമയത്ത് ആരും അദ്ദേഹത്തെ കാണാനോ തൊടാനോ പാടില്ല. താനും തിരുമുന്ന വൈദ്യന്റെ മക്കളും മാത്രമേ അദ്ദേഹത്തെ കാണാന്‍ പാടുള്ളൂവെന്നായിരുന്നുവെന്നും അദ്ദേഹം പറയുന്നത്.


വീട്ടില്‍ ആള്‍ക്കാര്‍ വന്ന് ശല്യം ചെയ്യും എന്നതിനാല്‍ മോഹന്‍ലാലിനെ മെറിലാന്റ് സ്റ്റുഡിയോയില്‍ വച്ചാണ് തിരുമല്‍ ചികിത്സ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ സമയത്ത് മോഹന്‍ലാലിനെ കാണാന്‍ മമ്മൂട്ടി എത്തി. മുമ്പിലൂടെ കയറുന്നതിന് പകരം വടക്കേപ്പുറത്ത് കൂടിയാണ് മമ്മൂട്ടി കയറി വന്നത്.

അദ്ദേഹത്തെ കണ്ടപ്പോഴേക്കും തനിക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയായിപ്പോയി. മോഹന്‍ലാലിനെ കാണുകയും തൊടുകയും ചെയ്തിരുന്നു മമ്മൂട്ടി. ഇതോടെ താന്‍ മമ്മൂട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയെന്നും അന്ന് തന്നെ കുറേ തൊഴുതിട്ടാണ് അദ്ദേഹം പോയതെന്നും മോഹനന്‍ പറയുന്നുണ്ട്.

മമ്മൂട്ടിയും മോഹന്‍ലാലും പരസ്പരം ഒരുപാട് ബഹുമാനിക്കുന്നവരാണ്. മോഹന്‍ലാലിനോട് മമ്മൂട്ടിയ്ക്ക് ഒരുപാട് സ്‌നേഹമുണ്ട്. അതുപോലെ തിരിച്ച് മോഹന്‍ലാലും മമ്മൂട്ടിയെ ഒരുപാട് ബഹുമാനിക്കുന്നതായും അദ്ദേഹം പറയുന്നു.

മമ്മൂട്ടി തന്റെ വാഹനത്തില്‍ തന്നെ കയറ്റി സിറ്റിയിലൂടെ കറങ്ങിയതിന്റെ ഓര്‍മ്മകളും മോഹനന്‍ പങ്കുവെക്കുന്നുണ്ട്. അത്യാവശ്യം സ്പീഡിലാണ് മമ്മൂട്ടി വണ്ടി ഓടിക്കുക, എങ്കിലും നീറ്റ് ഡ്രൈവിംഗ് ആണെന്നും മോഹനന്‍ പറയുന്നുണ്ട്.

മോഹന്‍ലാലിനെ തേടി ധാരാളം പ്രണയ ലേഖനങ്ങള്‍ വരുമായിരുന്നുവെന്നും അദ്ദേഹം പറയും. താന്‍ അതൊന്നും വായിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ ഇടയ്ക്ക് മോഹന്‍ലാല്‍ തന്നെ തന്നോട് ഇതേക്കുറിച്ച് സംസാരിക്കുമായിരുന്നുവെന്നും അപ്പോള്‍ അമ്മ കാണാതെ തങ്ങളത് മാറ്റുമായിരുന്നുവെന്നും മോഹനന്‍ ഓര്‍ക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ കല്യാണത്തെക്കുറിച്ചും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ഭയങ്കര തിരക്കായിരുന്നു. എല്ലാവര്‍ക്കും മോഹന്‍ലാലിന്റേയും വധുവിന്റെ കൂടെ നില്‍ക്കണം, തങ്ങള്‍ പെട്ടുപോയെന്നാണ് മോഹനന്‍ പറയുന്നത്.


Mohanlal's former driver Mohanan Nair is now talking about the friendship between the two.

Next TV

Related Stories
'ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരോ? ധൈര്യമുണ്ടെങ്കില്‍ എന്നോട് മുട്ട്'; മണവാളനെ വെല്ലുവിളിച്ച് ബോക്​സര്‍ അഫ്സല്‍ ഷാ

Oct 28, 2025 05:25 PM

'ബാക്കിയുള്ളവരൊക്കെ പൊട്ടന്മാരോ? ധൈര്യമുണ്ടെങ്കില്‍ എന്നോട് മുട്ട്'; മണവാളനെ വെല്ലുവിളിച്ച് ബോക്​സര്‍ അഫ്സല്‍ ഷാ

'ധൈര്യമുണ്ടെങ്കില്‍ എന്നോട് മുട്ട്'; മണവാളനെ വെല്ലുവിളിച്ച് ബോക്​സര്‍ അഫ്സല്‍...

Read More >>
'വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു'; കുറിപ്പുമായി നവാസിന്റെ മക്കൾ

Oct 28, 2025 04:48 PM

'വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു'; കുറിപ്പുമായി നവാസിന്റെ മക്കൾ

'വാപ്പിച്ചി വർക്കിനുപോയാൽ ഉമ്മിച്ചി ചിരിക്കില്ല, പക്ഷെ ഇത് ഉമ്മച്ചിയുടെ ഹൃദയത്തെ തകർത്തുകളഞ്ഞു'; കുറിപ്പുമായി നവാസിന്റെ...

Read More >>
സുന്ദരീ സുന്ദരന്മാരേ...വൈറലായി ഒരു കാസ്റ്റിംഗ് കോൾ വീഡിയോ; സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമോ എന്ന് ആരാധകർ

Oct 28, 2025 12:35 PM

സുന്ദരീ സുന്ദരന്മാരേ...വൈറലായി ഒരു കാസ്റ്റിംഗ് കോൾ വീഡിയോ; സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമോ എന്ന് ആരാധകർ

.വൈറലായി ഒരു കാസ്റ്റിംഗ് കോൾ വീഡിയോ; സെക്കന്റ് ഷോയുടെ രണ്ടാം ഭാഗമോ എന്ന്...

Read More >>
ഗിരിരാജൻ കോഴി....! 'റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റക്കായിരുന്നു'; വൈറലായി ഷറഫുദ്ദീന്‍റെ പോസ്റ്റ്

Oct 28, 2025 11:43 AM

ഗിരിരാജൻ കോഴി....! 'റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റക്കായിരുന്നു'; വൈറലായി ഷറഫുദ്ദീന്‍റെ പോസ്റ്റ്

ഗിരിരാജൻ കോഴി....! 'റാസൽ ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റക്കായിരുന്നു'; വൈറലായി ഷറഫുദ്ദീന്‍റെ...

Read More >>
നിന്റെ കുഞ്ഞമ്മയുടെ മകളാണോ? ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്ന പെണ്ണാണ്; പിആറിന് നല്ല പണം കൊടുക്കണ്ടേ?

Oct 28, 2025 11:21 AM

നിന്റെ കുഞ്ഞമ്മയുടെ മകളാണോ? ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്ന പെണ്ണാണ്; പിആറിന് നല്ല പണം കൊടുക്കണ്ടേ?

നിന്റെ കുഞ്ഞമ്മയുടെ മകളാണോ? ടോയ്ലറ്റിൽ പോയാൽ പോലും കൊളാബ് ചോദിക്കുന്ന പെണ്ണാണ്; പിആറിന് നല്ല പണം കൊടുക്കണ്ടേ?...

Read More >>
'മഞ്ജുവുമായി വേർപിരിഞ്ഞപ്പോൾ അച്ഛനെ ഒരിക്കലും വിട്ടു പോകില്ലെന്ന് മീനൂട്ടി; പ്രശ്നങ്ങൾ തുടങ്ങുമ്പോൾ അവൾ സ്കൂളിൽ പഠിക്കുകയാണ്...'; ദിലീപ് പറയുന്നു

Oct 27, 2025 12:25 PM

'മഞ്ജുവുമായി വേർപിരിഞ്ഞപ്പോൾ അച്ഛനെ ഒരിക്കലും വിട്ടു പോകില്ലെന്ന് മീനൂട്ടി; പ്രശ്നങ്ങൾ തുടങ്ങുമ്പോൾ അവൾ സ്കൂളിൽ പഠിക്കുകയാണ്...'; ദിലീപ് പറയുന്നു

'മഞ്ജുവുമായി വേർപിരിഞ്ഞപ്പോൾ അച്ഛനെ ഒരിക്കലും വിട്ടു പോകില്ലെന്ന് മീനൂട്ടി; പ്രശ്നങ്ങൾ തുടങ്ങുമ്പോൾ അവൾ സ്കൂളിൽ പഠിക്കുകയാണ്...'; ദിലീപ്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall