---
title: "അച്ഛന്റെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി,  അച്ഛനെ നഷ്ടപ്പെട്ട വേദന ഇപ്പോഴും ഉണ്ട്;  മനീഷ് കൃഷ്ണന്‍"
english_title: "Now Manish's words about his father's death are gaining attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/92943/now-manishs-words-about-his-fathers-death-are-gaining-attention"
published_at: "2023-01-28T12:13:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d4c4cb55fe9_maneesh_krishnan.jpg"
keywords: []
---

# അച്ഛന്റെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി,  അച്ഛനെ നഷ്ടപ്പെട്ട വേദന ഇപ്പോഴും ഉണ്ട്;  മനീഷ് കൃഷ്ണന്‍

> **Lead Summary:** നിരവധി സീരിയലുകളില്‍ അഭിനയിച്ച നടനാണ് മനീഷ് കൃഷ്ണന്‍. ഇപ്പോഴിതാ തന്റെ അച്ഛന്റെ മരണത്തെക്കുറിച്ച് മനീഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ആദ്യത്തെ സീരിയല്‍ തുടങ്ങി രണ്ടാഴ്ച കഴിയുമ്പോഴേക്കും അച്ഛന്‍ പോയെന്ന് നടന്‍ പറയുന്നു.

## Article Content

നിരവധി സീരിയലുകളില്‍ അഭിനയിച്ച നടനാണ് മനീഷ് കൃഷ്ണന്‍. ഇപ്പോഴിതാ തന്റെ അച്ഛന്റെ മരണത്തെക്കുറിച്ച് മനീഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ആദ്യത്തെ സീരിയല്‍ തുടങ്ങി രണ്ടാഴ്ച കഴിയുമ്പോഴേക്കും അച്ഛന്‍ പോയെന്ന് നടന്‍ പറയുന്നു.

രണ്ട് ഹാര്‍ട്ട് അറ്റാക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അതിന്റേതായ വയ്യായ്മ അച്ഛന് ഉണ്ടായിരുന്നില്ല. മൂന്നാമത്തെ അറ്റാക്ക് വന്നപ്പോള്‍ അച്ഛന്‍ വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു. വേദന വന്നതോടെ അച്ഛന്‍ നേരെ ഹോസ്പിറ്റലില്‍ കേറി അവിടെ അഡ്മിറ്റ് ആയി.

അവിടെനിന്ന് സംവിധായകനെ ആയിരുന്നു അച്ഛന്‍ ആദ്യം വിളിച്ചത് . അദ്ദേഹമാണ് ഈ വിവരം ഞങ്ങളെ വിളിച്ചു അറിയിച്ചത്. പോയി നോക്കിയപ്പോള്‍ അച്ഛന് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല . അങ്ങനെ തന്നെയായിരുന്നു അച്ഛനും പറഞ്ഞത്.

അങ്ങനെ ഓപ്പറേഷന്‍ കഴിഞ്ഞു. വലിയ പ്രയാസം ഒന്നുമില്ല ഓപ്പറേഷനു ശേഷം അവിടെ തന്നെയുള്ള ചെറിയച്ഛന്റെ വീട്ടിലാണ് ഞങ്ങള്‍ നിന്നത്. ഓപ്പറേഷന്‍ കഴിഞ്ഞ് രണ്ട് ആഴ്ച കഴിഞ്ഞപ്പോള്‍ അച്ഛന്‍ തന്നെ പറഞ്ഞു ഞങ്ങള്‍ ഇനി വീട്ടിലേക്ക് പോകാം, അവിടെനിന്ന് ആകുമ്പോള്‍ അനിയന് പരീക്ഷയ്ക്ക് പോകാം എന്ന് . എനിക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാന്‍ പരിചയക്കാരും ഉണ്ടാവും എന്നൊക്കെ.

എന്നാല്‍ സ്റ്റെപ്പ് കയറി ഇറങ്ങുകയൊന്നും ചെയ്യരുതെന്ന് പറഞ്ഞിരുന്നു , മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പറഞ്ഞതോടെ ഞങ്ങള്‍ വീട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അടുത്ത പ്ലാറ്റ്‌ഫോമിലാണ് വണ്ടി വരുന്നത്. എന്നാല്‍ അപ്പുറത്തേക്ക് പോകാന്‍ സ്റ്റേഷനില്‍ ഒരു വീല്‍ചെയര്‍ പോലും ഉണ്ടായിരുന്നില്ല . വണ്ടിയുടെ സമയമാണെങ്കില്‍ അടുത്തുകൊണ്ടിരിക്കുന്നു.

അച്ഛന്‍ പറഞ്ഞു സാരമില്ല ഞാന്‍ സ്റ്റെപ്പ് കയറാമെന്ന്. അങ്ങനെ പതിയെ ഓരോ സ്റ്റെപ്പ് എടുത്തുവച്ച് കയറി ഇറങ്ങി അടുത്ത പ്ലാറ്റ്‌ഫോമില്‍ എത്തി. പിന്നീട് മൂന്നാമത്തെ ദിവസം അച്ഛന്റെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങി . അടുത്തുള്ള ഹോസ്പിറ്റലില്‍ എത്തിച്ചു . ഇങ്ങനെ ഒരു ഓപ്പറേഷന്‍ കഴിഞ്ഞാല്‍ രണ്ടാഴ്ച കഴിയാതെ പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ പോലും പാടില്ല . ഞങ്ങള്‍ക്ക് ആ അറിവ് ഉണ്ടായിരുന്നില്ല അച്ഛനെ നഷ്ടപ്പെട്ട വേദന ഇപ്പോഴും ഉണ്ടെന്ന് നടന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/92943/now-manishs-words-about-his-fathers-death-are-gaining-attention)