വിവാഹവാര്‍ഷിക ദിനത്തില്‍ സന്തോഷവാര്‍ത്ത പങ്കുവെച്ച് താരങ്ങള്‍

വിവാഹവാര്‍ഷിക ദിനത്തില്‍ സന്തോഷവാര്‍ത്ത പങ്കുവെച്ച് താരങ്ങള്‍
Jan 29, 2023 10:15 PM | By Nourin Minara KM

ബിഗ് ബോസില്‍ എത്തിയ ശേഷമാണ് നടന്‍ അനൂപ് കൃഷ്ണയെ പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. നേരത്തെ സീതാ കല്യാണം എന്ന പരമ്പരയിലും അനൂപ് അഭിനയിച്ചിരുന്നു. ബിഗ് ബോസില്‍ വെച്ചാണ് തന്റെ പ്രണയിനിയെ കുറിച്ച് അനൂപ് സംസാരിച്ചത്. പുറത്തു വന്ന ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തു.


ഇപ്പോഴിതാ ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യക്ക് കിടിലന്‍ സര്‍പ്രൈസ് കൊടുത്തിരിക്കുകയാണ് അനൂപ്.ഒരു അഭിമുഖത്തിനിടയായിരുന്നു അപ്രതീക്ഷിതമായി ആ സമ്മാനം നല്‍കിയത്. ഇന്ത്യാഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു സംഭവം. പൊന്നി അശോക് ആയിരുന്നു അഭിമുഖം ചെയ്യാന്‍ എത്തിയത്. തടി കൂടിയതിന്റെ പേരില്‍ വിമര്‍ശനം നേരിടുന്നതിനെക്കുറിച്ച് ആയിരുന്നു പൊന്നി ആദ്യം ചോദിച്ചത്. ഇത് കേട്ടതോടെ അനൂപ് ദേഷ്യപ്പെടുകയായിരുന്നു. നിര്‍ത്താതെ അനൂപ് സംസാരിച്ചതോടെ ബ്രേക്ക് പറഞ്ഞു എഴുന്നേറ്റുപോയി പൊന്നി. കുറച്ചുകഴിഞ്ഞപ്പോള്‍ പൊന്നി കേക്കുമായി വന്നപ്പോഴാണ് ഇത് പ്രാങ്ക് ആയിരുന്നു എന്ന് മനസ്സിലായത്.


നേരത്തെ പ്ലാന്‍ ചെയ്തു വെച്ചതായിരുന്നു ഇത്. ഇഷ ഇത് ശരിക്കും വിശ്വസിച്ച മട്ടില്‍ തന്നെയായിരുന്നു. പൊതുവേ സര്‍പ്രൈസ് കൊടുക്കുന്നത് താനാണ് , അനൂപ് എന്തും പറഞ്ഞിട്ടെ ചെയ്യാറുള്ളൂ എന്ന് ഇഷ പറഞ്ഞു. ഇത് ശരിക്കും സര്‍പ്രൈസ് ആയിപ്പോയി എന്നും താരം പറഞ്ഞു.അഭിമുഖത്തിനിടെ മകള്‍ക്കും മരുമകന് വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചുകൊണ്ട് ഐശ്വര്യയുടെ അച്ഛനും അമ്മയും എത്തിയിരുന്നു. എന്തായാലും ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ വേറിട്ട സമ്മാനം തന്നെയാണ് ദമ്പതികള്‍ക്ക് കിട്ടിയത്.

Stars share happy news on their wedding anniversary

Next TV

Related Stories
എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്...! 'ചോല'യിലെ കാമുകന്റെ മരണത്തിൽ ഞെട്ടലോടെ പ്രിയപ്പെട്ടവര്‍

Dec 12, 2025 12:49 PM

എന്ത് പണിയാടാ അഖിലേ നീ കാണിച്ചത്...! 'ചോല'യിലെ കാമുകന്റെ മരണത്തിൽ ഞെട്ടലോടെ പ്രിയപ്പെട്ടവര്‍

'ചോല'യിലെ കാമുകന്റെ മരണം , അഖിൽ ആത്മഹത്യ ചെയ്തു , ഞെട്ടലോടെ...

Read More >>
എടാ, ഞാനങ്ങനെ ചെയ്യുമോ! എനിക്കുമൊരു മോളുള്ളതല്ലേ...! കണ്ണില്‍ ചെറിയൊരു നനവോടെ അന്ന് ദിലീപ് പറഞ്ഞത്: ഹരിശ്രീ യൂസഫ്

Dec 12, 2025 12:44 PM

എടാ, ഞാനങ്ങനെ ചെയ്യുമോ! എനിക്കുമൊരു മോളുള്ളതല്ലേ...! കണ്ണില്‍ ചെറിയൊരു നനവോടെ അന്ന് ദിലീപ് പറഞ്ഞത്: ഹരിശ്രീ യൂസഫ്

ദിലീപിനെക്കുറിച്ച് ഹരിശ്രീ യൂസഫ്, കണ്ണില്‍ ചെറിയൊരു നനവോടെ അന്ന് ദിലീപ്...

Read More >>
ഹാൽ സിനിമയുടെ പ്രദർശനം തടയില്ല: കത്തോലിക്കാ കോൺഗ്രസ് ഹർജി ഹൈക്കോടതി തള്ളി

Dec 12, 2025 12:14 PM

ഹാൽ സിനിമയുടെ പ്രദർശനം തടയില്ല: കത്തോലിക്കാ കോൺഗ്രസ് ഹർജി ഹൈക്കോടതി തള്ളി

'ഹാൽ' സിനിമ തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി....

Read More >>
Top Stories