പൊതുഅവധിക്ക് നിങ്ങൾക്ക് മേലുദ്യോ​ഗസ്ഥൻ ശമ്പളം തന്നില്ലെങ്കിലോ...? ഷെഫ് പ്രതികാരം ചെയ്തത് ഇങ്ങനെ

പൊതുഅവധിക്ക് നിങ്ങൾക്ക് മേലുദ്യോ​ഗസ്ഥൻ  ശമ്പളം തന്നില്ലെങ്കിലോ...? ഷെഫ് പ്രതികാരം ചെയ്തത് ഇങ്ങനെ
Jan 24, 2023 10:25 PM | By Vyshnavy Rajan

പൊതുഅവധിക്ക് നിങ്ങൾക്ക് നിങ്ങളുടെ മേലുദ്യോ​ഗസ്ഥൻ ശമ്പളം തന്നില്ലെങ്കിൽ നിങ്ങൾക്ക് ദേഷ്യം വരും അല്ലേ...? ആർക്കായാലും ദേഷ്യം വരും. എന്നാലും, എങ്ങനെയായിരിക്കും നാമതിന് പ്രതികാരം ചെയ്യുക? ഒരു റെസ്റ്റോറന്റ് ഷെഫ് ചെയ്തത് വളരെ വ്യത്യസ്തമായ പ്രതികാരമാണ്. എന്താണ് എന്നല്ലേ? അടുക്കളയിൽ പാറ്റകളെ ഇറക്കിവിട്ടു.

ഒരു യുഎസ് റെസ്റ്റോറന്റിലെ ഷെഫാണ് 20 പാറ്റകളെ അടുക്കളയിലേക്കങ്ങ് തുറന്ന് വിട്ടത്. എല്ലാത്തിന്റെയും തുടക്കം ഉടമ ഷെഫിന് പൊതു അവധി ദിവസത്തെ ശമ്പളം കൊടുക്കാത്തിടത്ത് നിന്നുമായിരുന്നു. 25 -കാരനായ ഷെഫ്, ടോം വില്യംസ്, ഒറിഗോണിലെ ലിങ്കൺ സിറ്റിയിലുള്ള റോയൽ വില്യം IV പബ്ബിലാണ് ജോലി ചെയ്തിരുന്നത്.

2022 ഒക്ടോബറിലാണ് ശമ്പളവുമായി ബന്ധപ്പെട്ടുണ്ടായ വിയോജിപ്പുകളെ തുടർന്ന് അവിടെ നിന്നും പിരിയുന്നത്. പിന്നാലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഇയാൾ അടുക്കളയിൽ പാറ്റകളെ തുറന്ന് വിടുന്നതായി കണ്ടത്. മാത്രവുമല്ല, അതിന് മുമ്പ് തന്നെ താനങ്ങനെ ചെയ്യും എന്ന് ഇയാൾ ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഏതായാലും പ്രതികാര നടപടിയെ തുടർന്ന് ഇയാൾ തട‍വിന് ശിക്ഷിക്കപ്പെട്ടു. എന്നാൽ, പാറ്റകൾ കാരണം റെസ്റ്റോറന്റും നന്നായി കഷ്ടപ്പെട്ടു. 22 ലക്ഷം രൂപയിലധികം വേണ്ടി വന്നത്രെ റെസ്റ്റോറന്റിന് മൊത്തത്തിൽ അത് വൃത്തിയാക്കിയെടുക്കാൻ. കോടതിയും ഷെഫിന്റെ നടപടിയെ വിമർശിച്ചു.

അതുപോലെ ഇരയുടെ ഭാ​ഗത്ത് നിന്നുള്ള പ്രസ്താവനയിൽ പറയുന്നത്, റെസ്റ്റോറന്റിനും അവിടെയുള്ള ജോലിക്കാർക്കും വലിയ ബുദ്ധിമുട്ടാണ് ഇയാളുടെ പ്രവൃത്തി മൂലമുണ്ടായത് എന്നാണ്. റെസ്റ്റോറന്റിലെ ജോലിക്കാർക്ക് വീട്ടിൽ പോലും പോവാൻ സാധിച്ചില്ലത്രെ. അത്രയും കഷ്ടപ്പെട്ടാണ് റെസ്റ്റോറന്റിലെ ജീവനക്കാരെല്ലാം ചേർന്ന് പാറ്റകളെ മുഴുവനായും തുരത്തി അവിടെ പ്രവർത്തിക്കാൻ സാധിക്കുന്ന തരത്തിലാക്കിയത്.

What if your boss doesn't pay you for public holidays...? This is how the chef took revenge

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










https://moviemax.in/- //Truevisionall